'ലിം​ഗച്ചെടി' പറിച്ചെടുത്ത് വൈറലാവാൻ നിരവധിപ്പേർ, തൊട്ടുപോകരുതെന്ന് നിർദ്ദേശവുമായി സർക്കാർ

'ലിം​ഗച്ചെടി' പറിച്ചെടുത്ത് വൈറലാവാൻ നിരവധിപ്പേർ, തൊട്ടുപോകരുതെന്ന് നിർദ്ദേശവുമായി സർക്കാർ
2022-05-15T11:52:00 | By Susmitha Surendran

ടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ കംബോഡിയയിലെ ഒരു ചെടിക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടിരുന്നു. 'പെനിസ് പ്ലാന്റ്' (Penis plant) എന്നറിയപ്പെടുന്ന നേപ്പന്തസ് ഹോൾഡെനിയാണ് (Nepenthes holdenii) ആ ചെടി. ലിം​ഗത്തിന്റെ ആകൃതിയാണ് എന്നതിനാൽ തന്നെ നിരവധിപ്പേരാണ് ഈ ചെടിക്കൊപ്പം ചിത്രങ്ങളും വീഡിയോയും എടുക്കുന്നത്.

എന്നാൽ, ഈ സസ്യങ്ങൾ ഭൂമിയിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നും അതിനാൽ തന്നെ ഇത്തരം പ്രവണതകളവസാനിപ്പിക്കണം എന്നും കംബോഡിയൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കയാണ്.



നിരവധി സ്ത്രീകൾ ഈ ചെടികൾ പറിച്ചെടുക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. തുടർന്നാണ് ബുധനാഴ്ച പരിസ്ഥിതി മന്ത്രാലയം കർശനമായ നിർദ്ദേശം പുറപ്പെടുവിച്ചത്. പടിഞ്ഞാറൻ കംബോഡിയയിലെ പർവതപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ഉഷ്ണമേഖലാ സസ്യമാണ് നേപ്പന്തസ് ഹോൾഡെനി. ‌

പുരുഷലിം​ഗത്തോട് സാമ്യമുള്ളതിനാൽ 'പെനിസ് പ്ലാന്റ്' എന്ന് വിളിക്കപ്പെടുന്ന ഈ പുഷ്പം വളരെക്കാലമായി ഒരു സംരക്ഷിത ഇനമാണ്. എന്നിരുന്നാലും, സമീപവർഷങ്ങളിൽ പ്രദേശവാസികളും കൂടാതെ വിനോദസഞ്ചാരികളും രൂപത്തിലുള്ള കൗതുകം കൊണ്ട് തന്നെ ഈ ചെടികൾ പറിച്ചെടുക്കുകയും അവയ്ക്കൊപ്പം ചിത്രങ്ങളും വീഡിയോകളും എടുക്കുകയും ചെയ്യുന്നു.

ഇതോടെ സസ്യങ്ങളുടെ നിലനിൽപ് പിന്നെയും അപകടത്തിലായി. ഈ പ്രവണതയാണ് അധികൃതരെ ആശങ്കയിലാക്കിയത്. മന്ത്രാലയം പറഞ്ഞതിങ്ങനെ, 'നിങ്ങൾ ചെയ്യുന്നത് തെറ്റാണ്, ഭാവിയിൽ ഇത് ആവർത്തിക്കരുത്! പ്രകൃതി വിഭവങ്ങളെ സ്‌നേഹിച്ചതിന് നന്ദി, പക്ഷേ, അവ പറിച്ചെടുക്കരുത്, നശിപ്പിക്കപ്പെടും!'



മൂന്ന് സ്ത്രീകൾ ഓൺലൈനിൽ വൈറലാകുന്നതിന് വേണ്ടി ഈ ചെടികൾ പറിച്ചെടുക്കുന്നതിന്റെ വീഡിയോ വൈറലായതാണ് അടിന്തിരമായി ഇങ്ങനെ ഒരു നിർദ്ദേശം പുറപ്പെടുവിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കാമ്പോട്ട് പ്രവിശ്യയിലെ ബൊകോർ പർവതത്തിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചെടികൾ കണ്ടെത്തിയ സംഘം സന്തോഷത്തോടെ ശബ്ദമുണ്ടാക്കുന്നതും വീഡിയോയിൽ കാണാം.

നിരവധി തമാശകൾ പറയുകയും ചെറിയ പൂക്കളടക്കം പറിച്ചെടുക്കുകയും ചെയ്യുന്നതെല്ലാം വീഡിയോയിൽ കാണാം. എന്നാൽ, പ്രസ്തുത വീഡിയോയെ ചൊല്ലി ഔദ്യോ​ഗികമായ പരാതികളൊന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാൽ, സർക്കാർ സ്വമേധയാ നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. നേരത്തെയും പുരുഷലിം​ഗത്തിന്റെ ആകൃതിയിലുള്ള ചെടികൾ വാർത്തയായിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ, അമോർഫോഫാലസ് ഡെക്കസ്-സിൽവ എന്നറിയപ്പെടുന്ന പെനിസ് പ്ലാന്റ് ഏകദേശം 25 വർഷത്തിനിടെ യൂറോപ്പിൽ ആദ്യമായി പൂത്തിരുന്നു. ആറടിയായിരുന്നു ഇതിന്റെ ഉയരം. നെതർലാൻഡിലെ ഹോർട്ടൂസ് ബൊട്ടാണിക്കസിലാണ് പുഷ്പം വിരിഞ്ഞത്.

Content Highlight: The government has advised many people not to touch the 'Lim Gachcheti' to go viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup