#Kollam News #Wedding Violence #Ice Cream Fight #BSA Auditorium #Kerala Wedding
കൊല്ലം: ( www.truevisionnews.com ) വിവാഹവിരുന്നിലെ ഐസ്‌ക്രീമിനെച്ചൊല്ലിയുള്ള നിസ്സാര തർക്കം കൊല്ലത്ത് വലിയ കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാർക്ക് ഐസ്‌ക്രീം നൽകാത്തതാണ് സംഘർഷത്തിന് തുടക്കമിട്ടത്. സമാധാനപരമായി നടക്കേണ്ട വിവാഹ ചടങ്ങുകൾ അവസാനം സംഘർഷത്തിലാണ് അവസാനിച്ചത്.
കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിലാണ് സംഭവം. രാവിലെ കല്യാണം നടക്കുന്ന സമയം മുതൽ ഇരുവീട്ടുകാർക്കിടയിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. കല്യാണത്തിന് ശേഷം നടന്ന വിരുന്നിൽ പെൺവീട്ടുകാർക്ക് ഐസ്‌ക്രീം നൽകാത്തത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നം മൂർച്ഛിച്ചത്.
ഐസ്‌ക്രീം തീർന്നുപോയതാണെന്ന് കാറ്ററിംഗ് ജീവനക്കാർ അറിയിച്ചെങ്കിലും പെൺവീട്ടുകാർ അത് അംഗീകരിച്ചില്ല. തുടർന്ന് ബോക്സ് തുറന്ന് ഐസ്‌ക്രീം എടുക്കാൻ ശ്രമിച്ചതാണ് ആദ്യ സംഘർഷത്തിന് കാരണമായത്.ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിൽ നാട്ടുകാർ ഇടപെട്ടെങ്കിലും കാര്യങ്ങൾ കൈവിട്ടു.
പിന്നാലെ കൂട്ടയടിയിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ വേദി മുഴുവൻ സംഘർഷഭരിതമായി. ഐസ്‌ക്രീം പോലൊരു ചെറിയ കാര്യത്തിൽ തുടങ്ങിയ തർക്കം വിവാഹം തന്നെ അലങ്കോലപ്പെടുത്തിയത് നാട്ടുകാർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. പോലീസ് സംഭവത്തിൽ ഇടപെട്ടതായും റിപ്പോർട്ടുണ്ട്.
Content Highlight: Kollam Wedding Turns Violent Over Ice Cream Row at BSA Auditorium
#Kollam News #Wedding Violence #Ice Cream Fight #BSA Auditorium #Kerala Wedding































