#Gold Price Kerala #Gold Rate Today #Kozhikode Gold #22 Carat Gold #Silver Price
കോഴിക്കോട്: (https://truevisionnews.com/) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഒറ്റയടിക്ക് പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,080 രൂപയായും ഗ്രാം വില 13,135 രൂപയായും ഉയർന്നു. ഇന്നലെ പവന് 560 രൂപ കുറഞ്ഞ് ആശ്വാസം നൽകിയതിന് തൊട്ടുപിന്നാലെയാണ് അതേ തുക ഇന്ന് ഒറ്റയടിക്ക് വർധിച്ചത്.
ആഗോള വിപണിയില്‍ നേരിയ വിലവര്‍ധനവിലാണ് സ്വര്‍ണവ്യാപാരം ക്ലോസ് ചെയ്തത്; ട്രോയ് ഔണ്‍സിന് 29.73 ഡോളര്‍ വര്‍ധിച്ച് 4017 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടന്നത്. വെള്ളി വില 55.9 ഡോളര്‍ എന്ന നിലയിലുമാണ്. ഈ മാസമാദ്യം 1,03,240 രൂപയിലായിരുന്ന പവൻ വില പിന്നീട് 1,07,800 രൂപ വരെ ഉയർന്നിരുന്നു.
എന്നാൽ പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിലയിടിഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും വില ഉയരുന്ന പ്രവണതയാണ് വിപണിയിൽ കാണുന്നത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിപണിയിലുണ്ടാകുന്ന ഈ കടുത്ത ചാഞ്ചാട്ടം മൂലം സ്വർണ്ണമെടുക്കാൻ അഡ്വാൻസ് ബുക്കിംഗ് നടത്തണോ അതോ വില ഇനിയും കുറയുന്നത് വരെ കാത്തിരിക്കണോ എന്നറിയാതെ വട്ടംതിരിയുകയാണ് ഉപഭോക്താക്കൾ. വരും ദിവസങ്ങളിലും വില ഉയർന്നാൽ അത് കല്യാണ സീസണിലെ വിപണി വ്യാപാരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ജ്വല്ലറി ഉടമകളും വിലയിരുത്തുന്നത്.
Content Highlight: Kerala Gold Price Today: Gold Rate Increases by Rs 560 Per Pavn
#Gold Price Kerala #Gold Rate Today #Kozhikode Gold #22 Carat Gold #Silver Price
































