ഉമ്മൻചാണ്ടി അനുസ്മരണത്തിൽ അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടമില്ല; 'നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവ്', അരികിൽ ചേർത്തുനിർത്തി വി എം സുധീരൻ

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടമില്ല; 'നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവ്', അരികിൽ ചേർത്തുനിർത്തി വി എം സുധീരൻ
2026-07-18T11:54:00 | By VIPIN P V
#Oommen Chandy #VM Sudheeran #Aloysius Xavier #KSU #Congress #Kerala Politics

കോട്ടയം: ( www.truevisionnews.com ) ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. "നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവാണ് ഇദ്ദേഹം" എന്ന് സുധീരൻ അലോഷ്യസിനെ പ്രശംസിച്ചു.

അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് സ്റ്റേജിന് താഴെയെത്തി സ്വന്തമായി കസേരയിട്ട് ഇരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പ്രസംഗിക്കാനെത്തിയ വി.എം. സുധീരൻ അലോഷ്യസിനെ ശ്രദ്ധിച്ചത്.

ഉടൻ തന്നെ സ്നേഹത്തോടെ അദ്ദേഹത്തെ വേദിയിലേക്ക് വിളിക്കുകയും കൈകൊടുത്ത് സ്വീകരിക്കുകയും ചെയ്തു.ചടങ്ങിൽ സംസാരിച്ച അലോഷ്യസ് സേവ്യർ, എല്ലാ തലമുറകളെയും ചേർത്തുനിർത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് ഓർമ്മിച്ചു. "കെഎസ്‌യുവിന്റെ വളർച്ചയിൽ വലിയ ഇടപെടൽ നടത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടി.

അവസാനമായി അദ്ദേഹവുമായി സംസാരിക്കാനും ഇടപെടാനും കഴിഞ്ഞ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ അത് എനിക്ക് അഭിമാനമാണ്" എന്നും അദ്ദേഹം പറഞ്ഞു."ചുരുങ്ങിയ കാലമേ അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞുള്ളൂ. എന്ത് പ്രശ്നവുമായി ഉമ്മൻചാണ്ടിയുടെ മുന്നിൽ ചെന്നാലും ഒരു പരിഹാര ഫോർമുല അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു" എന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.

തേവരയിലെ ഒരു കോളജിൽ നടന്ന പരിപാടിക്ക് എത്തിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുത്തില്ലെന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം ഇന്ന് കോട്ടയത്തെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തത്. ആ സമയത്തെ അവഗണനയ്ക്ക് മറുപടി പോലെയായിരുന്നു സുധീരന്റെ സ്നേഹപൂർവമായ ക്ഷണം. കെഎസ്‌യു നേതാവിന് വേദിയിൽ നൽകിയ പരിഗണന കോൺഗ്രസിനുള്ളിൽ തന്നെ വലിയ ചർച്ചയ്ക്ക് വഴിവെച്ചു.

Content Highlight: VM Sudheeran Invites KSU President Aloysius Xavier to Oommen Chandy Remembrance in Kottayam

#Oommen Chandy #VM Sudheeran #Aloysius Xavier #KSU #Congress #Kerala Politics

Next TV

Related Stories
സ്ത്രീകളെ ലഹരി കടത്തിന് ഉപയോഗിച്ചു....! കോഴിക്കോട് പേരാമ്പ്രയിൽ 'ഓപ്പറേഷൻ തൂഫാൻ'; എം.ഡി.എം.എ.യും എട്ടര ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ

Jul 18, 2026 12:18 PM

സ്ത്രീകളെ ലഹരി കടത്തിന് ഉപയോഗിച്ചു....! കോഴിക്കോട് പേരാമ്പ്രയിൽ 'ഓപ്പറേഷൻ തൂഫാൻ'; എം.ഡി.എം.എ.യും എട്ടര ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ

കോഴിക്കോട് പേരാമ്പ്രയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഡാൻസാഫ് നടത്തിയ പരിശോധനയിൽ 51.432 ഗ്രാം എംഡിഎംഎയും 8.5 ലക്ഷം രൂപയും പിടികൂടി. മൂന്നുപേരെ അറസ്റ്റ്...

Read More >>
കൊണ്ടോട്ടിയിൽ  ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Jul 18, 2026 12:13 PM

കൊണ്ടോട്ടിയിൽ ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി ദേശീയപാതയിൽ ടാങ്കർ ലോറി ബൈക്കിൽ കയറിയിറങ്ങി. നീറ്റാണിമ്മൽ സ്വദേശി സുഭീഷ് മരിച്ചു. അപകട കാരണം സംബന്ധിച്ച് പൊലീസ്...

Read More >>
തിരുനെല്ലി ക്ഷേത്ര ജീവനക്കാർ റിസോർട്ടിലിരുന്ന് പൂസായി, പിന്നാലെ കയ്യാങ്കളി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാർക്ക് സസ്പെൻഷൻ

Jul 18, 2026 12:05 PM

തിരുനെല്ലി ക്ഷേത്ര ജീവനക്കാർ റിസോർട്ടിലിരുന്ന് പൂസായി, പിന്നാലെ കയ്യാങ്കളി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാർക്ക് സസ്പെൻഷൻ

വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ രണ്ട് ദേവസ്വം ജീവനക്കാർ റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം. സിസിടിവി...

Read More >>
ഗൾഫിൽ നിന്ന് എത്തിയത് മാസങ്ങൾക്ക് മുൻപ്;  കാഞ്ഞങ്ങാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 18, 2026 11:33 AM

ഗൾഫിൽ നിന്ന് എത്തിയത് മാസങ്ങൾക്ക് മുൻപ്; കാഞ്ഞങ്ങാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട് ചിത്താരി കല്ലിങ്കാലിൽ കെ പി കൃപേഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയതാണ്. ഹൊസ്ദുർഗ്...

Read More >>
'കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിക്കും';  ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി പിന്തുണച്ച് തൃശ്ശൂർ മെത്രാപ്പൊലീത്ത

Jul 18, 2026 11:28 AM

'കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിക്കും'; ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി പിന്തുണച്ച് തൃശ്ശൂർ മെത്രാപ്പൊലീത്ത

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ചും കെ.സി. വേണുഗോപാലിനെ വിമർശിച്ചും തൃശ്ശൂർ മെത്രാപ്പൊലീത്ത. ഫേസ്ബുക്ക് പോസ്റ്റ്...

Read More >>
സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ പോക്കറ്റ് കീറും! ഒറ്റ രാത്രികൊണ്ട് വിലയിൽ വൻ ട്വിസ്റ്റ്, പവന്റെ വില അറിഞ്ഞിരിക്കാം

Jul 18, 2026 11:19 AM

സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ പോക്കറ്റ് കീറും! ഒറ്റ രാത്രികൊണ്ട് വിലയിൽ വൻ ട്വിസ്റ്റ്, പവന്റെ വില അറിഞ്ഞിരിക്കാം

കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. പവന് 560 രൂപ കൂടി 1,05,080 രൂപയായി. ഗ്രാമിന് 13,135 രൂപ. ആഗോള വിപണിയില്‍ ഔണ്‍സിന് 4017...

Read More >>
Top Stories

News Roundup

GCC News