ആബുലൻസ് എത്താൻ അരമണിക്കൂർ വൈകി; നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഫയർ ഫോഴ്‌സ് നടത്തിയത് മാതൃകാ രക്ഷാപ്രവർത്തനം

ആബുലൻസ് എത്താൻ അരമണിക്കൂർ വൈകി; നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഫയർ ഫോഴ്‌സ് നടത്തിയത് മാതൃകാ രക്ഷാപ്രവർത്തനം
2026-07-13T14:26:00 | By Susmitha Surendran
#Nadapuram News #Fire Force Rescue #Vishnumangalam #Kozhikode

കോഴിക്കോട് : (https://truevisionnews.com/)  നാദാപുരം വിഷ്ണുമംഗലം പുഴയിൽ വീണ യുവാവിൻ്റെ മൃതദേഹം മിനുട്ടുകൾക്കകം കരക്കെത്തിച്ചെങ്കിലും ആബുലൻസ് എത്താൻ വൈകിയത് അരമണിക്കൂർ നേരം. ആബുലൻസ് വിളിക്കുന്നതിൽ പൊലീസിന് സംഭവിച്ച ഏകോപന കുറവ് ഗുരുതര വീഴ്ച്ചയായി. യുവാവിൻ്റെ മൃതദേഹം റോഡരികിൽ കിടത്തിയത് മുപ്പത് മിനുട്ടോളം.

എന്നാൽ വിഷ്ണുമംഗലം പുഴയിൽ നാട്ടുകാരുടെ സഹായത്തോടെ ഫയർ ഫോഴ്‌സ് നടത്തിയത് മാതൃകാ രക്ഷാപ്രവർത്തനം. സ്കൂബ ഡൈവിംഗ് ടീം പുറത്തെടുത്ത യുവാവിന് ജീവനുണ്ടായിരുന്നെങ്കിൽ ആബുലൻസ് വൈകിയാലുള്ള വീഴ്ച്ച എത്രയാകുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് പ്രസക്തി ഏറെയാണ്.

രാവിലെ അഞ്ചുമണിയോടെയാണ് വളയം സ്വദേശി ഇടിക്കുന്നുമ്മൽ രഞ്ജിത്ത് (42) നെ കാണാതായത്. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ വിഷ്ണുമംഗലം പാലത്തിന് സമീപത്തു വെച്ച് യുവാവിന്റെ ബൈക്കും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പുഴയിൽ വീണതാണെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ നാദാപുരം ഫയർസ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തുകയും നാദാപുരം നിലയത്തിലെ സ്കൂബ ഡൈവിംഗ് ടീം അംഗങ്ങളായ അഖിൽ എൻ.കെ വൈഷ്ണവ്ജിത് എന്നിവർ വെള്ളത്തിനടിയിൽ തിരച്ചിൽ നടത്തുകയും പെട്ടെന്ന് തന്നെ യുവാവിനെ കണ്ടെത്തുകയും പുറത്തെടുക്കുകയായിരുന്നു.

ഉടൻ തന്നെ നാദാപുരം ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആബുലൻസ് എത്തുമെന്ന് പറഞ്ഞെങ്കിലും ഏറെ കഴിഞ്ഞും എത്തിയില്ല. ഒടുവിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാം കുനി സ്വകാര്യ ആബുലൻസ് വിളിച്ചു വരുത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

നാദാപുരം ഫയർഫോഴ്‌സിന് സ്വന്തമായി ആബുലൻസ് സൗകര്യമില്ല. പൊലീസാണ് ആബുലൻസ് വിളിച്ചു വരുത്തേണ്ടത്. എന്നാൽ വളയം പൊലീസ് ഇന്ന് ഇൻക്വസ്റ്റ് നടത്തേണ്ട മറ്റ് രണ്ട് മരണങ്ങൾ ഉണ്ടായിരുന്നു. ഇതായിരിക്കാം പൊലീസിൻ്റെ ഏകോപന കുറവിന് കാരണമെന്ന് വിലയിരുത്തുന്നത്.

