പതിനായിരം വർഷങ്ങൾക്ക് മുമ്പ് കാണാതായ പാമ്പിനെ വീണ്ടും കണ്ടെത്തി...

പതിനായിരം വർഷങ്ങൾക്ക് മുമ്പ് കാണാതായ പാമ്പിനെ വീണ്ടും കണ്ടെത്തി...
May 14, 2022 11:04 AM | By Susmitha Surendran

10,000 വർഷങ്ങൾക്ക് മുമ്പ് യുകെ -യിലെ കാട്ടിൽനിന്നും കാണാതായ ഒരിനം പാമ്പ് ഇപ്പോൾ വെയിൽസി(Wales)ലുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ്. എസ്കുലാപിയൻ പാമ്പി(Aesculapian snakes)നെയാണ് ഇപ്പോൾ വെയിൽസിൽ പ്രജനനം നടത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്.

ആറടി വരെ നീളം വയ്ക്കാവുന്ന പാമ്പാണിത്. എങ്കിലും ഇപ്പോൾ ഇവിടെ കണ്ടെത്തിയവയിൽ ഏറ്റവും വലുത് നാലടി 11 ഇഞ്ചാണുള്ളത്. കോൺവി കൗണ്ടിയിലെ മോച്ച്ഡ്രെയ്ക്ക് സമീപമാണ് ഇവയുള്ളത്.

ഇവ ഇതുവരെയും നോർത്ത് വെയിൽസ് എക്സ്പ്രസ്സ്‍വേ കടന്നിട്ടില്ല എന്നും അവ തെക്കോട്ട് പോയേക്കാം എന്നും ​ഗവേഷക വിദ്യാർത്ഥിയായ ടോം മേജർ പറയുന്നു. എലിയെയാണ് ഈ പാമ്പുകൾ സാധാരണയായി ഭക്ഷിക്കുന്നത്.

ബാംഗോർ യൂണിവേഴ്സിറ്റി ഗവേഷകർ ഇരുന്നൂറോളം പാമ്പുകളെയാണ് കണ്ടെത്തിയത്. ഇതിലെ ഏകദേശം നൂറ്റിയമ്പതെണ്ണവും ചെറുതാണ്. അവയെ പ്രാപ്പിടിയൻ, തുരപ്പൻ കരടികൾ, നീർനായകൾ എന്നിവ ഭക്ഷണമാക്കിയേക്കാം എന്നും ​ഗവേഷകർ പറയുന്നു.

മുതിർന്നവ ഏകദേശം എഴുപതെണ്ണം വരും. ഏതാനും ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇവ താമസിക്കുന്നത് എന്നും ടോം മേജർ പറയുന്നു. 1960 -കളിൽ വെൽഷ് മൗണ്ടൻ മൃഗശാലയിലെ റോബർട്ട് ജാക്‌സണാണ് വെയിൽസിലേക്ക് അവയെ ഇറക്കുമതി ചെയ്യുന്നത്. മേജർ പറഞ്ഞു: "എനിക്കറിയാവുന്നിടത്തോളം, അവ നോർത്ത് വെയിൽസ് എക്സ്പ്രസ്‍വേ കടന്നിട്ടില്ലാത്തതിനാൽ, നമ്മുടെ തദ്ദേശീയ ജീവിവർഗങ്ങൾക്ക് അനുയോജ്യമല്ലാത്ത ഒരു ആവാസവ്യവസ്ഥയിലാണ് അവ ഇപ്പോൾ സഞ്ചരിക്കുന്നത്.

അവ മുമ്പ് വെയിൽസിൽ ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്ക് കെന്റിലാണ് അവയുണ്ടായിരുന്നത്. അവിടെയാണ് അവയുടെ ഫോസിൽ തെളിവുകൾ ലഭിച്ചത്. എന്നാൽ അവ മുമ്പ് നോർത്ത് വെയിൽസ് വരെ വടക്കും ഉണ്ടായിരുന്നുവെന്നു വേണം കരുതാൻ." കോൾവിൻ ബേയുടെ വടക്ക് ചരിവുകളിൽ അവ കഴിഞ്ഞിരിക്കാം. പടർന്നു പിടിച്ച പൂന്തോട്ടങ്ങളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലുമായിരിക്കണം അവ കഴിഞ്ഞിരുന്നത്.

ഒക്ടോബർ മുതൽ ഏപ്രിൽ വരെ പ്രജനന സമയമാണ്. ആ സമയത്ത് അവ ഭൂമിക്കടിയിൽ കഴിയുന്നു. ഈ പാമ്പുകൾ കൂടുതലെണ്ണം ഉണ്ടോ എന്നറിയാൻ ഇപ്പോൾ റേഡിയോ ട്രാക്കർ ഘടിപ്പിക്കാൻ ആലോചിക്കുകയാണ്. "ഞങ്ങൾ പാമ്പിൽ ഒരു ട്രാൻസ്മിറ്റർ ഘടിപ്പിക്കുന്നു. അതിൽ ഒരു ചെറിയ ശസ്ത്രക്രിയയും ഉൾപ്പെടുന്നു. അങ്ങനെ ചെയ്‍തു കഴിഞ്ഞാൽ അവയെ എല്ലാ ദിവസവും ട്രാക്കുചെയ്യാനാവുന്നു" എന്നും മേജർ പറഞ്ഞു.

The snake that disappeared ten thousand years ago has been found again ...

Next TV

Related Stories
വിവാഹച്ചടങ്ങിനിടെ വരന്‍ കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞു; പിന്മാറി വധു

May 23, 2022 08:24 PM

വിവാഹച്ചടങ്ങിനിടെ വരന്‍ കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞു; പിന്മാറി വധു

വിവാഹച്ചടങ്ങുകള്‍ പകുതിയും കഴിഞ്ഞിരുന്നു. പ്രധാനപ്പെട്ട ഒരു ചടങ്ങ് രാവിലെ നേരത്തെ നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ചടങ്ങുകള്‍...

Read More >>
ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ചു ഗ്ലാമർ താരം; വൈറലായി ചിത്രങ്ങൾ

May 23, 2022 05:17 PM

ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ചു ഗ്ലാമർ താരം; വൈറലായി ചിത്രങ്ങൾ

ഇപ്പോൾ ഇത് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട്...

Read More >>
കിടിലൻ ഹോട്ട് വേഷത്തിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ

May 23, 2022 03:53 PM

കിടിലൻ ഹോട്ട് വേഷത്തിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ

ഇപ്പോൾ തരത്തിന്റെ പുതിയ ഫോട്ടോകളാണ് വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവ് പോലെ കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം...

Read More >>
പോണ്‍ കാണല്‍ ജോലിക്ക് അപേക്ഷകരുടെ പ്രളയം, ഒടുവില്‍ 22 കാരിക്ക് സ്വപ്‌നജോലി!

May 23, 2022 03:34 PM

പോണ്‍ കാണല്‍ ജോലിക്ക് അപേക്ഷകരുടെ പ്രളയം, ഒടുവില്‍ 22 കാരിക്ക് സ്വപ്‌നജോലി!

കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് അമേരിക്കന്‍ പോണ്‍ കമ്പനിയായ ബെഡ്ബൈബിള്‍ ആ പരസ്യം പ്രസിദ്ധീകരിച്ചത്. പോണ്‍ വീഡിയോകള്‍ കാണുന്നതിനും,...

Read More >>
ഇവിടെ വിവാഹശേഷം വധൂവരന്മാര്‍ മൂന്ന് നാള്‍ ടോയിലറ്റില്‍ പോവാന്‍ പാടില്ല? ഞട്ടി സോഷ്യൽ മീഡിയ

May 23, 2022 02:45 PM

ഇവിടെ വിവാഹശേഷം വധൂവരന്മാര്‍ മൂന്ന് നാള്‍ ടോയിലറ്റില്‍ പോവാന്‍ പാടില്ല? ഞട്ടി സോഷ്യൽ മീഡിയ

വിവാഹത്തിന് ശേഷമുള്ള ആദ്യ മൂന്ന് ദിവസം അവര്‍ ചെലവിടേണ്ടത് ആ മുറിയിലാണ്. ഈ മൂന്ന് ദിവസങ്ങളില്‍, ടോയ്ലറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് അവര്‍ക്ക്...

Read More >>
സോഷ്യൽ മീഡിയയിൽ വെെറലായി  80 കാരിയുടെ ഫിറ്റ്‌നെസിന്  വീഡിയോ

May 23, 2022 02:18 PM

സോഷ്യൽ മീഡിയയിൽ വെെറലായി 80 കാരിയുടെ ഫിറ്റ്‌നെസിന് വീഡിയോ

പ്രായഭേദമന്യേ എല്ലാ ആളുകളും ബോഡി ബിൾഡിങ് രംഗത്തേക്ക് കടന്നു വരുന്നുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായി മാറുന്നത്....

Read More >>
Top Stories