'മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല, ടാറ്റാ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നു'; ചിത്രങ്ങൾ പുറത്തുവിട്ട് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

'മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല, ടാറ്റാ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നു'; ചിത്രങ്ങൾ പുറത്തുവിട്ട് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
2026-07-18T20:56:00 | By Athira V
#VD Satheesan #Tata Investment #Kerala Government #PM SHRI #P K Kunjalikutty

തിരുവനന്തപുരം: ( www.truevisionnews.com) ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ടാറ്റാ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നുവെന്നും മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രോജക്ടിന്റെ തുടർച്ചയെക്കുറിച്ചാണ് ചർച്ച ചെയ്തതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ജൂൺ 29-നാണ് ടാറ്റാ പ്രതിനിധികളുമായി ചർച്ച നടന്നതെന്നും ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചർച്ചയുടെ ചിത്രങ്ങളും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടു. ടാറ്റാ സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്നും ആകെ നിക്ഷേപ തുകയെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

ടാറ്റ പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം.ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിലും കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കി.

സ്റ്റാഫ് നിയമനത്തിൽ പാർട്ടിക്കുള്ളിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. "പ്രതീക്ഷിച്ച എല്ലാവർക്കും പദവികൾ നൽകാൻ കഴിഞ്ഞിട്ടില്ല. പരിമിതമായ പദവികൾ മാത്രമുള്ളതിനാൽ എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കില്ല" - മന്ത്രി കൂട്ടിച്ചേർത്തു.

വഖഫ് ബോർഡ് വിഷയത്തിൽ അഡ്വക്കേറ്റ് ജനറൽ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. വിഷയത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ PM-SHRI പദ്ധതിയുമായി ബന്ധപ്പെട്ട കരാർ കഴിഞ്ഞ സർക്കാർ വെച്ച "വലിയ കെണി" ആണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും കഴിഞ്ഞ സർക്കാരിനാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയം പഠിക്കാൻ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ. പദ്ധതിയുടെ ഭാഗമായി സിലബസിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായാൽ അത് ഗൗരവത്തോടെ പരിശോധിക്കുമെന്നും വ്യവസായ മന്ത്രി അറിയിച്ചു.

Content Highlight: PK Kunjalikutty Confirms Tata Talks, Backs CM VD Satheesan On 10,000 Cr Investment Claim

#VD Satheesan #Tata Investment #Kerala Government #PM SHRI #P K Kunjalikutty

Next TV

Related Stories
ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം

Jul 18, 2026 09:00 PM

ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം

പത്തനംതിട്ട തട്ട പടുവുങ്കലിൽ വീടിന്റെ ടെറസിൽ ഷട്ടിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ് 13കാരൻ അർജ്ജുൻ മരിച്ചു. പന്തളം ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
'ഹൃദയപൂർവ്വം തുടരും…കാരണം വിശപ്പിൽ ഞങ്ങൾ രാഷ്ട്രീയം കലർത്താറില്ല'; കെ മുരളീധരനെതിരെ ഡിവൈഎഫ്ഐ

Jul 18, 2026 08:04 PM

'ഹൃദയപൂർവ്വം തുടരും…കാരണം വിശപ്പിൽ ഞങ്ങൾ രാഷ്ട്രീയം കലർത്താറില്ല'; കെ മുരളീധരനെതിരെ ഡിവൈഎഫ്ഐ

സര്‍ക്കാര്‍ ആശുപത്രികളിലെ ബാനർ കെട്ടിയുള്ള ഭക്ഷണ വിതരണം നിർത്തണമെന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ. ഹൃദയപൂർവ്വം...

Read More >>
നാണക്കേട്...! കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; കായംകുളം ഡിപ്പോ ഡ്രൈവർ അറസ്റ്റിൽ

Jul 18, 2026 07:25 PM

നാണക്കേട്...! കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; കായംകുളം ഡിപ്പോ ഡ്രൈവർ അറസ്റ്റിൽ

എറണാകുളം-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കായംകുളം ഡിപ്പോ ഡ്രൈവർ രഞ്ജൻ ഹരിപ്പാട് പൊലീസിന്റെ...

Read More >>
തിങ്കളാഴ്ച അവധിയുണ്ടേ...! കുട്ടികൾ കാണട്ടെ, ലോകകപ്പ് ഫൈനൽ; ആലപ്പുഴയിലെ സ്കൂളിന് കൂടി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് അധികൃതർ

Jul 18, 2026 07:08 PM

തിങ്കളാഴ്ച അവധിയുണ്ടേ...! കുട്ടികൾ കാണട്ടെ, ലോകകപ്പ് ഫൈനൽ; ആലപ്പുഴയിലെ സ്കൂളിന് കൂടി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് അധികൃതർ

ലോകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ആലപ്പുഴ രാജഗിരി സ്കൂളിനും തിങ്കളാഴ്ച അവധി. അവധി നൽകണമെന്ന ആവശ്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന്...

Read More >>
വ്യാജ മൊബൈൽ  ഗൂഗിൾപേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച്  ലക്ഷങ്ങളുടെ തട്ടിപ്പ്;  സ്വർണാഭരണം കവർന്ന യുവാവ് പിടിയിൽ

Jul 18, 2026 07:01 PM

വ്യാജ മൊബൈൽ ഗൂഗിൾപേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; സ്വർണാഭരണം കവർന്ന യുവാവ് പിടിയിൽ

മലപ്പുറം എരമംഗലത്ത് വ്യാജ ഗൂഗിൾപേ ആപ്പ് ഉപയോഗിച്ച് സ്വർണക്കടകളിൽ തട്ടിപ്പ്. വെളിയങ്കോട് സ്വദേശി ജംഷാദ് അറസ്റ്റിൽ. 2 പവൻ സ്വർണവും മൊബൈലും...

Read More >>
രക്ഷാപ്രവർത്തകനെ രക്ഷിക്കാൻ ആരും ഉണ്ടായില്ലേ  ..?  ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഉദ്യോഗസ്ഥൻ മരിച്ചു

Jul 18, 2026 06:51 PM

രക്ഷാപ്രവർത്തകനെ രക്ഷിക്കാൻ ആരും ഉണ്ടായില്ലേ ..? ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഉദ്യോഗസ്ഥൻ മരിച്ചു

പത്തനംതിട്ട തുലാപ്പള്ളി ആലപ്പാട് ജംഗ്ഷനിൽ ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്സ് വാഹനം മറിഞ്ഞ് അപകടം. തിരുവല്ല സ്വദേശി രഞ്ജിത്ത് കുമാർ മരിച്ചു....

Read More >>
Top Stories

News Roundup

GCC News