---
title: "ഉപ്പ മരിച്ചത് താന്‍ കാരണമാണെന്ന ചിന്തയാണ് ഇപ്പോഴും അവന്റെ ഉള്ളിലുള്ളത്; ബ്ലെസ്ലിയുടെ സഹോദരി പറയുന്നു "
english_title: "Bigum Diligent Sunaina's words about Blesli are now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/52259/bigum-diligent-sunainas-words-about-blesli-are-now-going-viral"
published_at: "2022-07-01T12:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be96fd04bb0_BLASLY.jpg"
keywords: []
---

# ഉപ്പ മരിച്ചത് താന്‍ കാരണമാണെന്ന ചിന്തയാണ് ഇപ്പോഴും അവന്റെ ഉള്ളിലുള്ളത്; ബ്ലെസ്ലിയുടെ സഹോദരി പറയുന്നു 

> **Lead Summary:** മലയാളം ബിഗ് ബോസ് ഒന്നാംസ്ഥാനത്ത് എത്താന്‍ ഏറെ സാധ്യതയുള്ള ഒരു വ്യക്തിയാണ് ബ്ലെസ്ലി. വലിയ പ്രേക്ഷക പിന്തുണ തന്നെ ബ്ലെസ്ലിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊപ്പം തന്നെ ധാരാളം വിമര്‍ശനങ്ങളും ഈ മത്സരാര്‍ത്ഥിക്ക് നേരെ ഉയരുന്നുണ്ട്. ബ്ലെസ്ലിയെ കുറിച്ച് സഹോദരി ബിഗം ഡിലിജന്റ് സുനൈന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

## Article Content

മലയാളം ബിഗ് ബോസ് ഒന്നാംസ്ഥാനത്ത് എത്താന്‍ ഏറെ സാധ്യതയുള്ള ഒരു വ്യക്തിയാണ് ബ്ലെസ്ലി. വലിയ പ്രേക്ഷക പിന്തുണ തന്നെ ബ്ലെസ്ലിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊപ്പം തന്നെ ധാരാളം വിമര്‍ശനങ്ങളും ഈ മത്സരാര്‍ത്ഥിക്ക് നേരെ ഉയരുന്നുണ്ട്. ബ്ലെസ്ലിയെ കുറിച്ച് സഹോദരി ബിഗം ഡിലിജന്റ് സുനൈന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ബിഗ് ബോസ് ഷോ കാണാതെ പോയ വ്യക്തിയാണ് ബ്ലസി എന്ന സഹോദരി പറയുന്നു. സെലക്ഷന്‍ കിട്ടി പോയപ്പോള്‍ മുംബൈയില്‍ വെച്ച് ഇതിന്റെ കുറിച്ച് എപ്പിസോഡ് കണ്ടിരുന്നു. ആദ്യമൊക്കെ ഞാന്‍ ബിഗ് ബോസ് കാണുമ്പോള്‍ എന്നെ വഴക്ക് പറയുമായിരുന്നു.

ബ്ലെസ്ലിക്ക് നേരെ ഒരുപാട് വിമര്‍ശനം വരുന്നത് കണ്ടു. അവന്‍ ബാപ്പയെ കുറിച്ച് പറഞ്ഞ വീഡിയോയ്ക്ക് താഴെയെല്ലാം ഉപ്പയെ കൊന്നത് നീ തന്നെയല്ലേ എന്ന കമന്റ് ഇട്ടത് കണ്ടു. ഉപ്പ മരിച്ചത് താന്‍ കാരണമാണെന്ന ചിന്തയാണ് ഇപ്പോഴും അവന്റെ ഉള്ളിലുള്ളത്.

ഉമ്മച്ചി പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വ്യക്തിയാണ്. വിമര്‍ശനങ്ങള്‍ കാരണം ഇപ്പോള്‍ അങ്ങോട്ടേക്ക് പോവാറില്ല , ഞാനും പുറത്തിറങ്ങാറില്ല. നേരത്തെ ബിഗ് ബോസിലേക്ക് വിളിച്ചു ബ്ലസിയെ തിരികെ കൊണ്ടുവരാന്‍ വല്ല മാര്‍ഗ്ഗമുണ്ടോ എന്ന് ചോദിച്ചിരുന്നു.

എന്റെ ഇന്‍ബോക്‌സില്‍ അടക്കം വളരെ മോശം തരത്തിലുള്ള കമന്റുകളാണ് വരുന്നത്. നീ ശരീരം വിറ്റല്ലെ ജീവിക്കുന്നത് എന്നാണ് ചോദിക്കുന്നത്.

ഉപ്പയോട് ഭയങ്കര സ്‌നേഹമായിരുന്നു അവന്, ഉപ്പയുടെ മുന്നില്‍ ജയിച്ചു വന്നു നില്‍ക്കണം എന്നായിരുന്നു അവന്റെ ആഗ്രഹം. പാട്ടിന് പുറകെ സഞ്ചരിക്കാന്‍ അവനെ പ്രേരിപ്പിച്ചതും, പ്രോത്സാഹിപ്പിച്ചതും ബാപ്പയാണ് സഹോദരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52259/bigum-diligent-sunainas-words-about-blesli-are-now-going-viral)