അടിമുടി മാറുമോ...? അകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും, സ്വകാര്യ ബസ് മേഖലയിലെ പ്രശ്നം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു

അടിമുടി മാറുമോ...? അകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും, സ്വകാര്യ ബസ് മേഖലയിലെ പ്രശ്നം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു
2026-07-13T15:46:00 | By VIPIN P V
#Priyadarshini Scheme #Private Bus Kerala #K Padmakumar #CP John #Bus Strike

തിരുവനന്തപുരം:( www.truevisionnews.com )  പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാറാണ് കമ്മിറ്റി ചെയർമാൻ.

സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി സി.പി. ജോണാണ് ഇക്കാര്യം അറിയിച്ചത്. ബസുകൾക്കകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നൽകാനും സംസ്ഥാനത്തിന് ഒരു പുതിയ ഗതാഗത നയം രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

അതേസമയം സർക്കാർ വേഗത്തിൽ ഇടപെടണമെന്ന ആവശ്യമാണ് ബസ് ഉടമകൾ മുന്നോട്ടുവെച്ചത്. കമ്മിറ്റി റിപ്പോർട്ട് വരുമ്പോഴേക്കും നിരവധി ബസുകൾ നിരത്തിൽ നിന്ന് പിൻവലിക്കേണ്ടി വരുമെന്ന ആശങ്കയും അവർ പങ്കുവെച്ചു.നിലവിൽ ബസുകൾ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് പോകുന്നില്ല.

എന്നാൽ വരും ദിവസങ്ങളിൽ സംയുക്ത യോഗം ചേർന്ന് ഭാവി സമര പരിപാടികൾ തീരുമാനിക്കുമെന്ന് ബസ് ഉടമ സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. പ്രിയദർശിനി പദ്ധതി മൂലമുള്ള സാമ്പത്തിക നഷ്ടമാണ് പ്രധാനമായും ചർച്ചയിൽ ഉയർന്നുവന്നത്.

Content Highlight: Kerala Govt Forms Committee on Priyadarshini Free Bus Travel Impact on Private Buses

#Priyadarshini Scheme #Private Bus Kerala #K Padmakumar #CP John #Bus Strike

Next TV

Related Stories
'ചിരിച്ചുകൊണ്ട് കുട്ടിയുടെ ചെവിയിൽ പിടിച്ചു, അവനും ചിരിച്ചു, കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല', വിശദീകരണവുമായി കെ ടി ജലീൽ

Jul 13, 2026 04:50 PM

'ചിരിച്ചുകൊണ്ട് കുട്ടിയുടെ ചെവിയിൽ പിടിച്ചു, അവനും ചിരിച്ചു, കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല', വിശദീകരണവുമായി കെ ടി ജലീൽ

മണ്ണാർക്കാട്ടെ ചടങ്ങിൽ കുട്ടിയുടെ ചെവിയിൽ നുള്ളിയ വിമർശനത്തിന് മറുപടിയുമായി കെ.ടി. ജലീൽ. കുട്ടിയെ വേദനിപ്പിച്ചിട്ടില്ല, അധ്യാപകന്റെ...

Read More >>
സ്കൂബ അധ്യാപികയും മുൻ കായികതാരവും; ലഹരിമരുന്ന് കേസിൽ 'ലേഡി ഡോൺ' അറസ്റ്റിൽ

Jul 13, 2026 04:47 PM

സ്കൂബ അധ്യാപികയും മുൻ കായികതാരവും; ലഹരിമരുന്ന് കേസിൽ 'ലേഡി ഡോൺ' അറസ്റ്റിൽ

മരുതോങ്കര സ്വദേശി കെ.സി. കീർത്തന ലഹരി കേസിൽ അറസ്റ്റിൽ. സ്കൂബ അധ്യാപികയായ ഇവർ ലഹരി സംഘത്തിന് ബാങ്ക് അക്കൗണ്ട് നൽകി. സ്കൂൾ വിദ്യാർത്ഥികളെ കുറിച്ചും...

Read More >>
ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ഹൈക്കോടതി അനുമതി

Jul 13, 2026 04:36 PM

ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ഹൈക്കോടതി അനുമതി

കാപ്പ കേസിൽ ജയിലിലായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി. നാളെ രാവിലെ 11 മണിക്ക് വിയ്യൂരിൽ ചടങ്ങ്....

Read More >>
സംസ്ഥാനത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷം; അതിതീവ്ര മേഖലകൾ കൂടുതലും കോഴിക്കോട് ജില്ലയിൽ

Jul 13, 2026 04:27 PM

സംസ്ഥാനത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷം; അതിതീവ്ര മേഖലകൾ കൂടുതലും കോഴിക്കോട് ജില്ലയിൽ

കേരളത്തിലെ 1034 തദ്ദേശ സ്ഥാപനങ്ങളിൽ 668 ഇടങ്ങളിലും കാട്ടുപന്നി...

Read More >>
'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ

Jul 13, 2026 04:03 PM

'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ

പൊതുവേദിയിൽ കുട്ടിയുടെ ചെവിയിൽ നുള്ളിയ കെ.ടി. ജലീലിന്റെ നടപടി അപമാനിക്കാനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കുഞ്ഞുങ്ങളെ മാനസികമായി ടോർച്ചർ...

Read More >>
കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്

Jul 13, 2026 03:53 PM

കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്

പാലക്കാട് മണ്ണാർക്കാട് വിജയോത്സവത്തിൽ കുട്ടികളെ അപമാനിച്ച കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് എംഎസ്എഫ്. ബാലാവകാശ ലംഘനമാണെന്ന് ആരോപണം. വീഡിയോ...

Read More >>
Top Stories

News Roundup