നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്‍നേഷ്; വീഡിയോ വൈറൽ

നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്‍നേഷ്; വീഡിയോ വൈറൽ
May 24, 2022 04:57 PM | By Susmitha Surendran

പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് നയന്‍താരയും (Nayanthara) വിഘ്നേഷ് ശിവനും (Vignesh Shivan). തങ്ങള്‍ക്കിടയിലെ ബന്ധത്തിന്‍റെ ഇഴയടുപ്പത്തെക്കുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട് ഇരുവരും.

നയന്‍താരയ്ക്കൊപ്പം ഒപ്പം ചിലവിടുന്ന ആഘോഷ നിമിഷങ്ങള്‍ ചിത്രങ്ങളായും വീഡിയോകളായുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേഷ് പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്.



ഇപ്പോഴിതാ അത്തരത്തില്‍ ഒരു പുതിയ വീഡിയോയും ആരാധകശ്രദ്ധ നേടുകയാണ്. ഒരു റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന നയന്‍താരയും വിഘ്നേഷുമാണ് വീഡിയോയില്‍.



ഇടയ്ക്ക് വിഘ്നേഷ് നയന്‍സിന് ഭക്ഷണം വാരിക്കൊടുക്കുന്നുമുണ്ട്. രുചികരമായ പ്രാദേശിക ഭക്ഷണം നയന്‍സിനെ ഊട്ടുന്നതാണ് തന്‍റെ സന്തോഷമെന്നാണ് വീഡിയോയ്ക്കൊപ്പമുള്ള വിഘ്നേഷിന്‍റെ കുറിപ്പ്.

https://www.instagram.com/wikkiofficial/?utm_source=ig_embed&ig_rid=af9861b0-bd82-4b11-a2cf-63d18b6733a5

മഹാബലിപുരത്തെ ഒരു സീഫുഡ് റെസ്റ്റോറന്‍റില്‍ നിന്നുള്ളതാണ് ഈ വീഡിയോ. പോസ്റ്റ് ചെയ്‍ത് മണിക്കൂറുകള്‍ക്കകം രണ്ട് ലക്ഷത്തിലധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

Vignesh feeding Nayanthara; Video goes viral

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
Top Stories










News Roundup