മഴക്കാലമായതിനാൽ വിഷ്ണുമംഗലം ബണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഇതിനിടെയാണ് രഞ്ജിത്ത് പുഴയിൽ വീണത്. രക്ഷപ്രവർത്തനത്തിൽ സിനിയർ ഫയർ & റെസ്ക്യൂ ഓഫീസർ രവിന്ദ്രൻ കെ, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ സുദീപ് എസ്. ഡി, ഷാഗിൽ. കെ, സന്തോഷ്‌.സി,ജിഷ്ണു. ആർ,അശ്വിൻ മലയിൽ, പ്രജീഷ് പി,സുജിത് വി എന്നിവർ പങ്കെടുത്തു.

Content Highlight: Delay In Ambulance After Nadapuram River Rescue Sparks Outrage

#Nadapuram News #Fire Force Rescue #Vishnumangalam #Kozhikode

Next TV

Related Stories
'ചിരിച്ചുകൊണ്ട് കുട്ടിയുടെ ചെവിയിൽ പിടിച്ചു, അവനും ചിരിച്ചു, കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല', വിശദീകരണവുമായി കെ ടി ജലീൽ

Jul 13, 2026 04:50 PM

'ചിരിച്ചുകൊണ്ട് കുട്ടിയുടെ ചെവിയിൽ പിടിച്ചു, അവനും ചിരിച്ചു, കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല', വിശദീകരണവുമായി കെ ടി ജലീൽ

മണ്ണാർക്കാട്ടെ ചടങ്ങിൽ കുട്ടിയുടെ ചെവിയിൽ നുള്ളിയ വിമർശനത്തിന് മറുപടിയുമായി കെ.ടി. ജലീൽ. കുട്ടിയെ വേദനിപ്പിച്ചിട്ടില്ല, അധ്യാപകന്റെ...

Read More >>
സ്കൂബ അധ്യാപികയും മുൻ കായികതാരവും; ലഹരിമരുന്ന് കേസിൽ 'ലേഡി ഡോൺ' അറസ്റ്റിൽ

Jul 13, 2026 04:47 PM

സ്കൂബ അധ്യാപികയും മുൻ കായികതാരവും; ലഹരിമരുന്ന് കേസിൽ 'ലേഡി ഡോൺ' അറസ്റ്റിൽ

മരുതോങ്കര സ്വദേശി കെ.സി. കീർത്തന ലഹരി കേസിൽ അറസ്റ്റിൽ. സ്കൂബ അധ്യാപികയായ ഇവർ ലഹരി സംഘത്തിന് ബാങ്ക് അക്കൗണ്ട് നൽകി. സ്കൂൾ വിദ്യാർത്ഥികളെ കുറിച്ചും...

Read More >>
ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ഹൈക്കോടതി അനുമതി

Jul 13, 2026 04:36 PM

ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ഹൈക്കോടതി അനുമതി

കാപ്പ കേസിൽ ജയിലിലായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി. നാളെ രാവിലെ 11 മണിക്ക് വിയ്യൂരിൽ ചടങ്ങ്....

Read More >>
സംസ്ഥാനത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷം; അതിതീവ്ര മേഖലകൾ കൂടുതലും കോഴിക്കോട് ജില്ലയിൽ

Jul 13, 2026 04:27 PM

സംസ്ഥാനത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷം; അതിതീവ്ര മേഖലകൾ കൂടുതലും കോഴിക്കോട് ജില്ലയിൽ

കേരളത്തിലെ 1034 തദ്ദേശ സ്ഥാപനങ്ങളിൽ 668 ഇടങ്ങളിലും കാട്ടുപന്നി...

Read More >>
'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ

Jul 13, 2026 04:03 PM

'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ

പൊതുവേദിയിൽ കുട്ടിയുടെ ചെവിയിൽ നുള്ളിയ കെ.ടി. ജലീലിന്റെ നടപടി അപമാനിക്കാനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കുഞ്ഞുങ്ങളെ മാനസികമായി ടോർച്ചർ...

Read More >>
കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്

Jul 13, 2026 03:53 PM

കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്

പാലക്കാട് മണ്ണാർക്കാട് വിജയോത്സവത്തിൽ കുട്ടികളെ അപമാനിച്ച കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് എംഎസ്എഫ്. ബാലാവകാശ ലംഘനമാണെന്ന് ആരോപണം. വീഡിയോ...

Read More >>
Top Stories

News Roundup