അക്ഷരമറിയില്ലേ? അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളി; ജലീലിനെതിരെ പരാതി

അക്ഷരമറിയില്ലേ? അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളി;  ജലീലിനെതിരെ പരാതി
2026-07-13T15:14:00 | By Susmitha Surendran
#KT Jaleel #Mannarkkad News #Children Humiliated #Kerala Politics

പാലക്കാട്: (https://truevisionnews.com/)  മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് കുട്ടികളെ അപമാനിച്ചതായി മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരെ പരാതി. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം.

ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന്  പരസ്യമായി ചോദിച്ചതായാണ് പരാതി. ഒരു കുട്ടി അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ ശേഷം കുട്ടിയുടെ ചെവിയിൽ നുള്ളുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

അനുമോദന വേദി ആഘോഷകരമായിരിക്കേണ്ടിടത്ത് കുട്ടികളെ ഇത്തരത്തിൽ പരസ്യമായി വിമർശിക്കുകയും ശാരീരികമായി സ്പർശിക്കുകയും ചെയ്തത് ശരിയായില്ലെന്നാണ് വ്യാപക പരാതി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കെ ടി ജലീലിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

Content Highlight: KT Jaleel Accused Of Humiliating Children At Mannarkkad Event

#KT Jaleel #Mannarkkad News #Children Humiliated #Kerala Politics

Next TV

Related Stories
'ചിരിച്ചുകൊണ്ട് കുട്ടിയുടെ ചെവിയിൽ പിടിച്ചു, അവനും ചിരിച്ചു, കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല', വിശദീകരണവുമായി കെ ടി ജലീൽ

Jul 13, 2026 04:50 PM

'ചിരിച്ചുകൊണ്ട് കുട്ടിയുടെ ചെവിയിൽ പിടിച്ചു, അവനും ചിരിച്ചു, കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല', വിശദീകരണവുമായി കെ ടി ജലീൽ

മണ്ണാർക്കാട്ടെ ചടങ്ങിൽ കുട്ടിയുടെ ചെവിയിൽ നുള്ളിയ വിമർശനത്തിന് മറുപടിയുമായി കെ.ടി. ജലീൽ. കുട്ടിയെ വേദനിപ്പിച്ചിട്ടില്ല, അധ്യാപകന്റെ...

Read More >>
സ്കൂബ അധ്യാപികയും മുൻ കായികതാരവും; ലഹരിമരുന്ന് കേസിൽ 'ലേഡി ഡോൺ' അറസ്റ്റിൽ

Jul 13, 2026 04:47 PM

സ്കൂബ അധ്യാപികയും മുൻ കായികതാരവും; ലഹരിമരുന്ന് കേസിൽ 'ലേഡി ഡോൺ' അറസ്റ്റിൽ

മരുതോങ്കര സ്വദേശി കെ.സി. കീർത്തന ലഹരി കേസിൽ അറസ്റ്റിൽ. സ്കൂബ അധ്യാപികയായ ഇവർ ലഹരി സംഘത്തിന് ബാങ്ക് അക്കൗണ്ട് നൽകി. സ്കൂൾ വിദ്യാർത്ഥികളെ കുറിച്ചും...

Read More >>
ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ഹൈക്കോടതി അനുമതി

Jul 13, 2026 04:36 PM

ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ഹൈക്കോടതി അനുമതി

കാപ്പ കേസിൽ ജയിലിലായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി. നാളെ രാവിലെ 11 മണിക്ക് വിയ്യൂരിൽ ചടങ്ങ്....

Read More >>
സംസ്ഥാനത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷം; അതിതീവ്ര മേഖലകൾ കൂടുതലും കോഴിക്കോട് ജില്ലയിൽ

Jul 13, 2026 04:27 PM

സംസ്ഥാനത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷം; അതിതീവ്ര മേഖലകൾ കൂടുതലും കോഴിക്കോട് ജില്ലയിൽ

കേരളത്തിലെ 1034 തദ്ദേശ സ്ഥാപനങ്ങളിൽ 668 ഇടങ്ങളിലും കാട്ടുപന്നി...

Read More >>
'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ

Jul 13, 2026 04:03 PM

'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ

പൊതുവേദിയിൽ കുട്ടിയുടെ ചെവിയിൽ നുള്ളിയ കെ.ടി. ജലീലിന്റെ നടപടി അപമാനിക്കാനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കുഞ്ഞുങ്ങളെ മാനസികമായി ടോർച്ചർ...

Read More >>
കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്

Jul 13, 2026 03:53 PM

കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്

പാലക്കാട് മണ്ണാർക്കാട് വിജയോത്സവത്തിൽ കുട്ടികളെ അപമാനിച്ച കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് എംഎസ്എഫ്. ബാലാവകാശ ലംഘനമാണെന്ന് ആരോപണം. വീഡിയോ...

Read More >>
Top Stories

News Roundup