പ്ലാസ്റ്റിക് സർജറിയിയ്ക്ക് പിന്നാലെ കന്നഡ നടി മരിച്ചു

പ്ലാസ്റ്റിക് സർജറിയിയ്ക്ക് പിന്നാലെ കന്നഡ നടി മരിച്ചു
May 17, 2022 02:53 PM | By Susmitha Surendran

പ്ലാസ്റ്റിക് സർജറിയിയ്ക്ക് പിന്നാലെ കന്നഡ നടി മരിച്ചു. കന്നഡ ടിവി സീരിയൽ നടി ചേതന രാജ് ആണ് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറിക്കായി ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സർജറിയിലെ സങ്കീർണത കാരണം ശ്വാസകോശത്തിൽ ഫ്ല്യൂയിഡ് അടിഞ്ഞുകൂടുകയായിരുന്നു. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും താരം മരണപ്പെട്ടു. ഡോക്ടർമാരുടെ അനാസ്ഥയാണ് മരണത്തിനു കാരണമെന്ന് നടിയുടെ മാതാപിതാക്കൾ ആരോപിച്ചു. ഇവർ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവിലെ ഷെട്ടീസ് കോസ്മെസ്റ്റിക് സെൻ്ററിലാണ് നടി പ്ലാസ്റ്റിക് സർജറിക്കായി പോയത്. സർജറി വിജയകരമായിരുന്നില്ല. സർജറി ചെയ്ത ഡോക്ടർമാർ വൈകിട്ട് അഞ്ചരയോടെ നടിയെ കാഡെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു.

ഹൃദയാഘാതം ഉണ്ടായ രോഗിയെപ്പോലെ നടിയെ ചികിത്സിക്കണമെന്ന് അവർ ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി. 45 മിനിട്ടോളം സിപിആർ ഉൾപ്പെടെ നടത്തിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല.

തുടർന്ന് കാഡെ ആശുപത്രിയിലെ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിച്ചു. ചേതന മരണപ്പെട്ടു എന്നറിഞ്ഞിട്ടാണ് ഷെട്ടീസ് കോസ്മെസ്റ്റിക് സെൻ്ററിലെ ഡോക്ടർമാർ നടിയെ കൊണ്ടുവന്നതെന്നും ഇവർ പൊലീസിനു വിവരം നൽകി.

Content Highlight: Kannada actress dies after plastic surgery

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup