നാൽപത് മുതലകൾ, ഒറ്റയ്‍ക്കൊരു സിംഹം, അതിസാഹസികമായി രക്ഷപ്പെടൽ, വീഡിയോ വൈറൽ

നാൽപത് മുതലകൾ, ഒറ്റയ്‍ക്കൊരു സിംഹം, അതിസാഹസികമായി രക്ഷപ്പെടൽ, വീഡിയോ വൈറൽ
Jun 13, 2022 11:57 AM | By Susmitha Surendran

മൃ​ഗങ്ങളുടെ ലോകത്തിന് അതിന്റേതായ പ്രവർത്തന രീതിയുണ്ട്. പല ഭീഷണികളും വെല്ലുവിളികളും അവയ്ക്കും നേരിടേണ്ടി വരാറുമുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഫാക്ട്സ് ടെൽ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതിൽ മുതലകൾ (Crocodiles) നിറഞ്ഞ ജലാശയത്തിൽ നിന്നും എങ്ങനെയാണ് ഒരു സിംഹം (Lion) രക്ഷപ്പെടുന്നത് എന്നാണ് കാണിക്കുന്നത്. 'മുതലകൾ നിറഞ്ഞ വെള്ളത്തിലൂടെ സിംഹം രക്ഷപ്പെടുന്നു' എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

കെനിയയിലെ മസായ് മാര നാഷണൽ റിസർവിലാണ് സംഭവം നടന്നതെന്നാണ് വീഡിയോയിൽ നൽകിയിരിക്കുന്ന വിവരം. ഒരു ഹിപ്പോപ്പൊട്ടാമസിന്റെ മൃതദേഹത്തിന് മുകളിലാണ് സിംഹമുള്ളത്. 40 -ലധികം മുതലകൾ സിംഹത്തിന് ചുറ്റുമുണ്ട്. എന്നാൽ, ഈ വീഡിയോ എപ്പോഴാണ് എടുത്തത് എന്ന് വ്യക്തമല്ല.


സിംഹം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ആളുകളുടെ ശബ്ദവും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം. ഒടുവിൽ ഒരു കണക്കിന് സിംഹം രക്ഷപ്പെടുമ്പോൾ ഈ ആഹ്ലാദവും ആരവവും വർധിക്കുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഒടുവിൽ സിംഹത്തിന് അത് സാധിച്ചിരിക്കുന്നു' എന്ന സന്തോഷമാണ് പലരും കമന്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരാൾ 'പരാജയപ്പെടും എന്ന് തോന്നും അപ്പോഴും വിട്ടുകൊടുക്കരുത്' എന്നാണ് എഴുതിയിരിക്കുന്നത്.

നാൽപതോളം മുതലകളിൽ നിന്നും അതും വെള്ളത്തിൽ രക്ഷപ്പെടുക എന്നു പറഞ്ഞാൽ അതിനി കാട്ടിലെ രാജാവാണ് എങ്കിൽ പോലും അൽപം പ്രയാസം തന്നെയാണ്. അവിടെയാണ് സിംഹം ജീവനും കൊണ്ട് രക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ ഇതുപോലെ പോത്തിൻകൂട്ടം ആക്രമിക്കാനെത്തിയപ്പോൾ മരത്തിൽ കയറി പേടിച്ചിരിക്കുന്ന ഒരു സിംഹത്തിന്റെ വീഡിയോ വൈറലായിരുന്നു.

അതിൽ വലിയൊരു പോത്തിൻകൂട്ടം സിംഹത്തിനെ ആക്രമിക്കാനായി വരികയാണ്. വെപ്രാളപ്പെട്ട സിംഹം എങ്ങനെയൊക്കെയോ ഒരു മരത്തിൽ കയറുകയും അതിൽ അള്ളിപ്പിടിച്ചിരിക്കുകയുമാണ്. ഏറെനേരത്തെ ഇരിപ്പ് കൊണ്ടാവാം സിംഹം തളർന്നതായും തോന്നുന്നുണ്ട്. ഈ വീഡിയോയും അന്ന് നിരവധിപ്പേരാണ് കണ്ടത്.

Forty crocodiles, a lone lion, adventurous escape, video viral

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall