2026-07-17T09:14:00

#Latest news #VD Satheesan #Jinto John #KSU #Congress #Kerala Politics #Govt Pleader

കൊച്ചി: (truevisionnews.com) കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ അത് കേൾക്കാൻ തയ്യാറാകുക എന്നതാണ് ജനാധിപത്യ രീതിയെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം ശരിയായില്ലെന്നും ജിന്റോ ജോൺ പറഞ്ഞു.

ഒരു സ്വകാര്യ ചാനൽ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ ആശങ്കയുണ്ടെന്ന് ജിന്റോ ജോൺ വ്യക്തമാക്കി. കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചവർ അഭിഭാഷകരായി എത്തുമ്പോൾ ഉത്തരവാദിത്തപ്പെട്ടവരെ കാര്യങ്ങൾ അറിയിക്കേണ്ടതുണ്ട്.

രാഷ്ട്രീയത്തിൽ നിലപാടുകൾ പരസ്യമായി പറയാൻ കെഎസ്‌യുവിന് അവകാശമുണ്ട്. വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ കാണാൻ ആർക്കും അവകാശമുണ്ടെന്നും പറഞ്ഞ ജിന്റോ ജോൺ, സതീശൻ സംഘപരിവാറിനെ പിന്തുണയ്ക്കുന്ന ആളാണെന്ന് കരുതാനാവില്ലെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കെഎസ്‌യുവിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തിയത്. സജീവ ആർ.എസ്.എസ് ബന്ധമുള്ള വ്യക്തിയെ ഗവ. പ്ലീഡറായി നിയമിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, "തിരുവനന്തപുരത്തെ കെഎസ്‌യുവാണോ പ്ലീഡറെ നിയമിക്കുന്നത്? കെഎസ്‌യുവിന് പ്ലീഡർ നിയമനത്തിൽ എന്ത് കാര്യം?" എന്നായിരുന്നു സതീശന്റെ മറുപടി.

ഇതിനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. തെരുവിൽ സമരം ചെയ്തവരുടെ വൈകാരികത ഉൾക്കൊണ്ടാണ് കെഎസ്‌യു ആശങ്ക അറിയിച്ചതെന്നും അതിൽ എന്താണ് തെറ്റെന്നും അലോഷ്യസ് ചോദിച്ചു. 'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരു കൂട്ടം ധിക്കാരികൾ' എന്ന് അലോഷ്യസ് ഫേസ്ബുക്കിലും കുറിച്ചു.

മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യു സംസ്ഥാന ട്രഷറർ ആദിൽ കെ.കെ.ബിയും രംഗത്തെത്തിയിരുന്നു. മുക്കാൽ പിണറായിയെ അല്ല അധികാരത്തിൽ ഇരുത്തിയതെന്നും പറഞ്ഞതൊക്കെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ആദിൽ ആവശ്യപ്പെട്ടു.ഇതിനിടെ മുഖ്യമന്ത്രിയെ കാണാൻ അലോഷ്യസ് സേവ്യർ ശ്രമിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Content Highlight: Jinto John Criticizes CM V D Satheesan Over KSU Remarks on Govt Pleader Row

#Latest news #VD Satheesan #Jinto John #KSU #Congress #Kerala Politics #Govt Pleader

Next TV

Top Stories










News Roundup






GCC News