കണ്ണൂരിലും ഓഫർ ....! ലോകകപ്പ് ഫൈനൽ വിജയാഘോഷം, വിദ്യാർഥികൾക്ക് ഇന്ന് സൗജന്യ ബസ് യാത്രയും മന്തിയും

കണ്ണൂരിലും ഓഫർ ....! ലോകകപ്പ് ഫൈനൽ വിജയാഘോഷം, വിദ്യാർഥികൾക്ക് ഇന്ന് സൗജന്യ ബസ് യാത്രയും മന്തിയും
2026-07-21T06:01:00 | By Athira V
#Kannur News #World Cup #Free Bus #Students #Free Manthi #FIFA World Cup 2026

കണ്ണൂർ: ( www.truevisionnews.com ) ലോകപ്പ് ഫൈനൽ ആവേശം കണ്ണൂരിൽ. വിജയാഘോഷത്തിന്റെ ഭാഗമായി ഇന്ന് വിദ്യാർഥികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് കണ്ണൂരിലെ സ്വകാര്യ ബസുകൾ.ഗീതാഞ്ജലി, ഹരിശ്രീ, കിസ്മത്ത്, കസർമുല്ല എന്നീ ബസുകളാണ് വിദ്യാർഥികൾക്കായി സൗജന്യ സർവീസ് നടത്തുന്നത്.

തൃക്കടാരിപൊയിൽ– തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ഹരിശ്രീ ബസാണ് ആദ്യം ഈ പ്രഖ്യാപനം നടത്തിയത്. സ്പെയിൻ ലോകപ്പ് ജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര നൽകുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. എന്നാൽ ഏത് ടീം ജയിച്ചാലും ചൊവ്വാഴ്ച വിദ്യാർഥികൾക്ക് സൗജന്യ യാത്ര നൽകുമെന്ന് ഇപ്പോൾ ബസ് അധികൃതർ അറിയിച്ചു.

കൂത്തുപറമ്പ്– മട്ടന്നൂർ– കൂളിക്കടവ് റൂട്ടിൽ സർവീസ് നടത്തുന്നതാണ് ഗീതാഞ്ജലി ബസ്. ഇവരും വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നുണ്ട്.കണ്ണൂർ– കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന കസർമുല്ല ബസിന്റേതാണ് ഏറ്റവും വ്യത്യസ്തമായ പ്രഖ്യാപനം. കസർമുല്ലയ്ക്ക് 9 ബസുകളുണ്ട്.

ഇതിൽ റോസ് നിറത്തിലുള്ള ഒരു ബസും നീല നിറത്തിലുള്ള ഒരു ബസും ഉൾപ്പെടുന്നു. സ്പെയിൻ ജയിച്ചാൽ റോസ് നിറത്തിലുള്ള ബസിലും, അർജന്റീന ജയിച്ചാൽ സ്കൂൾ കുട്ടികൾ പോകുന്ന സമയത്ത് സർവീസ് നടത്തുന്ന നീല നിറത്തിലുള്ള ബസിലും സൗജന്യ യാത്ര നൽകുമെന്നായിരുന്നു പ്രഖ്യാപനം.

ജീവനക്കാരുടെ നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ് ഷെഫീഖ് പറഞ്ഞു. ഫലം അനുസരിച്ച് ചൊവ്വാഴ്ച റോസ് നിറത്തിലുള്ള ബസിൽ എല്ലാ വിദ്യാർഥികൾക്കും സൗജന്യ യാത്ര നൽകുമെന്നും അദ്ദേഹം അറിയിച്ചു.ലോകകപ്പ് ഫൈനൽ പുലർച്ചെ നടക്കുന്നതിനാൽ വിദ്യാർഥികൾക്ക് തിങ്കളാഴ്ച സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.

അതിനാലാണ് ചൊവ്വാഴ്ച സൗജന്യ യാത്ര ഒരുക്കുന്നതെന്നും ബസ് അധികൃതർ വ്യക്തമാക്കി.അതേസമയം, സ്പെയിൻ ജയിച്ചാൽ കണ്ണൂരിലെ ചില ഹോട്ടലുകൾ വിദ്യാർഥികൾക്ക് സൗജന്യമായി മന്തി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Kannur Private Buses Free Travel For Students After World Cup Final

#Kannur News #World Cup #Free Bus #Students #Free Manthi #FIFA World Cup 2026

Next TV

Related Stories
പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ദഹനശിഷ്ടവുമായി രണ്ടുപേർ പിടിയിൽ; എത്തിച്ചത് ലക്ഷദ്വീപിൽ നിന്ന്

