ഹാവൂ ആശ്വാസം..! ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; രക്ഷിച്ച അഗ്നിരക്ഷാസേനയ്ക്ക് നന്ദി പറഞ്ഞ് എംപി

ഹാവൂ ആശ്വാസം..! ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; രക്ഷിച്ച അഗ്നിരക്ഷാസേനയ്ക്ക് നന്ദി പറഞ്ഞ് എംപി
2026-07-17T20:33:00 | By VIPIN P V
#Shashi Tharoor #Thiruvananthapuram #Hotel Lift #Fire Force Rescue #PMG Hotel #Kerala News

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം പിഎംജിയിലെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പിഎംജിയിലെ 'പ്രശാന്ത്' ഹോട്ടലിലെ ആറാം നിലയിൽ വെച്ചാണ് സംഭവം.

വൈകുന്നേരം ആറുമണിക്ക് ഹോട്ടലിൽ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് ശശി തരൂർ എത്തിയത്. ലിഫ്റ്റിൽ ആറാം നിലയിൽ എത്തിയപ്പോഴാണ് പെട്ടെന്ന് ലിഫ്റ്റ് നിലച്ചത്. തരൂരിനൊപ്പം അദ്ദേഹത്തിന്റെ സംഘത്തിലെ ചിലരും ലിഫ്റ്റിനുള്ളിൽ ഉണ്ടായിരുന്നു.ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞ ഉടൻ തന്നെ ഹോട്ടൽ അധികൃതരും ജീവനക്കാരും രക്ഷാപ്രവർത്തനത്തിനായി ശ്രമം നടത്തി.

എന്നാൽ അവർക്ക് ലിഫ്റ്റ് തുറക്കാൻ സാധിച്ചില്ല. തുടർന്ന് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു. ഉടൻ തന്നെ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി.ഏകദേശം 15 മിനിറ്റോളം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്ന ശശി തരൂരിനെയും ഒപ്പമുണ്ടായിരുന്നവരെയും അഗ്നിരക്ഷാസേനാംഗങ്ങൾ ലിഫ്റ്റിന്റെ വാതിൽ അകത്തി സുരക്ഷിതമായി പുറത്തിറക്കി.

രക്ഷപ്പെടുത്തിയ ശേഷം ശശി തരൂർ ഫയർഫോഴ്‌സിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച തരൂർ, "ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ആർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല" എന്ന് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, "ആദ്യം ലിഫ്റ്റിലെ എമർജൻസി നമ്പറിൽ വിളിച്ചു.

പിന്നീട് ഹോട്ടലിലെ ആളുകളെയും ബന്ധപ്പെട്ടു. അവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിനുശേഷമാണ് ഫയർഫോഴ്‌സിനെ വിളിച്ചത്. അവർ വളരെ വേഗത്തിൽ എത്തി രക്ഷപ്പെടുത്തി" എന്ന് കൂട്ടിച്ചേർത്തു.അധികഭാരം മൂലമാണ് ലിഫ്റ്റ് പെട്ടെന്ന് നിന്നുപോയതെന്നാണ് പ്രാഥമിക വിവരം.

പരിപാടിക്ക് വൈകിയാണെങ്കിലും ശശി തരൂർ പിന്നീട് പരിപാടിയിൽ പങ്കെടുത്തു. ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.

Content Highlight: Shashi Tharoor MP Stuck in Hotel Lift in Thiruvananthapuram, Rescued by Fire Force

#Shashi Tharoor #Thiruvananthapuram #Hotel Lift #Fire Force Rescue #PMG Hotel #Kerala News

Next TV

Related Stories
 'പവർകട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ ഗുരുതരം, കോവിഡ് കാലത്ത് പോലും സംസ്ഥാനത്ത് ഇങ്ങനെ ഉണ്ടായിട്ടില്ല'; സർക്കാരിനെതിരെ വിമർശനവുമായി വീണ ജോർജ്

Jul 17, 2026 09:55 PM

'പവർകട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ ഗുരുതരം, കോവിഡ് കാലത്ത് പോലും സംസ്ഥാനത്ത് ഇങ്ങനെ ഉണ്ടായിട്ടില്ല'; സർക്കാരിനെതിരെ വിമർശനവുമായി വീണ ജോർജ്

പവർകട്ട് മൂലം ഓക്സിജൻ കോൺസെൻട്രേറ്റർ നിലച്ച് രോഗി മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. ഇൻവെർട്ടർ പോലും വാങ്ങാൻ കഴിയാത്ത...

