ഇനി ഇരുട്ടിലാവും! സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ് ഷെഡിങ് ദൈർഘ്യം വർധിപ്പിക്കും, നിയന്ത്രണങ്ങൾ ഒഴിവാക്കാനാകില്ലെന്ന് മന്ത്രി

ഇനി ഇരുട്ടിലാവും! സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ് ഷെഡിങ് ദൈർഘ്യം വർധിപ്പിക്കും, നിയന്ത്രണങ്ങൾ ഒഴിവാക്കാനാകില്ലെന്ന് മന്ത്രി
2026-07-17T09:44:00 | By Krishnapriya S R
#Latest News #KSEB #Load Shedding

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ ലോഡ് ഷെഡിങ് ദൈർഘ്യം വർധിപ്പിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ഒന്നരമണിക്കൂർ വരെ നീണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അന്തരീക്ഷത്തിലെ ഉയർന്ന താപനിലയും മഴക്കുറവുമാണ് ഉപഭോഗം ഗണ്യമായി വർധിക്കാൻ കാരണം.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 3500-3600 മെഗാവാട്ട് ആയിരുന്ന വൈദ്യുതി ആവശ്യകത, ഇപ്പോൾ 4600-4800 മെഗാവാട്ടിലേക്ക് ഉയർന്നിരിക്കുകയാണ്. ഏകദേശം 500 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഇതിനുപുറമെ, രാജ്യവ്യാപകമായി വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്നതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയും കുറഞ്ഞു.

നേരത്തെ റദ്ദാക്കിയ കരാറുകളും തിരിച്ചടിയായിട്ടുണ്ട്. നിലവിൽ 600-700 മെഗാവാട്ടിന്റെ കുറവാണ് വൈദ്യുതി ലഭ്യതയിലുള്ളത്. ഡാമുകളിൽ 28 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.

കെഎസ്ഇബിക്ക് ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചെങ്കിലും, അതിന്റെ ഗുണം ഉടൻ ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

അതേസമയം, വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിൽ നിലനിർത്താനും, അലങ്കാര വിളക്കുകൾ പരമാവധി ഒഴിവാക്കാനും മന്ത്രി അഭ്യർത്ഥിച്ചു. വൈദ്യുതി നിയന്ത്രണം നിലവിൽ ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlight: Kerala Faces Power Crisis Load Shedding Increased Amid Demand Surge

#Latest News #KSEB #Load Shedding

Next TV

Related Stories
സ്വർണപ്രേമികളെ ഞെട്ടിച്ച് വിലയിടിവ്; പവന് 560 രൂപ കുറഞ്ഞു; വില 1,04,520 രൂപയിലേക്ക്!

Jul 17, 2026 10:44 AM

സ്വർണപ്രേമികളെ ഞെട്ടിച്ച് വിലയിടിവ്; പവന് 560 രൂപ കുറഞ്ഞു; വില 1,04,520 രൂപയിലേക്ക്!

കേരളത്തിൽ സ്വർണവില ഇടിഞ്ഞു. 22 കാരറ്റ് പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയായി. ഗ്രാമിന് 70 രൂപയുടെ കുറവ്. മിഡിൽ ഈസ്റ്റ് സംഘർഷം...

Read More >>
കോഴിക്കോട് വടകരയിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്

Jul 17, 2026 10:32 AM

കോഴിക്കോട് വടകരയിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്

കോഴിക്കോട് വടകരയിൽ പതിനേഴുകാരനായ അഭിജിത്തിന്റെ ആത്മഹത്യയിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ലഹരി ആരോപിച്ചുള്ള ആൾക്കൂട്ട മർദ്ദനത്തിന്...

Read More >>
കണ്ണിൽ ചോരയില്ലാത്ത ക്രൂരത; അനുവാദമില്ലാതെ ബൈക്കെടുത്ത് കറങ്ങിയത് ചോദ്യം ചെയ്ത സുഹൃത്തിന്റെ കണ്ണിൽ പേന കൊണ്ട് കുത്തി പ്രതി പിടിയിൽ

Jul 17, 2026 10:14 AM

കണ്ണിൽ ചോരയില്ലാത്ത ക്രൂരത; അനുവാദമില്ലാതെ ബൈക്കെടുത്ത് കറങ്ങിയത് ചോദ്യം ചെയ്ത സുഹൃത്തിന്റെ കണ്ണിൽ പേന കൊണ്ട് കുത്തി പ്രതി പിടിയിൽ

തൃശൂർ മേലൂരിൽ മോട്ടോർ സൈക്കിൾ അനുമതിയില്ലാതെ കൊണ്ടുപോയതിലെ വാക്കേറ്റത്തെ തുടർന്ന് സുഹൃത്തിനെ പേന കൊണ്ട് കുത്തി. 11 ക്രിമിനൽ കേസുകളിലെ പ്രതി...

Read More >>
മടക്കി വെച്ച കുട എടുത്തോളൂ...! ന്യൂനമർദ്ദം ശക്തിപ്പെട്ടു; അടുത്ത മൂന്ന് മണിക്കൂർ നിർണ്ണായകം; കേരളത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത

Jul 17, 2026 10:10 AM

മടക്കി വെച്ച കുട എടുത്തോളൂ...! ന്യൂനമർദ്ദം ശക്തിപ്പെട്ടു; അടുത്ത മൂന്ന് മണിക്കൂർ നിർണ്ണായകം; കേരളത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത

തൃശൂർ ജില്ലയിൽ അടുത്ത 3 മണിക്കൂറേക്ക് ഓറഞ്ച് അലർട്ട്. ശക്തമായ മഴയും 50 കി.മീ വരെ കാറ്റും. കണ്ണൂർ, കാസർകോട് ജില്ലകളിലും...

Read More >>
  മുട്ട പ്രേമികൾക്ക് തിരിച്ചടി....! മുട്ടയുടെ തൂക്കം കുറഞ്ഞു, വിലയോ കുത്തനെ കൂടി, താറാവു മുട്ടയ്ക്ക് 15 രൂപ, കോഴിമുട്ടയ്ക്ക് 10 രൂപ

Jul 17, 2026 09:21 AM

മുട്ട പ്രേമികൾക്ക് തിരിച്ചടി....! മുട്ടയുടെ തൂക്കം കുറഞ്ഞു, വിലയോ കുത്തനെ കൂടി, താറാവു മുട്ടയ്ക്ക് 15 രൂപ, കോഴിമുട്ടയ്ക്ക് 10 രൂപ

എടത്വയിൽ താറാവ് മുട്ടയുടെ വില 6 മാസത്തിനിടെ 11 രൂപയിൽ നിന്ന് 15 രൂപയായി. തീറ്റ വില കൂടിയതും തൂക്കം കുറഞ്ഞതും കർഷകരെ...

Read More >>
'വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, കെഎസ്‌യുവിനെ കേൾക്കാൻ തയ്യാറാകണം'; വിമർശനവുമായി ജിന്റോ ജോൺ

Jul 17, 2026 09:14 AM

'വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, കെഎസ്‌യുവിനെ കേൾക്കാൻ തയ്യാറാകണം'; വിമർശനവുമായി ജിന്റോ ജോൺ

കെഎസ്‌യുവിനെതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഗവ. പ്ലീഡർ നിയമനത്തിലെ ആശങ്ക ന്യായമെന്ന്...

Read More >>
Top Stories

News Roundup

GCC News