ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരനും നടനുമായ സൊഹൈൽ ഖാൻ വിവാഹമോചിതനാകുന്നു. 24 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് സൊഹൈലും സീമ ഖാനും വേർപിരിയാൻ തയ്യാറെടുക്കുന്നത്.
വിവാഹ മോചനത്തിനായി ഇരവരും മുംബൈ കുടുംബ കോടതിയെ സമീപിച്ചു. 1998ലായിരുന്നു സൊഹൈലും സീമയും തമ്മിലുള്ള വിവാഹം. ശേഷം 2017 മുതൽ ഇവർ പരസ്പരം പിരിഞ്ഞ് താമസിക്കുകയായിരുന്നു.
നിർവാൻ, യോഹൻ എന്നീ രണ്ട് മക്കൾ ദമ്പതികൾക്ക് ഉണ്ട്. നിർമ്മാതാവും സംവിധായകനും കൂടിയാണ് സൊഹൈൽ. സൽമാൻ ഖാനും ഇളയസഹോദരനായ അർബാസ് ഖാനും ഒന്നിച്ച പ്യാർ കിയാ തോ ഡർനാ ക്യാ എന്ന ചിത്രത്തിന്റെ സംവിധാനം സൊഹൈൽ ആയിരുന്നു.
Bollywood actor Salman Khan's brother and actor Sohail Khan is getting divorced.