മടക്കി വെച്ച കുട എടുത്തോളൂ...! ന്യൂനമർദ്ദം ശക്തിപ്പെട്ടു; അടുത്ത മൂന്ന് മണിക്കൂർ നിർണ്ണായകം; കേരളത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത

മടക്കി വെച്ച കുട എടുത്തോളൂ...! ന്യൂനമർദ്ദം ശക്തിപ്പെട്ടു; അടുത്ത മൂന്ന് മണിക്കൂർ നിർണ്ണായകം; കേരളത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത
2026-07-17T10:10:00 | By Susmitha Surendran
#Kerala Weather #Orange Alert #Thrissur Rain #IMD #Low Pressure

തിരുവനന്തപുരം: (https://truevisionnews.com/) മടക്കി വെച്ച കുട എടുത്തോളൂ... സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ ശക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂന മർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് റഡാർ ചിത്രങ്ങൾ വ്യക്തമാക്കുന്നു. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ച മങ്ങുന്നത് മൂലം ഗതാഗത തടസ്സങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തണം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അതീവ ശ്രദ്ധ വേണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് മുൻപ് കാലാവസ്ഥാ അറിയിപ്പുകൾ പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ടതാണ് സംസ്ഥാനത്തെ മഴ ശക്തമാക്കാൻ കാരണം. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് സൂചന. ജൂലൈ 20 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Content Highlight: Orange Alert In Thrissur For Next 3 Hours: Heavy Rain And 50 Kmph Winds Expected

#Kerala Weather #Orange Alert #Thrissur Rain #IMD #Low Pressure

Next TV

Related Stories
സ്വർണപ്രേമികളെ ഞെട്ടിച്ച് വിലയിടിവ്; പവന് 560 രൂപ കുറഞ്ഞു; വില 1,04,520 രൂപയിലേക്ക്!

Jul 17, 2026 10:44 AM

സ്വർണപ്രേമികളെ ഞെട്ടിച്ച് വിലയിടിവ്; പവന് 560 രൂപ കുറഞ്ഞു; വില 1,04,520 രൂപയിലേക്ക്!

കേരളത്തിൽ സ്വർണവില ഇടിഞ്ഞു. 22 കാരറ്റ് പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയായി. ഗ്രാമിന് 70 രൂപയുടെ കുറവ്. മിഡിൽ ഈസ്റ്റ് സംഘർഷം...

Read More >>
കോഴിക്കോട് വടകരയിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്

Jul 17, 2026 10:32 AM

കോഴിക്കോട് വടകരയിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്

കോഴിക്കോട് വടകരയിൽ പതിനേഴുകാരനായ അഭിജിത്തിന്റെ ആത്മഹത്യയിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ലഹരി ആരോപിച്ചുള്ള ആൾക്കൂട്ട മർദ്ദനത്തിന്...

Read More >>
കണ്ണിൽ ചോരയില്ലാത്ത ക്രൂരത; അനുവാദമില്ലാതെ ബൈക്കെടുത്ത് കറങ്ങിയത് ചോദ്യം ചെയ്ത സുഹൃത്തിന്റെ കണ്ണിൽ പേന കൊണ്ട് കുത്തി പ്രതി പിടിയിൽ

Jul 17, 2026 10:14 AM

കണ്ണിൽ ചോരയില്ലാത്ത ക്രൂരത; അനുവാദമില്ലാതെ ബൈക്കെടുത്ത് കറങ്ങിയത് ചോദ്യം ചെയ്ത സുഹൃത്തിന്റെ കണ്ണിൽ പേന കൊണ്ട് കുത്തി പ്രതി പിടിയിൽ

തൃശൂർ മേലൂരിൽ മോട്ടോർ സൈക്കിൾ അനുമതിയില്ലാതെ കൊണ്ടുപോയതിലെ വാക്കേറ്റത്തെ തുടർന്ന് സുഹൃത്തിനെ പേന കൊണ്ട് കുത്തി. 11 ക്രിമിനൽ കേസുകളിലെ പ്രതി...

Read More >>
ഇനി ഇരുട്ടിലാവും! സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ് ഷെഡിങ് ദൈർഘ്യം വർധിപ്പിക്കും, നിയന്ത്രണങ്ങൾ ഒഴിവാക്കാനാകില്ലെന്ന് മന്ത്രി

Jul 17, 2026 09:44 AM

ഇനി ഇരുട്ടിലാവും! സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ് ഷെഡിങ് ദൈർഘ്യം വർധിപ്പിക്കും, നിയന്ത്രണങ്ങൾ ഒഴിവാക്കാനാകില്ലെന്ന് മന്ത്രി

കേരളത്തിൽ വൈദ്യുതി ആവശ്യകത 4800 മെഗാവാട്ടായി ഉയർന്നു. മഴക്കുറവും ചൂടും കാരണം സംസ്ഥാനത്ത് ഒന്നര മണിക്കൂർ വരെ ലോഡ്...

Read More >>
  മുട്ട പ്രേമികൾക്ക് തിരിച്ചടി....! മുട്ടയുടെ തൂക്കം കുറഞ്ഞു, വിലയോ കുത്തനെ കൂടി, താറാവു മുട്ടയ്ക്ക് 15 രൂപ, കോഴിമുട്ടയ്ക്ക് 10 രൂപ

Jul 17, 2026 09:21 AM

മുട്ട പ്രേമികൾക്ക് തിരിച്ചടി....! മുട്ടയുടെ തൂക്കം കുറഞ്ഞു, വിലയോ കുത്തനെ കൂടി, താറാവു മുട്ടയ്ക്ക് 15 രൂപ, കോഴിമുട്ടയ്ക്ക് 10 രൂപ

എടത്വയിൽ താറാവ് മുട്ടയുടെ വില 6 മാസത്തിനിടെ 11 രൂപയിൽ നിന്ന് 15 രൂപയായി. തീറ്റ വില കൂടിയതും തൂക്കം കുറഞ്ഞതും കർഷകരെ...

Read More >>
'വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, കെഎസ്‌യുവിനെ കേൾക്കാൻ തയ്യാറാകണം'; വിമർശനവുമായി ജിന്റോ ജോൺ

Jul 17, 2026 09:14 AM

'വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, കെഎസ്‌യുവിനെ കേൾക്കാൻ തയ്യാറാകണം'; വിമർശനവുമായി ജിന്റോ ജോൺ

കെഎസ്‌യുവിനെതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഗവ. പ്ലീഡർ നിയമനത്തിലെ ആശങ്ക ന്യായമെന്ന്...

Read More >>
Top Stories

News Roundup

GCC News