മുങ്ങിമരണം ഉറപ്പിക്കുന്നു...! ഹൗസ് ബോട്ടിൽ നിന്നും സ്പാ ജീവനക്കാരി വീണ് മരിച്ച സംഭവം; ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും പൊലീസ് വെറുതെ വിട്ടു

  മുങ്ങിമരണം ഉറപ്പിക്കുന്നു...! ഹൗസ് ബോട്ടിൽ നിന്നും സ്പാ ജീവനക്കാരി വീണ് മരിച്ച സംഭവം; ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും പൊലീസ് വെറുതെ വിട്ടു
2026-07-17T21:47:00 | By VIPIN P V
#Alappuzha #Houseboat Death #Sharanya #Lotus Spa #Tamil Nadu #Drowning

ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് സ്ത്രീ വെള്ളത്തിൽ വീണ് മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അഞ്ച് പേരെ പോലീസ് വിട്ടയച്ചു. ആലപ്പുഴ ബീച്ചിലെ ഇഎസ്ഐ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന 'ലോട്ടസ്' എന്ന സ്പായിലെ ജീവനക്കാരി ശരണ്യയാണ് മരിച്ചത്.

മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള സ്പായിലെ ജീവനക്കാരിയാണ് ശരണ്യ. തമിഴ്നാട് സ്വദേശിയായ ശരണ്യയ്ക്കൊപ്പം ആസാം സ്വദേശിയായ മറ്റൊരു യുവതിയെയും തമിഴ്നാട്ടിൽ നിന്നെത്തിയ അഞ്ച് യുവാക്കൾക്കൊപ്പം സ്പായിൽ നിന്ന് ഹൗസ് ബോട്ടിലേക്ക് കൊണ്ടുപോയിരുന്നു.

ഇക്കഴിഞ്ഞ 15-ന് പുലർച്ചയാണ് സംഭവം. രാത്രി മുഴുവൻ സംഘം ലഹരിയിൽ ആയിരുന്നതായി പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുലർച്ചയോടെ ശരണ്യ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീഴുകയായിരുന്നു. മൃതദേഹം പിന്നീട് കണ്ടെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നു.

എന്നാൽ ഹൗസ് ബോട്ടിൽ നിന്ന് എങ്ങനെയാണ് യുവതി വെള്ളത്തിൽ വീണതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താതെ ആലപ്പുഴ നോർത്ത് പോലീസ് തമിഴ്നാട് സ്വദേശികളായ അഞ്ച് പേരെയും വെറുതെ വിട്ടതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇതിന് പിന്നിൽ സ്വാധീനമുണ്ടെന്നും സംശയം പ്രകടിപ്പിക്കുന്നു.

ശരണ്യയുടെ മൃതദേഹം ആലപ്പുഴയിൽ തന്നെ സംസ്കരിച്ചു. ഹൗസ് ബോട്ടിൽ ആഘോഷപരിപാടികൾ നടത്തരുതെന്ന ടൂറിസം വകുപ്പിന്റെയും ടൂറിസം പോലീസിന്റെയും കർശന നിർദേശങ്ങൾ നിലനിൽക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. സ്പായുടെ നടത്തിപ്പുകാരനായ ഡെബിൻ ജോസഫ് അവയവക്കടത്ത് കേസിലെ പ്രതിയാണെന്നും റിപ്പോർട്ടുകളുണ്ട്. കേസ് അന്വേഷിച്ച നോർത്ത് പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

Content Highlight: Alappuzha Houseboat Death: 5 Tamil Nadu Men Released by Police

#Alappuzha #Houseboat Death #Sharanya #Lotus Spa #Tamil Nadu #Drowning

Next TV

Related Stories
 'പവർകട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ ഗുരുതരം, കോവിഡ് കാലത്ത് പോലും സംസ്ഥാനത്ത് ഇങ്ങനെ ഉണ്ടായിട്ടില്ല'; സർക്കാരിനെതിരെ വിമർശനവുമായി വീണ ജോർജ്

