കണ്ണൂർ പൈതല്‍മലയിൽ റിസോര്‍ട്ട് കെയര്‍ടേക്കർ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ പൈതല്‍മലയിൽ റിസോര്‍ട്ട് കെയര്‍ടേക്കർ തൂങ്ങിമരിച്ച നിലയിൽ
2026-07-17T20:54:00 | By Athira V
#Kannur News #Resort Caretaker #Suicide #Kerala #Paithalmala

കണ്ണൂർ: ( www.truevisionnews.com) കണ്ണൂർ പൈതൽമലയിലെ റിസോർട്ടിലെ കെയർടേക്കറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടൻ മനോജ് (53) ആണ് മരിച്ചത്.നിള പൈതൽ റിസോർട്ടിലെ സ്റ്റാഫ് റൂമിലെ ജനാലയുടെ കമ്പിയിൽ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിലാണ് മനോജിനെ കണ്ടത്.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മൃതദേഹം കണ്ട റിസോർട്ട് ജീവനക്കാർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.കഴിഞ്ഞ രണ്ട് വർഷമായി മനോജ് ഈ റിസോർട്ടിൽ കെയർടേക്കറായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ പ്രവാസിയായിരുന്ന മനോജ് നാട്ടിൽ തിരിച്ചെത്തിയ ശേഷം ബസ് ഡ്രൈവറായും അടുത്തിലയിൽ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ ബിജി. മക്കൾ ജിഷ്ണു, ജിത്തു. മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബപ്രശ്നങ്ങളോ സാമ്പത്തിക ബാധ്യതയോ കാരണമാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പഴശ്ശി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പൈതൽമല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.നാട്ടുകാരും റിസോർട്ട് ജീവനക്കാരും നൽകുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ റിസോർട്ട് ജീവനക്കാർ ഞെട്ടലിലാണ്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Content Highlight: Caretaker Found Hanging In paythal Mala Resort Kannur

#Kannur News #Resort Caretaker #Suicide #Kerala #Paithalmala

Next TV

Related Stories
ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം

Jul 18, 2026 09:00 PM

ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം

പത്തനംതിട്ട തട്ട പടുവുങ്കലിൽ വീടിന്റെ ടെറസിൽ ഷട്ടിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ് 13കാരൻ അർജ്ജുൻ മരിച്ചു. പന്തളം ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
'മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല, ടാറ്റാ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നു'; ചിത്രങ്ങൾ പുറത്തുവിട്ട് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

Jul 18, 2026 08:56 PM

'മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല, ടാറ്റാ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നു'; ചിത്രങ്ങൾ പുറത്തുവിട്ട് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

ടാറ്റാ പ്രതിനിധികളുമായി ചർച്ച നടന്നതായി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ 10,000 കോടി നിക്ഷേപ പ്രഖ്യാപനത്തെ അനുകൂലിച്ച്...

Read More >>
'ഹൃദയപൂർവ്വം തുടരും…കാരണം വിശപ്പിൽ ഞങ്ങൾ രാഷ്ട്രീയം കലർത്താറില്ല'; കെ മുരളീധരനെതിരെ ഡിവൈഎഫ്ഐ

Jul 18, 2026 08:04 PM

'ഹൃദയപൂർവ്വം തുടരും…കാരണം വിശപ്പിൽ ഞങ്ങൾ രാഷ്ട്രീയം കലർത്താറില്ല'; കെ മുരളീധരനെതിരെ ഡിവൈഎഫ്ഐ

സര്‍ക്കാര്‍ ആശുപത്രികളിലെ ബാനർ കെട്ടിയുള്ള ഭക്ഷണ വിതരണം നിർത്തണമെന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ. ഹൃദയപൂർവ്വം...

Read More >>
നാണക്കേട്...! കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; കായംകുളം ഡിപ്പോ ഡ്രൈവർ അറസ്റ്റിൽ

Jul 18, 2026 07:25 PM

നാണക്കേട്...! കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; കായംകുളം ഡിപ്പോ ഡ്രൈവർ അറസ്റ്റിൽ

എറണാകുളം-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കായംകുളം ഡിപ്പോ ഡ്രൈവർ രഞ്ജൻ ഹരിപ്പാട് പൊലീസിന്റെ...

Read More >>
തിങ്കളാഴ്ച അവധിയുണ്ടേ...! കുട്ടികൾ കാണട്ടെ, ലോകകപ്പ് ഫൈനൽ; ആലപ്പുഴയിലെ സ്കൂളിന് കൂടി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് അധികൃതർ

Jul 18, 2026 07:08 PM

തിങ്കളാഴ്ച അവധിയുണ്ടേ...! കുട്ടികൾ കാണട്ടെ, ലോകകപ്പ് ഫൈനൽ; ആലപ്പുഴയിലെ സ്കൂളിന് കൂടി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് അധികൃതർ

ലോകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ആലപ്പുഴ രാജഗിരി സ്കൂളിനും തിങ്കളാഴ്ച അവധി. അവധി നൽകണമെന്ന ആവശ്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന്...

Read More >>
വ്യാജ മൊബൈൽ  ഗൂഗിൾപേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച്  ലക്ഷങ്ങളുടെ തട്ടിപ്പ്;  സ്വർണാഭരണം കവർന്ന യുവാവ് പിടിയിൽ

Jul 18, 2026 07:01 PM

വ്യാജ മൊബൈൽ ഗൂഗിൾപേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; സ്വർണാഭരണം കവർന്ന യുവാവ് പിടിയിൽ

മലപ്പുറം എരമംഗലത്ത് വ്യാജ ഗൂഗിൾപേ ആപ്പ് ഉപയോഗിച്ച് സ്വർണക്കടകളിൽ തട്ടിപ്പ്. വെളിയങ്കോട് സ്വദേശി ജംഷാദ് അറസ്റ്റിൽ. 2 പവൻ സ്വർണവും മൊബൈലും...

Read More >>
Top Stories

News Roundup

GCC News