പ്രണയത്തിന് പ്രായ പരിധിയുണ്ടോ...? ഇല്ലയെന്ന് തെളിയിച്ച് 95 വയസുകാരൻ

പ്രണയത്തിന് പ്രായ പരിധിയുണ്ടോ...? ഇല്ലയെന്ന്  തെളിയിച്ച് 95 വയസുകാരൻ
May 24, 2022 11:33 PM | By Vyshnavy Rajan

പ്രണയത്തിലാവാൻ പ്രായ പരിധിയുണ്ടോ? ഇല്ല, ഏത് പ്രായത്തിലും പ്രണയത്തിൽ വീഴാം. ഈ മനുഷ്യന്റെ ജീവിതം അതിന് ഒരു ഉദാഹരണമാണ്. 95 വയസുള്ള അദ്ദേഹം പ്രണയത്തിലാവാൻ പ്രായം ഒന്നും ഒരു തടസമല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കയാണ്.

ഈ പ്രായത്തിലാണ് അദ്ദേഹം ആദ്യമായി ഒരു വിവാഹം കഴിക്കുന്നത്. വെയിൽസ് ഓൺലൈനിലെ റിപ്പോർട്ട് പ്രകാരം ജൂലിയൻ മോയൽ എന്ന 95 -കാരൻ ഇപ്പോൾ 84 വയസുള്ള അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ വലേറി വില്ല്യംസിനെ ആദ്യമായി കാണുന്നത് 23 വർഷങ്ങൾക്ക് മുമ്പാണ്.

എന്നാൽ, അന്നൊന്നും അദ്ദേഹം അവരോട് വിവാഹാഭ്യർത്ഥന നടത്തിയില്ല. ഈ ഫെബ്രുവരിയിലാണ് അദ്ദേഹം അവരെ വിവാഹം കഴിക്കാൻ താൽപര്യമുണ്ട് എന്ന് പറയുന്നത്. മെയ് 19 -ന് യുകെയിലെ കാർഡിഫിൽ അവർ ആദ്യമായി കണ്ടുമുട്ടിയ അതേ പള്ളിയിൽ വച്ചാണ് ദമ്പതികൾ വിവാഹിതരായത്.

കാൽവരി ബാപ്റ്റിസ്റ്റ് ചർച്ചിൽ നടന്ന ചടങ്ങിൽ 40 ഓളം സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. 'അവൾ വളരെ ദയയുള്ളവളാണ് എന്നും അവൾക്കൊപ്പം ജീവിക്കാനായതിൽ വളരെ സന്തോഷം തോന്നുന്നു' എന്നും ജൂലിയൻ പറഞ്ഞു. 'വിശ്വസിക്കാനാവുന്നില്ല' എന്നാണ് തങ്ങളുടെ വിവാഹദിവസത്തെ കുറിച്ച് വലേറി പറഞ്ഞത്.

സന്തോഷത്തോടെ എക്കാലവും ഒരുമിച്ച് ജീവിതം തുടർന്നുകൊണ്ടുപോകാനാണ് ഇരുവരും ആ​ഗ്രഹിക്കുന്നത്. ഈ വർഷം ഡിസംബറിൽ ജൂലിയന്റെ ജന്മനാടായ ഓസ്ട്രേലിയയിലേക്ക് ഹണിമൂണിന് പോകാനും ഇവർ പദ്ധതിയിടുന്നു. 'പുതിയൊരു വർഷം തുടങ്ങിയതുപോലെ ഒരു അനുഭവം' എന്നാണ് ജൂലിയൻ വിവാഹിതനായതിനെ കുറിച്ച് പറയുന്നത്.

വെയിൽസ് ഓൺലൈൻ പറയുന്നതനുസരിച്ച്, ജൂലിയൻ 1954 -ൽ ഓസ്‌ട്രേലിയയിൽ നിന്ന് യുകെയിലേക്ക് കുടിയേറി. 1970 -നും 1982 -നും ഇടയിൽ വെൽഷ് നാഷണൽ ഓപ്പറയിലെ ആദ്യത്തെ സോളോയിസ്റ്റായിരുന്നു അദ്ദേഹം. തന്റെ വിവാഹദിനത്തിലും അദ്ദേഹം പ്രകടനം നടത്തി. ഏതായാലും വൈകിയാണെങ്കിലും കടന്നുവന്ന ഈ വിവാഹജീവിതം ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് ദമ്പതികൾ.

Is there an age limit for love ...? 95-year-old proving no

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall