---
title: "ആടിനെ വിഴുങ്ങി കൊമോഡോ ഡ്രാഗണ്‍, വീഡിയോ വൈറല്‍"
english_title: "Komodo dragon swallows goat, video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48343/komodo-dragon-swallows-goat-video-goes-viral"
published_at: "2022-06-11T12:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a43decb521c_VIRAL.jpg"
keywords: []
---

# ആടിനെ വിഴുങ്ങി കൊമോഡോ ഡ്രാഗണ്‍, വീഡിയോ വൈറല്‍

> **Lead Summary:** കാട്ടിലെ ജീവികള്‍ ഇരയെ വേട്ടയാടുന്ന നിരവധി വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു വീഡിയോ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ പല്ലി വര്‍ഗ്ഗമാണ് കൊമോഡോ ഡ്രാഗണ്‍.

## Article Content

കാട്ടിലെ ജീവികള്‍ ഇരയെ വേട്ടയാടുന്ന നിരവധി വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു വീഡിയോ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ പല്ലി വര്‍ഗ്ഗമാണ് കൊമോഡോ ഡ്രാഗണ്‍.

കൊമോഡോ ഇപ്പോള്‍ ഒരു ആടിനെ വിഴുങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്. വൈല്‍ഡ് ലൈഫ് സ്റ്റോറീസ് ഇന്‍സ്റ്റാഗ്രാം പേജിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

**

ആടിനെ കടിച്ച ശേഷം ഇതിനെ വേട്ടയാടാന്‍ കൊമോഡോ ഡ്രാഗണ്‍ കാത്തിരുന്നത് 36 മണിക്കൂറുകള്‍ ആണ്. ആട് ,പന്നി ,കാട്ടുപോത്ത് ഇതിനെയെല്ലാം ഈ ജീവി ഭക്ഷിക്കാറുണ്ട്. അപൂര്‍വമായി മനുഷ്യരെയും ഇവ കൊന്ന് തിന്നതിന്റെ തെളിവുണ്ട്. എന്നാല്‍ ചത്തതിന് ശേഷമേ ഇവ ഭക്ഷിക്കു. ഒന്നിനെ കടിച്ചു കഴിഞ്ഞാല്‍ അതിന്റെ മരണംവരെ കൊമോഡോ ഡ്രാഗണ്‍ കാത്തുനില്‍ക്കും.

മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ, റിന്‍കാ, ഫ്‌ലോര്‍സ്, ഗിലി മുതലായ ദ്വീപുകളില്‍ കണ്ടുവരുന്നതും ഒരു പ്രത്യേക വംശത്തില്‍പ്പെടുന്നവയുമായ പല്ലികളാണ് കൊമോഡോ ഡ്രാഗണുകള്‍.

ഉരഗങ്ങളായ വരനിഡേയ് കുടുംബത്തില്‍ പെടുന്ന ഇവയാണ് ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ പല്ലികള്‍. ഇവക്ക് 2 മുതല്‍ 3 മീ വരെ നീളവും വെക്കുന്നതും 70 കി.ഗ്രാം വരെ ഭാരവും വരാറുണ്ട്.’

[https://www.instagram.com/wildlife_stories_/?utm_source=ig_embed&ig_rid=0d3d52f3-5323-4568-a071-ffa9c6b13108**](https://www.instagram.com/wildlife_stories_/?utm_source=ig_embed&ig_rid=0d3d52f3-5323-4568-a071-ffa9c6b13108)

അധിവാസ ദ്വീപുകളില്‍ എതിരാളികള്‍ ഒന്നുമില്ലാതായതും പരിണാമത്തിലുണ്ടായ അസാധാരണമായ മന്ദതയുമാണ് ഈ ജീവികള്‍ക്ക് അസാധാരണമായ വലിപ്പം കിട്ടാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു.

ദ്വീപുകളിലെ വലിപ്പം കൂടിയ ജീവിയായതുകൊണ്ട് ഇവിടത്തെ ഭക്ഷ്യശൃംഖലയിലേയും ജൈവവ്യവസ്ഥയുടേയും അവസാനകണ്ണിയാണ് ഈ പല്ലികള്‍. മറ്റുജീവികളുടെ ശവശരീരങ്ങളാണ് പ്രധാനഭക്ഷണമെങ്കിലും ഇരകളാക്കാവുന്ന എന്തിനേയും വേട്ടയാടിപ്പിടിച്ചും ഇവ ഭക്ഷിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48343/komodo-dragon-swallows-goat-video-goes-viral)