വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി ആതിര മാധവ്

വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി ആതിര മാധവ്
Jun 19, 2022 02:15 PM | By Susmitha Surendran

പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരിയായ താരമാണ് ആതിര മാധവ് . കുടുംബവിളക്ക് എന്ന പാരമ്പരയിലൂടെയാണ് താരത്തെ പ്രേക്ഷകർക്ക് കൂടുതൽ അടുത്തറിയാൻ തുടങ്ങിയത് .താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ ആരാധകർക്ക് വളരെയേറെ ഇഷ്ടമാണ് .

കഴിഞ്ഞ ഏപ്രിലിലാണ് 'കുടുംബവിളക്ക്' താരം ആതിര മാധവ് അമ്മയായ സന്തോഷം ആരാധകർ അറിഞ്ഞത്. ആതിര പറയുന്നതിന് മുമ്പ് തന്നെ സുഹൃത്തും നടിയുമായ അമൃതയായിരുന്നു സന്തോഷം പുറം ലോകത്തെ അറിയിച്ചത്. ആൺകുഞ്ഞ് ആണെന്നും എന്റെ മരുമകൻ എത്തിയെന്നുമൊക്കെയായിരുന്നു രസകരമായി അമൃത അറിയിച്ചത്.പിന്നാലെ കുഞ്ഞിന്റെ മുഖം കാണിച്ച് ആതിര എത്തിയിരുന്നു. തന്റെ ഏറെ പ്രിയപ്പെട്ട ആരാധകർക്കായി അടുത്തിടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്. ഏപ്രിൽ നാലിന് ആയിരുന്നു കുഞ്ഞിന്റെ ജനനം. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രസവ ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ് ആതിര.

കിടിലൻ ഡാൻസ് റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. അവസാനമായി പങ്കുവെച്ച സാരിയിലുള്ള ഡാൻസ് റീലിന് വലിയ ആരാധക പ്രശംസയാണ് ലഭിക്കുന്നത്. ആതിര ഫുൾ എനർജിയിലെന്നൊക്കെയാണ് ആരാധകർ കമന്റായി കുറിക്കുന്നത്.


നേരത്തെ നിരവധി വിഡിയോകളിലൂടെ ആരാധകരെ ത്രസിപ്പിച്ച താരം, പ്രസവ ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സജീവമാകുന്നത്. 'കുടുംബവിളക്ക്' എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് മലയാളികള്‍ക്ക് ആതിര പ്രിയങ്കരിയാകുന്നത് . പരമ്പരയിലെ പേര് 'ഡോക്ടര്‍ അനന്യ' എന്നായിരുന്നതിനാല്‍ പലര്‍ക്കും അതാണ് കൂടുതല്‍ പരിചയം. തിരുവനന്തപുരം സ്വദേശിനിയായി ആതിര, മുന്നേയും ചില പരമ്പരകളില്‍ എത്തിയിരുന്നെങ്കിലും ആളുകള്‍ക്കിടയില്‍ പ്രശസ്‍തയാകുന്നത് 'കുടുംബവിളക്കി'ലെ 'അനന്യ'യായാണ്.

https://www.instagram.com/athira_madhav/?utm_source=ig_embed&ig_rid=dc2bd4a7-6696-47f4-8f46-d1aa5d5a6d99

അഭിനേത്രിയാകുന്നതിന് മുന്നേ അവതാരകയായും ആതിര എത്തിയിരുന്നു. മനോഹരമായ കഥാപാത്രത്തെ ഗംഭീരമായി ചെയ്യുന്നതിനിടെയായിരുന്നു പരമ്പരയില്‍ നിന്നുമുള്ള ആതിരയുടെ പിന്മാറ്റം. ഗര്‍ഭിണിയായതോടെയായിരുന്നു പുതിയ താരത്തിന് കഥാപാത്രത്തെ കൈമാറി ആതിര പരമ്പര വിട്ടത്. പരമ്പരയില്‍ നിന്ന് മാറിയെങ്കിലും തന്റെ യൂട്യൂബ് ചാനലില്‍ ആതിര സജീവമായിരുന്നു. ഗർഭകാല വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുണ്ടായിരുന്നു.

Athira Madhav is active on social media again

Next TV

Related Stories
ബ്ലെസ്ലിയെ കെട്ടണമെന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ വന്നു; അവന്‍ ആരെയും നിരാശപ്പെടുത്തില്ലെന്ന് ഉമ്മ

Jul 6, 2022 12:10 AM

ബ്ലെസ്ലിയെ കെട്ടണമെന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ വന്നു; അവന്‍ ആരെയും നിരാശപ്പെടുത്തില്ലെന്ന് ഉമ്മ

ബ്ലെസ്ലിയെ കെട്ടണമെന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ വന്നു; അവന്‍ ആരെയും നിരാശപ്പെടുത്തില്ലെന്ന്...

Read More >>
'തലനാരിഴയുടെ വ്യത്യാസത്തില്‍ ട്രെയിന്‍ ഇടിച്ചില്ല' - മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് താരം

Jul 5, 2022 11:07 PM

'തലനാരിഴയുടെ വ്യത്യാസത്തില്‍ ട്രെയിന്‍ ഇടിച്ചില്ല' - മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് താരം

'തലനാരിഴയുടെ വ്യത്യാസത്തില്‍ ട്രെയിന്‍ ഇടിച്ചില്ല' - മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച്...

Read More >>
റിയാസ് തന്നെ ആയിരുന്നോ 3-ാം സ്ഥാനത്ത്  നിൽക്കേണ്ടി ഇരുന്നത്? റിയാസിനെ കുറിച്ച് അശ്വതി പറയുന്നു

Jul 5, 2022 10:23 AM

റിയാസ് തന്നെ ആയിരുന്നോ 3-ാം സ്ഥാനത്ത് നിൽക്കേണ്ടി ഇരുന്നത്? റിയാസിനെ കുറിച്ച് അശ്വതി പറയുന്നു

ജനപിന്തുണയോടെ ഫിനാലെയിൽ മൂന്നാം സ്ഥാനത്തെത്തി.. പക്ഷെ ഞാനൊന്ന് ചോദിച്ചോട്ടെ ബിഗ്‌ബോസേ? റിയാസ് തന്നെ ആയിരുന്നോ 3-ാം സ്ഥാനത് നിൽക്കേണ്ടി ഇരുന്നത്??...

Read More >>
തനിക്ക് തെറ്റുപറ്റി പോയി; ഒടുവിൽ മാപ്പുമായി റോബിൻ

Jul 4, 2022 08:09 PM

തനിക്ക് തെറ്റുപറ്റി പോയി; ഒടുവിൽ മാപ്പുമായി റോബിൻ

തനിക്ക് തെറ്റുപറ്റി പോയി എന്നാണ് റോബിൻ വീഡിയോയെ കുറിച്ച് പറയുന്നത്. താൻ ഇറങ്ങിയശേഷം ബ്ലെസ്ലി ബിഗ് ബോസ് വീട്ടിൽ ചെറ്റത്തരം കാണിച്ചു എന്നാണ് റോബിൻ...

Read More >>
പ്രിയപ്പെട്ടവര്‍ ഒരിക്കലും ഈ ഷോ ജയിക്കില്ല, അവര്‍ ഹൃദയങ്ങള്‍ ജയിക്കും...

Jul 4, 2022 03:35 PM

പ്രിയപ്പെട്ടവര്‍ ഒരിക്കലും ഈ ഷോ ജയിക്കില്ല, അവര്‍ ഹൃദയങ്ങള്‍ ജയിക്കും...

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ റണ്ണറപ്പായ പേളി മാണിയും റിയാസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്....

Read More >>
പുറത്തായതിനു ശേഷം റിയാസ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു

Jul 4, 2022 07:31 AM

പുറത്തായതിനു ശേഷം റിയാസ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു

മോഹൻലാൽ ചോദിച്ച ചോദ്യത്തിന് ആയിരുന്നു റിയാസ് ഉത്തരം നൽകിയത്. നിങ്ങൾ ഒരു ഗെയിം ചേഞ്ചർ ആണ് എന്ന് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്നാണ്...

Read More >>
Top Stories