പാ രഞ്ജിത്ത്- വിക്രം ചിത്രം തുടങ്ങുന്നു

പാ രഞ്ജിത്ത്- വിക്രം ചിത്രം തുടങ്ങുന്നു
Jun 22, 2022 04:18 PM | By Kavya N

തമിഴിലെ യുവതലമുറ സംവിധായകരില്‍ വേറിട്ട ശൈലിയും കാഴ്ചപ്പാടും കൊണ്ട് ശ്രദ്ധ നേടിയ ആളാണ് പാ രഞ്ജിത്ത് (Pa Ranjith). ഡയറക്ട് ഒടിടി റിലീസ് ആയി എത്തി വലിയ സ്വീകാര്യത നേടിയ സര്‍പട്ട പരമ്പരൈക്കു ശേഷം പല ചിത്രങ്ങളും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധ നേടിയ പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു വിക്രം (Vikram) നായകനാവുന്ന ചിത്രം.

2021 ഡിസംബറില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജ അറിയിച്ചു. ഒരു അഭിമുഖത്തിലാണ് സ്റ്റുഡിയോ ഗ്രീനിന്‍റെ സാരഥിയായ അദ്ദേഹത്തിന്‍റെ പ്രതികരണം. അതിന്‍റെ ജോലികള്‍ ഞങ്ങള്‍ ആരംഭിച്ചു.

ജൂലൈ 15ന് ചിത്രീകരണം ആരംഭിക്കും. വലിയ സ്കെയിലില്‍ ഒരുങ്ങുന്ന ചിത്രമാണ് അത്. പിരീഡ് ആക്ഷന്‍ ചിത്രം. 3ഡി പതിപ്പും ഉണ്ടാവും. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇത്, ജ്ഞാനവേല്‍ രാജ പറയുന്നു.


കരിയറിലെ രണ്ടാം ചിത്രമായ മദ്രാസ് ചെയ്യുന്ന സമയത്തു തന്നെ പാ രഞ്ജിത്ത് വിക്രത്തോട് ഒരു കഥ പറഞ്ഞിരുന്നു. എന്നാല്‍ രജനീകാന്തിനെ നായകനാക്കി രണ്ട് ചിത്രങ്ങള്‍ (കബാലി, കാല) ചെയ്യാന്‍ അവസരം ലഭിച്ചതോടെ വിക്രം പ്രോജക്റ്റ് നീണ്ടുപോവുകയായിരുന്നു. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രമായിട്ടാണ് പാ രഞ്ജിത്ത് ചിത്രം ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത്.

അതേസമയം പാ രഞ്ജിത്തിന്‍റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ 'സര്‍പട്ട പരമ്പരൈ' വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പിന്നാലെ അശോക് സെല്‍വന്‍, കാളിദാസ് ജയറാം, ദുഷറ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'നച്ചത്തിരം നഗര്‍ഗിരത്' എന്ന ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം അജയ് ജ്ഞാനമുത്തുവിന്‍റെ 'കോബ്ര', മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയാണ് വിക്രത്തിന്‍റേതായി അണിയറയില്‍ തയ്യാറെടുക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍.

Pa Ranjith-Vikram film to be launched

Next TV

Related Stories
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

Jun 28, 2025 01:57 PM

'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് ആടുകളം നരേൻ...

Read More >>
Top Stories










News Roundup






https://moviemax.in/-