തിരുനെല്ലി ക്ഷേത്ര ജീവനക്കാർ റിസോർട്ടിലിരുന്ന് പൂസായി, പിന്നാലെ കയ്യാങ്കളി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാർക്ക് സസ്പെൻഷൻ

തിരുനെല്ലി ക്ഷേത്ര ജീവനക്കാർ റിസോർട്ടിലിരുന്ന് പൂസായി, പിന്നാലെ കയ്യാങ്കളി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാർക്ക് സസ്പെൻഷൻ
2026-07-18T12:05:00 | By Susmitha Surendran
#Wayanad News #Thirunelli Temple #Devaswom Board #Kerala Temple News

വയനാട്: (https://truevisionnews.com/) തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാർ തമ്മിൽ റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടിയ സംഭവത്തിൽ കടുത്ത നടപടിയുമായി ദേവസ്വം ബോർഡ്. ക്രൂരമായ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തർക്കത്തിലേർപ്പെട്ട രണ്ട് ജീവനക്കാരെയും സർവീസിൽ നിന്നും അടിയന്തരമായി സസ്പെൻഡ് ചെയ്തു.

തിരുനെല്ലി ദേവസ്വം ജീവനക്കാരായ കൃഷ്ണമോഹൻ, വിജയചന്ദ്രൻ എന്നിവരാണ് കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്. ക്ഷേത്രത്തിന് സമീപമുള്ളതും വിജയചന്ദ്രൻ ലീസിനെടുത്ത് നടത്തുന്നതുമായ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു അടിപിടി. ഇവിടെ വെച്ച് ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം രൂക്ഷമായതോടെ വിജയചന്ദ്രൻ കൃഷ്ണമോഹനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മദ്യപാനത്തിനിടെയുണ്ടായ പെട്ടെന്നുള്ള തർക്കമാണ് വലിയ അടിപിടിയിൽ കലാശിച്ചതെന്നാണ് ഇരുവരും പിന്നീട് ദേവസ്വം ബോർഡിന് നൽകിയ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ക്ഷേത്രത്തിന്റെ പവിത്രത കെടുത്തുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

Content Highlight: Wayanad Thirunelli Temple Staff Fight in Resort, Suspended After CCTV Leak

#Wayanad News #Thirunelli Temple #Devaswom Board #Kerala Temple News

Next TV

Related Stories
സ്ത്രീകളെ ലഹരി കടത്തിന് ഉപയോഗിച്ചു....! കോഴിക്കോട് പേരാമ്പ്രയിൽ 'ഓപ്പറേഷൻ തൂഫാൻ'; എം.ഡി.എം.എ.യും എട്ടര ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ

Jul 18, 2026 12:18 PM

സ്ത്രീകളെ ലഹരി കടത്തിന് ഉപയോഗിച്ചു....! കോഴിക്കോട് പേരാമ്പ്രയിൽ 'ഓപ്പറേഷൻ തൂഫാൻ'; എം.ഡി.എം.എ.യും എട്ടര ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ

കോഴിക്കോട് പേരാമ്പ്രയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഡാൻസാഫ് നടത്തിയ പരിശോധനയിൽ 51.432 ഗ്രാം എംഡിഎംഎയും 8.5 ലക്ഷം രൂപയും പിടികൂടി. മൂന്നുപേരെ അറസ്റ്റ്...

Read More >>
കൊണ്ടോട്ടിയിൽ  ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Jul 18, 2026 12:13 PM

കൊണ്ടോട്ടിയിൽ ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി ദേശീയപാതയിൽ ടാങ്കർ ലോറി ബൈക്കിൽ കയറിയിറങ്ങി. നീറ്റാണിമ്മൽ സ്വദേശി സുഭീഷ് മരിച്ചു. അപകട കാരണം സംബന്ധിച്ച് പൊലീസ്...

Read More >>
ഉമ്മൻചാണ്ടി അനുസ്മരണത്തിൽ അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടമില്ല; 'നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവ്', അരികിൽ ചേർത്തുനിർത്തി വി എം സുധീരൻ

Jul 18, 2026 11:54 AM

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടമില്ല; 'നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവ്', അരികിൽ ചേർത്തുനിർത്തി വി എം സുധീരൻ

ഉമ്മൻചാണ്ടി അനുസ്മരണത്തിന് എത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് ക്ഷണിച്ച് വി.എം. സുധീരൻ. ഇരിപ്പിടം കിട്ടാതെ താഴെ...

Read More >>
ഗൾഫിൽ നിന്ന് എത്തിയത് മാസങ്ങൾക്ക് മുൻപ്;  കാഞ്ഞങ്ങാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 18, 2026 11:33 AM

ഗൾഫിൽ നിന്ന് എത്തിയത് മാസങ്ങൾക്ക് മുൻപ്; കാഞ്ഞങ്ങാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട് ചിത്താരി കല്ലിങ്കാലിൽ കെ പി കൃപേഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയതാണ്. ഹൊസ്ദുർഗ്...

Read More >>
'കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിക്കും';  ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി പിന്തുണച്ച് തൃശ്ശൂർ മെത്രാപ്പൊലീത്ത

Jul 18, 2026 11:28 AM

'കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിക്കും'; ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി പിന്തുണച്ച് തൃശ്ശൂർ മെത്രാപ്പൊലീത്ത

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ചും കെ.സി. വേണുഗോപാലിനെ വിമർശിച്ചും തൃശ്ശൂർ മെത്രാപ്പൊലീത്ത. ഫേസ്ബുക്ക് പോസ്റ്റ്...

Read More >>
സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ പോക്കറ്റ് കീറും! ഒറ്റ രാത്രികൊണ്ട് വിലയിൽ വൻ ട്വിസ്റ്റ്, പവന്റെ വില അറിഞ്ഞിരിക്കാം

Jul 18, 2026 11:19 AM

സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ പോക്കറ്റ് കീറും! ഒറ്റ രാത്രികൊണ്ട് വിലയിൽ വൻ ട്വിസ്റ്റ്, പവന്റെ വില അറിഞ്ഞിരിക്കാം

കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. പവന് 560 രൂപ കൂടി 1,05,080 രൂപയായി. ഗ്രാമിന് 13,135 രൂപ. ആഗോള വിപണിയില്‍ ഔണ്‍സിന് 4017...

Read More >>
Top Stories

News Roundup

GCC News