തുടക്കത്തില്‍ അതൊന്നും എനിക്കൊരു പ്രശ്‌നമായിരുന്നില്ല; അഞ്ജലി അമീര്‍

തുടക്കത്തില്‍ അതൊന്നും എനിക്കൊരു പ്രശ്‌നമായിരുന്നില്ല; അഞ്ജലി അമീര്‍
May 14, 2022 05:26 PM | By Susmitha Surendran

മോഡലും ,അഭിനേത്രിയും ,ബിഗ് ബോസ് താരമെല്ലാമാണ് അഞ്ജലി അമീര്‍. ബിഗ് ബോസില്‍ എത്തിയതോടെയാണ് അഞ്ജലി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷോയില്‍ നിന്നും പോവുകയായിരുന്നു ഈ താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജലി. ഇപ്പോള്‍ തന്റെ ആദ്യ പ്രണയത്തെ കുറിച്ചാണ് അഞ്ജലി പറയുന്നത്. ഒരുകോടി ഷോയില്‍ അഞ്ജലി പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആണ് തുറന്ന് പറഞ്ഞത്.



ആള് തന്നെയാണ് വിവാഹം കഴിക്കണം എന്ന് പറഞ്ഞു പുറകെ കൂടിയത്. ഞാന്‍ നോ പറഞ്ഞു. ഇങ്ങനെ ഒരാള്‍ വന്നപ്പോള്‍ എന്തിനാണ് നോ പറഞ്ഞത് എന്ന് റിലേറ്റീവ്‌സ് എന്നോട് ചോദിച്ചത്. ഞാന്‍ എവിടെയെങ്കിലും പോയി ആരോടെങ്കിലും സംസാരിച്ചാല്‍ എന്നെയും അവരെ അടിക്കുന്ന തരത്തിലുള്ള സ്വഭാവമായിരുന്നു ആളുടെ.

പെണ്ണുങ്ങളെ കാണുമ്പോള്‍ ആള്‍ക്ക് പോയി സംസാരിക്കാം, അഞ്ജലി സംസാരിക്കാന്‍ പോയാല്‍ ആണ് പ്രശ്‌നം. തുടക്കത്തില്‍ അതൊന്നും എനിക്കൊരു പ്രശ്‌നമായിരുന്നില്ല . പിന്നെ ഒരു ദിവസം അവന്‍ എന്നെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ട് പോയപ്പോള്‍ സുഹൃത്തുക്കളാണ് രക്ഷിച്ചത്. ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത് വന്ന് എന്നെ ഉപദ്രവിച്ചു. അങ്ങനെ പൊലീസില്‍ പരാതി കൊടുത്തിരുന്നു . കുറെനാള്‍ ഒളിവിലായിരുന്നു ആള്‍.



അങ്ങനെ സഹിക്കവയ്യാതെയാണ് ഞാന്‍ അവനെ ഒഴിവാക്കിയത്. ഞാനുമായി റിലേഷനില്‍ ഉള്ള സമയത്ത് തന്നെ അവന്‍ വയനാട്ടില്‍ പോയി എന്‍ഗേജ്‌മെന്റ് നടത്തിയിട്ടുണ്ട് അഞ്ജലി പറഞ്ഞു.

Now Anjali is talking about her first love.

Next TV

Related Stories
മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Nov 18, 2025 11:56 AM

മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

'ശ്രീ അയ്യപ്പൻ', വിഷ്ണു വെഞ്ഞാറമൂട് ചിത്രം , ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ...

Read More >>
Top Stories










News Roundup