വളയം ഗ്രാമം കണ്ണീരിൽ; ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി

വളയം ഗ്രാമം കണ്ണീരിൽ; ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി
2026-07-13T10:50:00 | By Krishnapriya S R
#Latest News #Vayalam #Nadapuram #Bike Accident #Rahul

വളയം: (nadapuram.truevisionnews.com) കണ്ണീർക്കടലായി വളയം ഗ്രാമം. നാദാപുരത്തിനടുത്ത് വളയത്ത് മോട്ടോർ ബൈക്ക് അപകടത്തിൽ മരിച്ച രാഹുലിന്റെ വേർപാടിൽ വിങ്ങിപ്പൊട്ടുകയാണ് ഒരു നാട് മുഴുവനും. വളയം നീലാണ്ടുമ്മൽ ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

നിരവുമ്മൽ സ്വദേശി വള്ളിൽ രാഹുലിന്റെ (28) പോസ്റ്റുമോർട്ട പോസ്റ്റുമോർട്ട നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടങ്ങി. യുവാക്കൾ സഞ്ചരിച്ച മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയും റോഡിലേക്ക് തെറിച്ച് വീണ രാഹുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

ചുഴലി ഭാഗത്ത് നിന്ന് നിരവ് ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ റോഡിൽ നിയന്ത്രം വിട്ട ബൈക്കിൽ നിന്നും രാഹുൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് ഓടിച്ച യുവാവിന് കാലിന് ഗുരുതരമായി പരിക്കേറ്റു. യുവാവിനെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വളയം കുറ്റിക്കാട്ടിൽ സിപി സൺസ് ലൈറ്റ് ആൻറ് സൗണ്ട് തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.

പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ വളയം കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാഹുൽ മരിച്ചിരുന്നു. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ രാഹുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിക്കും. അമ്മ: ലീല. പിതാവ്:പരേതനായ രവീന്ദ്രൻ. സഹോദരി:രമ്യ

Content Highlight: Young Man Rahul Dies In Bike Accident At Vayalam Nadapuram-new

#Latest News #Vayalam #Nadapuram #Bike Accident #Rahul

Next TV

Related Stories
ചേലക്കട് സീവോക്ക് പാലിയേറ്റീവ് സംഘടിപ്പിച്ച 'പരിചരണ പാഠം' ശ്രദ്ധേയമായി

Jul 13, 2026 11:48 AM

ചേലക്കട് സീവോക്ക് പാലിയേറ്റീവ് സംഘടിപ്പിച്ച 'പരിചരണ പാഠം' ശ്രദ്ധേയമായി

പൊതുജനങ്ങൾക്ക് പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് ബോധവൽക്കരണം നൽകാൻ ചേലക്കട് സീവോക്ക് 'പരിചരണ പാഠം'...

Read More >>
നാദാപുരത്ത് കേരള പ്രവാസി സംഘം പഠന ക്യാമ്പ് സംഘടിപ്പിച്ചു

Jul 13, 2026 10:46 AM

നാദാപുരത്ത് കേരള പ്രവാസി സംഘം പഠന ക്യാമ്പ് സംഘടിപ്പിച്ചു

കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ പഠന ക്യാമ്പ് പെരുണ്ടച്ചേരി ഉദയ ഓഡിറ്റോറിയത്തിൽ...

Read More >>
വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

Jul 13, 2026 10:04 AM

വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ...

Read More >>
നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

Jul 13, 2026 08:57 AM

നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

കോഴിക്കോട് നാദാപുരം വാണിമേൽ പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. വിഷ്ണുമംഗലം ബണ്ടിന് സമീപം ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. ഫയർഫോഴ്സും പോലീസും...

Read More >>
നാദാപുരം വളയത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവാവ് തൽക്ഷണം മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Jul 12, 2026 09:25 PM

നാദാപുരം വളയത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവാവ് തൽക്ഷണം മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

നാദാപുരം വളയം ചുഴലി റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. നിരുവുമ്മൽ സ്വദേശിക്കാണ് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതര പരിക്ക്....

Read More >>
Top Stories

News Roundup