കോടികൾ മുടക്കി ഒരുക്കിയ വൻ സിനിമകളെയും പിന്നിലാക്കിയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് 2ന്റെ (KGF 2) തേരോട്ടം. ഓരോ ദിവസം കഴിയുന്തോറും മിന്നും പ്രകടനമാണ് യാഷ് ചിത്രം ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്.
സിനിമയ്ക്ക് അകത്തും പുറത്തും, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചും ചിത്രം മുന്നേറുകയാണ്. ഈ അവസരത്തിൽ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് ആണ് ശ്രദ്ധനേടുന്നത്. "എനിക്ക് തോന്നുന്നു, കെജിഎഫ് 2 ഒരു വടവൃക്ഷം പോലെയാണ്, അതിന്റെ നിഴലില്‍ പോലും ഒരു മരവും വളരുന്നില്ല.
ഒരു വലിയ ഇരുണ്ട മേഘം പോലെയാണ് മറ്റെല്ലാ വമ്പന്‍ സിനിമകള്‍ക്കും മേല്‍ നിഴല്‍ വീഴ്ത്തുന്നത്, കറുത്ത മേഘങ്ങളുടെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുന്നു. 'പഴയ ഫാഷന്‍' ബിഗ്ടിക്കറ്റ് റിലീസുകളെ വിഴുങ്ങുന്ന മണല്‍ പോലെയാണ് കെജിഎഫ് 2" എന്നാണ് തുടരെയുള്ള ട്വീറ്റുകളിൽ രാം ഗോപാല്‍ വര്‍മ്മ കുറിച്ചിരിക്കുന്നത്.
ബോളിവുഡ് സിനിമകളെയും ദക്ഷിണേന്ത്യന്‍ സിനിമകളെയും രാം ഗോപാല്‍ വര്‍മ്മ താരതന്മ്യം ചെയ്തു. 'ദക്ഷിണേന്ത്യന്‍ സിനിമകള്‍ തീയറ്ററുകളില്‍ പോകുന്നതായി തോന്നുന്നു, വടക്കന്‍ സിനിമകള്‍ പോകുന്നതായി തോന്നുന്നില്ല, ബോളിവുഡ് ഉടന്‍ തന്നെ ഒടിടിക്ക് വേണ്ടി മാത്രം സിനിമകള്‍ നിര്‍മ്മിക്കുമെന്ന് തോന്നുന്നു,'എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
കെജിഎഫ്, ആർആർആർ മുതലായ സിനിമകളിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിൽ സ്വാധീനം ചെലത്താൻ സാധിക്കുമെന്നാണ് അടുത്തിടെ രവീണ ടണ്ടൻ പറഞ്ഞത്. "കെജിഎഫ് പണം ഉണ്ടാക്കിയാൽ അത് തെന്നിന്ത്യൻ സിനിമയ്ക്ക് മാത്രമല്ല ലഭിക്കുന്നത്.'
എല്ലാ തിയേറ്റർ ഉടമകൾക്കും സാമ്പത്തിക വ്യവസ്ഥയ്ക്കും ഗുണം ചെയ്യും. കൊവിഡിന് ശേഷം ആർആർആർ, കെജിഎഫ് പോലുളള സിനിമകൾ പ്രേക്ഷകരെ തിയേറ്ററിലേക്ക് തിരികെ കൊണ്ടുവന്നു", എന്നായിരുന്നു രവീണ ടണ്ടൻ പറഞ്ഞത്.
'KGF2 tree, no tree grows even in shade'; Ramgopal Verma