ക്രൂരതയ്ക്ക് അഴികൾ തന്നെ....! മീൻ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ജോൺസനെ കുത്തികൊന്ന കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം

ക്രൂരതയ്ക്ക് അഴികൾ തന്നെ....! മീൻ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം;  ജോൺസനെ കുത്തികൊന്ന കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം
2026-07-17T08:37:00 | By Susmitha Surendran
#Valiyathura #Murder Case #Kerala Crime #Fishermen #Life Imprisonment

തിരുവനന്തപുരം : (https://truevisionnews.com/)  മീൻ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരങ്ങൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു.

വലിയതുറ പുന്നവിളാകം സ്വദേശികളായ ദീപു അഥവാ അജിത് (37), സ്റ്റെല്ലസ് (40) എന്നിവരെയാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. സുധാകാന്ത് ശിക്ഷിച്ചത്. വലിയതുറ വേളാങ്കണ്ണി ജങ്ഷൻ സ്വദേശി ജോൺസനാണ് കൊല്ലപ്പെട്ടത്. ഓരോ പ്രതിയും 50,000 രൂപ വീതം പിഴയും ഒടുക്കണം.

പിഴത്തുക ജോൺസന്റെ ഭാര്യക്കും മക്കൾക്കും നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. 2013 ജനുവരി 27-ന് രാത്രി 9.30-ഓടെ വലിയതുറ സുനാമി ജങ്ഷന് സമീപമായിരുന്നു കൊലപാതകം നടന്നത്. വലിയതുറയിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന മീൻ പ്രതികൾ എടുക്കാൻ ശ്രമിച്ചത് ജോൺസൺ തടഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

മാരകായുധങ്ങളുമായെത്തിയ പ്രതികളിൽ ദീപു കത്തികൊണ്ട് ജോൺസന്റെ വയറ്റിൽ കുത്തുകയും, സ്റ്റെല്ലസ് മൂർച്ചയുള്ള സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ജോൺസൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി നാലിന് മരണപ്പെട്ടു. 

കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. പ്രവീൺകുമാർ ഹാജരായി. ദീർഘമായ വാദങ്ങൾക്കും തെളിവുകൾ പരിശോധിച്ചതിനും ശേഷമാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Content Highlight: Fish Sharing Dispute: 2 Brothers Sentenced To Life For Murder In Valiyathura

#Valiyathura #Murder Case #Kerala Crime #Fishermen #Life Imprisonment

Next TV

Related Stories
  മുട്ട പ്രേമികൾക്ക് തിരിച്ചടി....! മുട്ടയുടെ തൂക്കം കുറഞ്ഞു, വിലയോ കുത്തനെ കൂടി, താറാവു മുട്ടയ്ക്ക് 15 രൂപ, കോഴിമുട്ടയ്ക്ക് 10 രൂപ

Jul 17, 2026 09:21 AM

മുട്ട പ്രേമികൾക്ക് തിരിച്ചടി....! മുട്ടയുടെ തൂക്കം കുറഞ്ഞു, വിലയോ കുത്തനെ കൂടി, താറാവു മുട്ടയ്ക്ക് 15 രൂപ, കോഴിമുട്ടയ്ക്ക് 10 രൂപ

എടത്വയിൽ താറാവ് മുട്ടയുടെ വില 6 മാസത്തിനിടെ 11 രൂപയിൽ നിന്ന് 15 രൂപയായി. തീറ്റ വില കൂടിയതും തൂക്കം കുറഞ്ഞതും കർഷകരെ...

Read More >>
'വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, കെഎസ്‌യുവിനെ കേൾക്കാൻ തയ്യാറാകണം'; വിമർശനവുമായി ജിന്റോ ജോൺ

Jul 17, 2026 09:14 AM

'വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, കെഎസ്‌യുവിനെ കേൾക്കാൻ തയ്യാറാകണം'; വിമർശനവുമായി ജിന്റോ ജോൺ

കെഎസ്‌യുവിനെതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഗവ. പ്ലീഡർ നിയമനത്തിലെ ആശങ്ക ന്യായമെന്ന്...

Read More >>
അങ്ങനെ രക്ഷപെടാമെന്ന് കരുതിയോ! മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവാവ് അറസ്റ്റിൽ

Jul 17, 2026 09:10 AM

അങ്ങനെ രക്ഷപെടാമെന്ന് കരുതിയോ! മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവാവ് അറസ്റ്റിൽ

കൊച്ചിയിൽ നിന്ന് മോഷ്ടിച്ച ബുള്ളറ്റ് ബൈക്കുമായി പോകുന്നതിനിടെ തൃശൂരിൽ...

Read More >>
പഠിച്ച കള്ളി തന്നെ....! വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് മോഷണം; രണ്ട് പവൻ മാലയുമായി കടന്ന യുവതി പിടിയിൽ

Jul 17, 2026 08:52 AM

പഠിച്ച കള്ളി തന്നെ....! വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് മോഷണം; രണ്ട് പവൻ മാലയുമായി കടന്ന യുവതി പിടിയിൽ

കൊല്ലം മേലിലയിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വെള്ളം ഒഴിച്ച് 2 പവൻ സ്വർണ്ണമാല കവർന്ന റസീനയെ കൊട്ടാരക്കര പോലീസ് അറസ്റ്റ്...

Read More >>
  ഇഞ്ചിയെ മറക്കേണ്ടി വരുമോ? ഇഞ്ചി വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 80 രൂപയിലധികം

Jul 17, 2026 08:43 AM

ഇഞ്ചിയെ മറക്കേണ്ടി വരുമോ? ഇഞ്ചി വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 80 രൂപയിലധികം

പാലക്കാട് ഇഞ്ചി വില കുതിക്കുന്നു. കനത്ത മഴയും ഫംഗസ് ബാധയും മൂലം കൃഷി നശിച്ചു. രണ്ടാഴ്ചയിൽ 80 രൂപ വർധിച്ച് കിലോ 280...

Read More >>
ജയിലിലും അടിപിടി... മുണ്ട് ചുരുട്ടിയെറിഞ്ഞത് ചോദിച്ചു, പിന്നാലെ പ്രകോപിതനായി സ്റ്റീൽ മൊന്ത കൊണ്ട് സഹതടവുകാരന്റെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്

Jul 17, 2026 08:11 AM

ജയിലിലും അടിപിടി... മുണ്ട് ചുരുട്ടിയെറിഞ്ഞത് ചോദിച്ചു, പിന്നാലെ പ്രകോപിതനായി സ്റ്റീൽ മൊന്ത കൊണ്ട് സഹതടവുകാരന്റെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്

എറണാകുളം ജില്ലാ ജയിലിൽ സഹ തടവുകാരന്റെ മർദ്ദനത്തിൽ റിമാൻഡ് തടവുകാരന് ഗുരുതര പരിക്ക്. ഒറ്റപ്പാലം സ്വദേശി അബ്ദുൽ റഹ്മാന്റെ തലയ്ക്ക് 10 തുന്നലുണ്ട്....

Read More >>
Top Stories

News Roundup

GCC News