പ്രേക്ഷകരിൽ നിന്നും ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് കമൽഹാസൻ നായകനായ 'വിക്രം' . കമൽഹാസൻ , വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്.
ചിത്രത്തിൽ റോളക്സ് എന്ന അതിഥി വേഷത്തിലെത്തി സൂര്യയും പ്രേക്ഷകരെ ത്രസിപ്പിച്ചിരുന്നു. വില്ലന്‍ വേഷമാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ റെക്കോർഡുകൾ ഭേദിച്ച് വിക്രം പ്രദർശനം തുടരുന്നതിനിടെ റോളക്‌സിന്റെ സ്‌നീക് പീക്കാണ് ശ്രദ്ധനേടുന്നത്.
'അവന്റെ തല എടുക്കുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ് ഡാ' എന്ന റോളക്‌സിന്റെ ഡയലോഗോടെയാണ് സ്‌നീക്ക് പീക്കാണ് പുറത്ത് വന്നിരിക്കുന്നത്. വിജയ് സേതുപതിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്. പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
വിക്രമിൽ സൂര്യയുടെ കഥാപാത്രം അതിഥി വേഷത്തിൽ ഒതുങ്ങിയെങ്കിലും വിക്രം 3ൽ മുഴുനീള കഥാപാത്രമായി സൂര്യ ഉണ്ടാകുമെന്ന് ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു. ‘അടുത്ത സിനിമയില്‍ റോളക്‌സിന്റെ കഥാപാത്രം എങ്ങനെ മാറുമെന്ന് എനിക്ക് പറയാനാവില്ല.
ദില്ലിയുടെ ഒരു വികസിച്ച കഥാപാത്രത്തെ എന്തായാലും കാണാനാവും. റോളക്‌സിന്റെ കഥാപാത്രത്തെ പറ്റി പറയാന്‍ പോയപ്പോള്‍ സൂര്യ അത് ചെയ്യില്ലെന്നാണ് വിചാരിച്ചത്. എന്നാല്‍ ആ കഥാപാത്രത്തെ പറ്റി പറഞ്ഞ് ഒരു ദിവസത്തിനുള്ളില്‍, രാത്രി തന്നെ അദ്ദേഹം യെസ് പറഞ്ഞു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് സൂര്യ പറഞ്ഞത്.
കമല്‍ സാറിന്റെ വലിയ ഫാനായത് കൊണ്ട് അദ്ദേഹത്തിനെതിരെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് സൂര്യയെ പറഞ്ഞുമനസിലാക്കാന്‍ പാടുപെട്ടു. രണ്ട്, അദ്ദേഹത്തിന് തന്നെ ഒരു മാറ്റം വേണമായിരുന്നു. വ്യത്യസ്തതയുള്ള കഥാപാത്രം വേണമെന്ന് അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ചിന്തിച്ചിട്ട് ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ചെയ്യുക എന്ന് സൂര്യ തന്നെ എന്നോട് പറഞ്ഞു. അങ്ങനെ റോളക്‌സ് എന്ന കഥാപാത്രം ചെയ്യാമെന്ന് സമ്മതിച്ചു. മൂന്നാം ഭാഗത്തില്‍ ശക്തനായ കഥാപാത്രമായി സൂര്യയും ഉണ്ടാവും,’എന്നാണ് ലോകേഷ് പറഞ്ഞത്.
Vikram's new teaser goes viral