---
title: "ഫോട്ടോ ഷൂട്ടിന്റെ പേരിൽ തട്ടിപ്പ്; നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഫോട്ടോഗ്രാഫർ കുടുങ്ങി "
english_title: "Fraud in the name of photo shoot; The photographer was caught taking nude pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38180/fraud-in-the-name-of-photo-shoot-the-photographer-was-caught-taking-nude-pictures"
published_at: "2022-04-18T21:11:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d87170f6ed_photo shoot.jpg"
keywords: []
---

# ഫോട്ടോ ഷൂട്ടിന്റെ പേരിൽ തട്ടിപ്പ്; നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഫോട്ടോഗ്രാഫർ കുടുങ്ങി 

> **Lead Summary:** **വീ**ടിനോട് ചേര്‍ന്ന് സ്ഥാപിച്ച സ്വകാര്യ സ്റ്റുഡിയോക്കുള്ളില്‍ വെച്ച് തന്റെ വിദ്യാര്‍ത്ഥിനിയായ 16 -കാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ 43-കാരനായ ഫോട്ടോഗ്രാഫി അധ്യാപകന്‍ അറസ്റ്റിലായി.

## Article Content

**വീ**ടിനോട് ചേര്‍ന്ന് സ്ഥാപിച്ച സ്വകാര്യ സ്റ്റുഡിയോക്കുള്ളില്‍ വെച്ച് തന്റെ വിദ്യാര്‍ത്ഥിനിയായ 16 -കാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ 43-കാരനായ ഫോട്ടോഗ്രാഫി അധ്യാപകന്‍ അറസ്റ്റിലായി.

വാതിലടച്ച ശേഷം പെണ്‍കുട്ടിയെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ ഇയാള്‍ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയും നിര്‍ബന്ധിച്ച് ചെയ്യിച്ച് ഫോട്ടോ എടുപ്പിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി മൊഴി നല്‍കി.

പൂര്‍ണ്ണ നഗ്‌നയായി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെങ്കിലും താന്‍ സമ്മതിച്ചില്ലെന്നും കുട്ടി പറഞ്ഞു. നീന്തല്‍ വസ്ത്രങ്ങളണിഞ്ഞുള്ള ഫോട്ടോകളും ഇയാള്‍ പകര്‍ത്തിയതായി കോടതി രേഖകളില്‍ പറയുന്നു.

അമേരിക്കയിലെ ഫ്രാങ്ക്‌ലിന്‍ പ്രവിശ്യയിലുള്ള പാസ്‌കോ സ്വദേശിയായ അധ്യാപകന്‍ ജെഫ്രി വിസ്്റ്റനാണ് അറസ്റ്റിലായത്. ജെഫ്രിയെ പിന്നീട് ബെന്റ്റന്‍ കൗണ്ടി ജയിലിലടച്ചു. ഇയാളെ പിന്നീട് ഒന്നരലക്ഷം ഡോളര്‍ ജാമ്യത്തിന് വിട്ടു.

ചിയാവനാ ഹൈസ്‌കൂളിലെ ഫോട്ടോഗ്രാഫി ഇന്‍സ്ട്രക്ടറാണ് ജെഫ്രി. പരാതി ഉയര്‍ന്ന ഉടന്‍ തന്നെ ഇയാളോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

മറ്റ് ചില വിദ്യാര്‍ത്ഥിനികളുടെയും നഗ്‌ന ഫോട്ടോകള്‍ ഇതേ പോലെ ഇയാള്‍ എടുത്തതായുള്ള ആരോപണത്തില്‍ സ്‌കൂള്‍ അധികൃതരും പൊലീസും അന്വേഷണം തുടരുകയാണ്. ക്രിസ്തീയ സഭയിലെ പാസ്റ്റര്‍ കൂടിയായ ഇദ്ദേഹത്തിന് നാലു മക്കളുണ്ട്.

16-കാരിയായ വിദ്യാര്‍ത്ഥിനിയെ കോഴ്‌സ് കഴിയുന്നതിന്റെ അവസാന സമയത്ത്, വീടിനോട് ചേര്‍ന്നുള്ള സ്റ്റുഡിയോ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു ഇയാളെന്ന് പെണ്‍കുട്ടി പറഞ്ഞു.

മുതിര്‍ന്നവരുടെ ഫോട്ടോഷൂട്ട് മാതൃകയില്‍ ചിത്രങ്ങള്‍ എടുത്തുതരാമെന്ന് പറഞ്ഞാണ് ജെഫ്രി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ചില പ്രത്യേക ഡിസൈനര്‍ ഉടുപ്പുകളും നീന്തല്‍ വസ്ത്രങ്ങളും കൊണ്ടുവരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

മറ്റ് ചില കുട്ടികളുടെ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങള്‍ കാണിച്ചുകൊടുത്ത് അതുപോലെ എടുക്കാമെന്ന് പറഞ്ഞാണ് കുട്ടിയെ ഇയാള്‍ വലയില്‍ വീഴ്ത്തിയത്. അതുപ്രകാരം അധ്യാപകന്റെ വീട്ടിെലത്തിയ തന്നെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് സ്വീകരിക്കുകയും സ്റ്റുഡിയോ മുറിയിലക്ക് കൊണ്ടു വരികയുമായിരുന്നു.

അവിടെ വെച്ച് വാതിലടച്ച് കുറ്റിയിട്ട ശേഷമാണ് ഫോട്ടോകള്‍ പകര്‍ത്തിയത്. ധരിച്ചിരിക്കുന്ന വസ്ത്രം മാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പ്രകോപനപരമായ വിധത്തില്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു.

നീന്തല്‍ വസ്ത്രങ്ങള്‍ ധരിച്ച് മാദകമായ രീതിയില്‍ പോസ് ചെയ്യിപ്പിച്ച് ഫോട്ടോകള്‍ എടുത്തു. അതിനുശേഷമാണ്, മേലുടുപ്പ് അഴിച്ചു മാറ്റി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. മറ്റൊരു നിവൃത്തിയുമില്ലാതെ നിസ്സഹായയായി താനതിനു വഴങ്ങിയതായും മാറിടത്തിന്റെ നിരവധി ഫോട്ടോകള്‍ ഇയാള്‍ പകര്‍ത്തിയതായും മൊഴിയില്‍ പറയുന്നു.

അതിനുശേഷം വസ്ത്രങ്ങള്‍ പൂര്‍ണ്ണമായി അഴിച്ചു മാറ്റി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അതിനു വഴങ്ങിയില്ല. തുടര്‍ന്ന് 18 വയസ്സായാല്‍ ഇവിടെ വരണമെന്നും പൂര്‍ണ്ണനഗ്‌നയായി ഫോട്ടോകള്‍ എടുക്കാമെന്നും ഇയാള്‍ പറഞ്ഞതായി കുട്ടി മൊഴിയില്‍ വ്യക്തമാക്കുന്നു. സംഭവത്തിനുശേഷം പെണ്‍കുട്ടി ഈ വിവരങ്ങള്‍ വീട്ടില്‍ പറഞ്ഞു.

തുടര്‍ന്നാണ് രക്ഷിതാവ് സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചത്. അതിനു പിന്നാലെ സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു. അവര്‍ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തുകയും ഫോട്ടോകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/38180/fraud-in-the-name-of-photo-shoot-the-photographer-was-caught-taking-nude-pictures)