Read More >>
  മുങ്ങിമരണം ഉറപ്പിക്കുന്നു...! ഹൗസ് ബോട്ടിൽ നിന്നും സ്പാ ജീവനക്കാരി വീണ് മരിച്ച സംഭവം; ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും പൊലീസ് വെറുതെ വിട്ടു

Jul 17, 2026 09:47 PM

മുങ്ങിമരണം ഉറപ്പിക്കുന്നു...! ഹൗസ് ബോട്ടിൽ നിന്നും സ്പാ ജീവനക്കാരി വീണ് മരിച്ച സംഭവം; ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും പൊലീസ് വെറുതെ വിട്ടു

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരി ശരണ്യ മരിച്ച കേസിൽ ഒപ്പമുണ്ടായിരുന്ന 5 പേരെ പോലീസ് വെറുതെ വിട്ടു. അന്വേഷണത്തിൽ വീഴ്ച...

Read More >>
പയ്യന്നൂരിൽ കുഞ്ഞിന്റെ മരണം; മുഖത്തെ മുറിവ് തുന്നാൻ അനസ്തീസിയ അനിവാര്യം, ആരോപണങ്ങൾക്ക് മറുപടിയുമായി പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ

Jul 17, 2026 09:05 PM

പയ്യന്നൂരിൽ കുഞ്ഞിന്റെ മരണം; മുഖത്തെ മുറിവ് തുന്നാൻ അനസ്തീസിയ അനിവാര്യം, ആരോപണങ്ങൾക്ക് മറുപടിയുമായി പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ

പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ദേവാൻഷ് ചികിത്സയ്ക്കിടെ മരിച്ച സംഭവം. അനസ്തീസിയ പിഴവ് ആരോപണത്തിൽ കേരള പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ വിശദീകരണം...

Read More >>
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ

Jul 17, 2026 09:03 PM

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി കണ്ണൂക്കര മാടാക്കര സ്വദേശി പ്ലസ് ടു വിദ്യാർഥി അഭിനവ് മരിച്ചു. സെൽഫി...

Read More >>
കണ്ണൂർ പൈതല്‍മലയിൽ റിസോര്‍ട്ട് കെയര്‍ടേക്കർ തൂങ്ങിമരിച്ച നിലയിൽ

Jul 17, 2026 08:54 PM

കണ്ണൂർ പൈതല്‍മലയിൽ റിസോര്‍ട്ട് കെയര്‍ടേക്കർ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ പൈതൽമല നിള പൈതൽ റിസോർട്ടിലെ കെയർടേക്കർ മുണ്ടയാടൻ മനോജിനെ സ്റ്റാഫ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ട് വർഷമായി റിസോർട്ടിൽ ജോലി...

Read More >>
'മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്; ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണം', ടാറ്റ നിക്ഷേപ വിവാദത്തിൽ പരിഹാസവുമായി പി. രാജീവ്

Jul 17, 2026 08:45 PM

'മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്; ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണം', ടാറ്റ നിക്ഷേപ വിവാദത്തിൽ പരിഹാസവുമായി പി. രാജീവ്

കൊച്ചി കപ്പൽ നിർമാണശാലയിൽ ടാറ്റയുടെ നിക്ഷേപത്തെച്ചൊല്ലിയുള്ള വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പി. രാജീവ്. പ്രസ്താവന പരസ്യമായി തള്ളേണ്ടി...

Read More >>
Top Stories

News Roundup

GCC News