---
title: "'കുഞ്ഞിനെ പറഞ്ഞപ്പോൾ വേദന തോന്നി; ആർക്കും ബുദ്ധിമുട്ടില്ലെങ്കിൽ പിന്നെന്തിന് പിന്മാറണം? ആദ്യ പ്രതികരണവുമായി മഞ്ജു പിള്ള"
english_title: "Manju Pillai and Daughter Daya Respond to Cyber Criticism Over Dress Controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373683/manju-pillai-daughter-daya-response-cyber-criticism-dress-controversy"
published_at: "2026-07-21T12:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f191550668_manju-pillai-daughter-daya-response-cyber-criticism-dress-controversy.jpg"
keywords: ["Latest news", "Manju Pillai", "Daya Sujith", "Cyber Bullying", "Malayalam Actress", "Social Media"]
---

# 'കുഞ്ഞിനെ പറഞ്ഞപ്പോൾ വേദന തോന്നി; ആർക്കും ബുദ്ധിമുട്ടില്ലെങ്കിൽ പിന്നെന്തിന് പിന്മാറണം? ആദ്യ പ്രതികരണവുമായി മഞ്ജു പിള്ള

> **Lead Summary:** കൊച്ചി: **[** വസ്ത്രധാരണത്തിന്റെ പേരിൽ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി നടി മഞ്ജു പിള്ളയും മകൾ ദയയും. വ്ലോഗർ ഷെഫീന ബീവി, ദയയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയതാണ് സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

## Article Content

കൊച്ചി: **[** വസ്ത്രധാരണത്തിന്റെ പേരിൽ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി നടി മഞ്ജു പിള്ളയും മകൾ ദയയും. വ്ലോഗർ ഷെഫീന ബീവി, ദയയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയതാണ് സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

വിവാദങ്ങളോട് പ്രതികരിക്കാൻ പോലും താല്പര്യമില്ലെന്ന് വ്യക്തമാക്കിയ മഞ്ജു പിള്ള, സ്വന്തം കുഞ്ഞിനെതിരെ മോശം പരാമർശങ്ങൾ വന്നപ്പോൾ ഒരമ്മ എന്ന നിലയിൽ വലിയ വേദനയുണ്ടായതായി പറഞ്ഞു. എന്നാൽ ഇത്തരം സൈബർ ആക്രമണങ്ങൾ തങ്ങളെ ഒരുവിധത്തിലും ബാധിക്കില്ലെന്നും അവർ വ്യക്തമാക്കി. മുൻപ് മറ്റ് വിഷയങ്ങളിൽ നൽകിയ അഭിമുഖങ്ങൾ ഈ സംഭവത്തിന്റേതെന്ന പേരിലും പ്രചരിപ്പിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സ്വന്തം ജീവിതം സന്തോഷത്തോടെ ജീവിക്കാനാണ് മഞ്ജു പിള്ള പിന്തുണ നൽകുന്നത്. കുട്ടികൾക്ക് ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ അവരവരുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും പിന്തുടരണമെന്നും, മാതാപിതാക്കൾ മക്കൾക്ക് പൂർണ്ണ പിന്തുണ നൽകണമെന്നും അവർ ഓർമ്മിപ്പിച്ചു.

തനിക്ക് വരുന്ന സന്ദേശങ്ങളിൽ പലരും ബഹുമാനത്തോടെ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ടെന്ന് ദയയും വ്യക്തമാക്കി. താൻ ചെയ്യുന്ന കാര്യങ്ങൾ മൂലം മറ്റാർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെങ്കിൽ പിന്നെ എന്തിന് അതിൽ നിന്നും പിന്മാറണമെന്നും ദയ ചോദിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/373683/manju-pillai-daughter-daya-response-cyber-criticism-dress-controversy)