Jul 17, 2026 09:55 PM

'പവർകട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ ഗുരുതരം, കോവിഡ് കാലത്ത് പോലും സംസ്ഥാനത്ത് ഇങ്ങനെ ഉണ്ടായിട്ടില്ല'; സർക്കാരിനെതിരെ വിമർശനവുമായി വീണ ജോർജ്

പവർകട്ട് മൂലം ഓക്സിജൻ കോൺസെൻട്രേറ്റർ നിലച്ച് രോഗി മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. ഇൻവെർട്ടർ പോലും വാങ്ങാൻ കഴിയാത്ത...

Read More >>
പയ്യന്നൂരിൽ കുഞ്ഞിന്റെ മരണം; മുഖത്തെ മുറിവ് തുന്നാൻ അനസ്തീസിയ അനിവാര്യം, ആരോപണങ്ങൾക്ക് മറുപടിയുമായി പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ

Jul 17, 2026 09:05 PM

പയ്യന്നൂരിൽ കുഞ്ഞിന്റെ മരണം; മുഖത്തെ മുറിവ് തുന്നാൻ അനസ്തീസിയ അനിവാര്യം, ആരോപണങ്ങൾക്ക് മറുപടിയുമായി പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ

പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ദേവാൻഷ് ചികിത്സയ്ക്കിടെ മരിച്ച സംഭവം. അനസ്തീസിയ പിഴവ് ആരോപണത്തിൽ കേരള പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ വിശദീകരണം...

Read More >>
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ

Jul 17, 2026 09:03 PM

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി കണ്ണൂക്കര മാടാക്കര സ്വദേശി പ്ലസ് ടു വിദ്യാർഥി അഭിനവ് മരിച്ചു. സെൽഫി...

Read More >>
കണ്ണൂർ പൈതല്‍മലയിൽ റിസോര്‍ട്ട് കെയര്‍ടേക്കർ തൂങ്ങിമരിച്ച നിലയിൽ

Jul 17, 2026 08:54 PM

കണ്ണൂർ പൈതല്‍മലയിൽ റിസോര്‍ട്ട് കെയര്‍ടേക്കർ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ പൈതൽമല നിള പൈതൽ റിസോർട്ടിലെ കെയർടേക്കർ മുണ്ടയാടൻ മനോജിനെ സ്റ്റാഫ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ട് വർഷമായി റിസോർട്ടിൽ ജോലി...

Read More >>
'മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്; ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണം', ടാറ്റ നിക്ഷേപ വിവാദത്തിൽ പരിഹാസവുമായി പി. രാജീവ്

Jul 17, 2026 08:45 PM

'മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്; ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണം', ടാറ്റ നിക്ഷേപ വിവാദത്തിൽ പരിഹാസവുമായി പി. രാജീവ്

കൊച്ചി കപ്പൽ നിർമാണശാലയിൽ ടാറ്റയുടെ നിക്ഷേപത്തെച്ചൊല്ലിയുള്ള വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പി. രാജീവ്. പ്രസ്താവന പരസ്യമായി തള്ളേണ്ടി...

Read More >>
ഹാവൂ ആശ്വാസം..! ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; രക്ഷിച്ച അഗ്നിരക്ഷാസേനയ്ക്ക് നന്ദി പറഞ്ഞ് എംപി

Jul 17, 2026 08:33 PM

ഹാവൂ ആശ്വാസം..! ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; രക്ഷിച്ച അഗ്നിരക്ഷാസേനയ്ക്ക് നന്ദി പറഞ്ഞ് എംപി

തിരുവനന്തപുരം പിഎംജിയിലെ ഹോട്ടലിൽ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപിയെ അഗ്നിരക്ഷാസേന 15 മിനിറ്റിന് ശേഷം രക്ഷപ്പെടുത്തി. അധികഭാരമാണ് കാരണമെന്ന്...

Read More >>
Top Stories

News Roundup

GCC News