രജനികാന്ത് ചിത്രത്തോട് 'നോ' പറഞ്ഞ് ഐശ്വര്യ റായ്

 രജനികാന്ത് ചിത്രത്തോട് 'നോ' പറഞ്ഞ് ഐശ്വര്യ റായ്
May 17, 2022 02:47 PM | By Kavya N

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണാണ്. തലൈവര്‍ 169 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നു. തലൈവര്‍ 169 ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നുണ്ട്. ഇപ്പോഴിതാ രജനികാന്ത് നായകനാകുന്ന ചിത്രത്തിലെ നായികയാകാൻ ഐശ്വര്യ റായ്‍ വിസമ്മതിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത് (Thalaivar 169).

തലൈവര്‍ 169 പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ നായികയായി പറഞ്ഞുകേട്ടത് ഐശ്വര്യ റായ്‍യുടെ പേരായിരുന്നു. എന്നാല്‍ രജിനികാന്തിന്റ പുതിയ ചിത്രത്തില്‍ ഐശ്വര്യ റായ്‍ നായികയായേക്കില്ല എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തലൈവര്‍ 169ലെ അഭിനേതാക്കളുടെ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.

നെല്‍സണ്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ബീസ്റ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിനാല്‍ സംവിധായകനെ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം വാസ്‍തവമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്.

സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 

Aishwarya Rai Bachchan says 'No' to Rajinikanth movie

Next TV

Related Stories
'ഉലകനായകൻ' ബ്രാൻഡ് ഇനി സ്വന്തം; കമൽഹാസന്റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു

Jan 13, 2026 11:52 AM

'ഉലകനായകൻ' ബ്രാൻഡ് ഇനി സ്വന്തം; കമൽഹാസന്റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു

കമൽഹാസന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ...

Read More >>
വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

Jan 9, 2026 05:33 PM

വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന്...

Read More >>
ശിവകാർത്തികേയൻ്റെ  പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

Jan 9, 2026 01:44 PM

ശിവകാർത്തികേയൻ്റെ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

ശിവകാർത്തികേയൻ്റെ പരാശക്തി നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും...

Read More >>
Top Stories

GCC News