Jul 21, 2026 01:59 PM

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ദഹനശിഷ്ടവുമായി രണ്ടുപേർ പിടിയിൽ; എത്തിച്ചത് ലക്ഷദ്വീപിൽ നിന്ന്

അന്താരാഷ്ട്ര വിപണിയിൽ കോടികളുടെ വിലയുള്ള 6 കിലോ തിമിംഗല ദഹനശിഷ്ടം പന്തളത്ത് പിടികൂടി. ഓടനാവട്ടം, കൊട്ടാരക്കര സ്വദേശികൾ അറസ്റ്റിൽ. 'ഓപ്പറേഷൻ തൂഫാൻ'...

Read More >>
കോഴിക്കോട് പാളയം കൊലപാതകം: ബന്ധുവായ യുവാവ് അറസ്റ്റിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്

Jul 21, 2026 01:52 PM

കോഴിക്കോട് പാളയം കൊലപാതകം: ബന്ധുവായ യുവാവ് അറസ്റ്റിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്

കോഴിക്കോട് പാളയത്ത് ക്ഷീരകർഷകനായ ബിജുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ബന്ധു ദീപക് അറസ്റ്റിൽ. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന്...

Read More >>
'ആന കാട്ടിലേക്ക് കയറിപ്പോയതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി'; വയനാട്ടിൽ  കാട്ടാന ആക്രമണം; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി

Jul 21, 2026 01:40 PM

'ആന കാട്ടിലേക്ക് കയറിപ്പോയതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി'; വയനാട്ടിൽ കാട്ടാന ആക്രമണം; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി

നൂൽപ്പുഴ വടക്കനാട് കാട്ടാന സ്കൂട്ടറിൽ ഇടിച്ചു. പള്ളിവയൽ സ്വദേശി ജുബിക്ക് പരിക്ക്. രാവിലെ 5.30ന് ബത്തേരിയിലേക്ക് പോകുമ്പോഴായിരുന്നു...

Read More >>
അർജന്റീന തോറ്റാൽ എന്താ, ബിരിയാണി പാഴാക്കണോ? മെസ്സി ഫാൻസിന്റെ ബിരിയാണിച്ചെമ്പ് പൊക്കി നാട്ടുകാർക്ക് നൽകി ബ്രസീൽ ആരാധകർ

Jul 21, 2026 01:35 PM

അർജന്റീന തോറ്റാൽ എന്താ, ബിരിയാണി പാഴാക്കണോ? മെസ്സി ഫാൻസിന്റെ ബിരിയാണിച്ചെമ്പ് പൊക്കി നാട്ടുകാർക്ക് നൽകി ബ്രസീൽ ആരാധകർ

ലോകപ്പ് ഫൈനലിൽ അർജന്റീന തോറ്റതോടെ കൊടിഞ്ഞിയിലെ അർജന്റീന ഫാൻസ് വെച്ച ബിരിയാണി ബ്രസീൽ ആരാധകർ വിതരണം ചെയ്തു. മലപ്പുറം തിരൂരങ്ങാടിയിലെ കൗതുകകരമായ...

Read More >>
രണ്ട് മാസത്തിനകം വിവാഹം, കാത്തിരിപ്പിനൊടുവിൽ എത്തിയത് അഖിലിന്റെ മരണവാർത്ത; യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികന് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി

Jul 21, 2026 01:23 PM

രണ്ട് മാസത്തിനകം വിവാഹം, കാത്തിരിപ്പിനൊടുവിൽ എത്തിയത് അഖിലിന്റെ മരണവാർത്ത; യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികന് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി

യുക്രൈനിലെ ഒഡേസയിൽ റഷ്യൻ മിസൈലാക്രമണത്തിൽ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻ കൊല്ലപ്പെട്ടു. രണ്ട് മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ്...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഒടുവിൽ റിബേഷും പ്രതിപ്പട്ടികയിലേക്ക്; വടകര കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും

Jul 21, 2026 01:21 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഒടുവിൽ റിബേഷും പ്രതിപ്പട്ടികയിലേക്ക്; വടകര കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും

കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ രണ്ടാം പ്രതിയാക്കാൻ പൊലീസ്. ഇന്ന് വടകര കോടതിയിൽ റിപ്പോർട്ട്...

Read More >>
Top Stories

News Roundup

GCC News