'ട്വല്‍ത്ത് മാന്‍' ടൈറ്റില്‍ സോംഗ് പുറത്തെത്തി

 'ട്വല്‍ത്ത് മാന്‍' ടൈറ്റില്‍ സോംഗ് പുറത്തെത്തി
May 17, 2022 10:13 PM | By Divya Surendran

മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ജീത്തു ജോസഫ് (Jeethu Joseph) സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാനിന്‍റെ (12th Man) ടൈറ്റില്‍ സോംഗ് പുറത്തെത്തി. ഫൈന്‍ഡ് എന്ന ഇംഗ്ലീഷ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീത സംവിധാനം അനില്‍ ജോണ്‍സണ്‍. സൌപര്‍ണിക രാജഗോപാല്‍ ആണ് പാടിയിരിക്കുന്നത്.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ദൃശ്യം 2നു ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രവുമാണിത്. നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍.


ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ, അനു സിത്താര, രാഹുല്‍ മാധവ്, അനു മോഹന്‍, ചന്ദുനാഥ്, നന്ദു, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ഒരുക്കിയിരിക്കുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ എക്സ്ക്ലൂസീവ് റിലീസ് ആണ്. മെയ് 20ന് പ്രേക്ഷകരിലേക്ക് എത്തും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്.

The song titled 'Twelfth Man' has been released

Next TV

Related Stories
'കടുവ' തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Jul 5, 2022 10:44 PM

'കടുവ' തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

'കടുവ' തിയറ്ററുകളിലേക്ക്, റിലീസ്...

Read More >>
നോബി മാര്‍ക്കോസിന്റെ 'ആത്മഹത്യശ്രമ' പ്രചാരണം, സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

Jul 5, 2022 01:14 PM

നോബി മാര്‍ക്കോസിന്റെ 'ആത്മഹത്യശ്രമ' പ്രചാരണം, സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

നടന്‍ നോബി മര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോയും സഹിതം സോഷ്യല്‍മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ...

Read More >>
ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്; ഫോട്ടോയ്ക്ക് താഴെ വീണ്ടും വിമര്‍ശനം

Jul 5, 2022 12:49 PM

ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്; ഫോട്ടോയ്ക്ക് താഴെ വീണ്ടും വിമര്‍ശനം

ഗോപി സുന്ദര്‍ അമൃതയ്ക്ക് ഒപ്പമുള്ള മറ്റൊരു സെല്‍ഫി ചിത്രം പങ്കുവെച്ചിരുന്നു. ‘എന്റെ കണ്‍മണി’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചത്....

Read More >>
മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച്  സന്തോഷ് വര്‍ക്കി

Jul 5, 2022 11:51 AM

മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് സന്തോഷ് വര്‍ക്കി

ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ്...

Read More >>
നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വീഡിയോ; പ്രതികരിച്ച് നടന്‍

Jul 5, 2022 11:22 AM

നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വീഡിയോ; പ്രതികരിച്ച് നടന്‍

നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യക്ക് ശ്രമിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം....

Read More >>
പുതിയ വിശേഷ വാര്‍ത്ത പങ്കുവെച്ച്   മീനാക്ഷി

Jul 5, 2022 09:43 AM

പുതിയ വിശേഷ വാര്‍ത്ത പങ്കുവെച്ച് മീനാക്ഷി

എസ്എസ്എല്‍സി പരീക്ഷയില്‍ പത്തില്‍ ഒൻപത് വിഷയങ്ങള്‍ക്കും മീനാക്ഷിക്ക് എ പ്ലസ് തന്നെയാണ്. മീനാക്ഷിക്ക് ഫിസിക്സില്‍ മാത്രം ബി പ്ലസ് ആയിരുന്ന...

Read More >>
Top Stories