സ്ത്രീകളെ ലഹരി കടത്തിന് ഉപയോഗിച്ചു....! കോഴിക്കോട് പേരാമ്പ്രയിൽ 'ഓപ്പറേഷൻ തൂഫാൻ'; എം.ഡി.എം.എ.യും എട്ടര ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ

സ്ത്രീകളെ ലഹരി കടത്തിന് ഉപയോഗിച്ചു....! കോഴിക്കോട് പേരാമ്പ്രയിൽ 'ഓപ്പറേഷൻ തൂഫാൻ'; എം.ഡി.എം.എ.യും എട്ടര ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ
2026-07-18T12:18:00 | By VIPIN P V
#Kozhikode News #Perambra #MDMA Seized #Operation Toofan #Kerala Police #Drug Trafficking

കോഴിക്കോട്: ( www.truevisionnews.com ) പേരാമ്പ്രയിൽ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. 51.432 ഗ്രാം എംഡിഎംഎയും 8.5 ലക്ഷം രൂപയുമായി മൂന്നുപേരെ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പേരാമ്പ്ര വാല്യക്കോട്ട് വെച്ചായിരുന്നു പരിശോധന.ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്നതിനിടെ പുലർച്ചെ വാല്യക്കോട് - മുളിയങ്ങൽ റോഡിൽ വെച്ചാണ് പ്രതികളെ വളഞ്ഞത്. കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.

മുഹമ്മദ് തസ്നീം (34), സിറാജ് (42), മുഹമ്മദ് യാസീൻ (24) എന്നിവരാണ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച KA 53 MD 5418 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 51 ഗ്രാമിലേറെ എംഡിഎംഎ. ലഹരിവിൽപ്പനയിലൂടെ ലഭിച്ച 8.5 ലക്ഷം രൂപ കാറിന്റെ സീറ്റിനടിയിൽ കവറിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രധാന ലഹരി മൊത്തവിതരണക്കാരാണ് പിടിയിലായവർ. കഴിഞ്ഞ ആറ് മാസമായി ഇവർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ലഹരിവിൽപ്പനയുടെ വിശദവിവരങ്ങൾ പ്രതികൾ സമ്മതിച്ചു.മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന തസ്നീം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലഹരിവിൽപ്പനയിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ലഹരിവിൽപ്പനക്കാരാണ് തസ്നീമും സിറാജും. ആഡംബര കാറുകൾ വാടകയ്ക്ക് എടുത്തും യുവതികളെയും ചെറുപ്പക്കാരെയും ശൃംഖലയിലെ കണ്ണികളാക്കിയുമാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.സ്ത്രീകളെ ലഹരി കടത്തിനുള്ള ചുമട്ടുകാരായി ഉപയോഗിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഡാൻസാഫ് സംഘത്തിലെ എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എഎസ്ഐമാരായ എൻ.എം. ജയരാജൻ, ഷാജി വി.വി., ബിനീഷ് വി.സി., സദാനന്ദൻ വി., സുനിൽ കുമാർ സി.എം., സീനിയർ സിപിഒമാരായ ജിനീഷ് പി.പി., അനസ് പി.കെ., അഖിലേഷ് ഇ.കെ., സിപിഒമാരായ അനൂപ് സെൻ, ലിധിൻ ഡി.ബി., റിജേഷ് ഒ.എം., മിഥുൻ മോഹൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content Highlight: Operation Toofan: 51 Grams MDMA and Rs 8.5 Lakh Seized in Kozhikode, 3 Arrested

#Kozhikode News #Perambra #MDMA Seized #Operation Toofan #Kerala Police #Drug Trafficking

Next TV

Related Stories
കൊണ്ടോട്ടിയിൽ  ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Jul 18, 2026 12:13 PM

കൊണ്ടോട്ടിയിൽ ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി ദേശീയപാതയിൽ ടാങ്കർ ലോറി ബൈക്കിൽ കയറിയിറങ്ങി. നീറ്റാണിമ്മൽ സ്വദേശി സുഭീഷ് മരിച്ചു. അപകട കാരണം സംബന്ധിച്ച് പൊലീസ്...

Read More >>
തിരുനെല്ലി ക്ഷേത്ര ജീവനക്കാർ റിസോർട്ടിലിരുന്ന് പൂസായി, പിന്നാലെ കയ്യാങ്കളി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാർക്ക് സസ്പെൻഷൻ

Jul 18, 2026 12:05 PM

തിരുനെല്ലി ക്ഷേത്ര ജീവനക്കാർ റിസോർട്ടിലിരുന്ന് പൂസായി, പിന്നാലെ കയ്യാങ്കളി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാർക്ക് സസ്പെൻഷൻ

വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ രണ്ട് ദേവസ്വം ജീവനക്കാർ റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം. സിസിടിവി...

Read More >>
ഉമ്മൻചാണ്ടി അനുസ്മരണത്തിൽ അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടമില്ല; 'നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവ്', അരികിൽ ചേർത്തുനിർത്തി വി എം സുധീരൻ

Jul 18, 2026 11:54 AM

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടമില്ല; 'നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവ്', അരികിൽ ചേർത്തുനിർത്തി വി എം സുധീരൻ

ഉമ്മൻചാണ്ടി അനുസ്മരണത്തിന് എത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് ക്ഷണിച്ച് വി.എം. സുധീരൻ. ഇരിപ്പിടം കിട്ടാതെ താഴെ...

Read More >>
ഗൾഫിൽ നിന്ന് എത്തിയത് മാസങ്ങൾക്ക് മുൻപ്;  കാഞ്ഞങ്ങാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 18, 2026 11:33 AM

ഗൾഫിൽ നിന്ന് എത്തിയത് മാസങ്ങൾക്ക് മുൻപ്; കാഞ്ഞങ്ങാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട് ചിത്താരി കല്ലിങ്കാലിൽ കെ പി കൃപേഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയതാണ്. ഹൊസ്ദുർഗ്...

Read More >>
'കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിക്കും';  ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി പിന്തുണച്ച് തൃശ്ശൂർ മെത്രാപ്പൊലീത്ത

Jul 18, 2026 11:28 AM

'കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിക്കും'; ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി പിന്തുണച്ച് തൃശ്ശൂർ മെത്രാപ്പൊലീത്ത

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ചും കെ.സി. വേണുഗോപാലിനെ വിമർശിച്ചും തൃശ്ശൂർ മെത്രാപ്പൊലീത്ത. ഫേസ്ബുക്ക് പോസ്റ്റ്...

Read More >>
സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ പോക്കറ്റ് കീറും! ഒറ്റ രാത്രികൊണ്ട് വിലയിൽ വൻ ട്വിസ്റ്റ്, പവന്റെ വില അറിഞ്ഞിരിക്കാം

Jul 18, 2026 11:19 AM

സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ പോക്കറ്റ് കീറും! ഒറ്റ രാത്രികൊണ്ട് വിലയിൽ വൻ ട്വിസ്റ്റ്, പവന്റെ വില അറിഞ്ഞിരിക്കാം

കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. പവന് 560 രൂപ കൂടി 1,05,080 രൂപയായി. ഗ്രാമിന് 13,135 രൂപ. ആഗോള വിപണിയില്‍ ഔണ്‍സിന് 4017...

Read More >>
Top Stories

News Roundup

GCC News