#Nadapuram News #Vishnumangalam River #Missing Person Found #Valayam
നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ടൗണിനടുത്തെ ഇടീക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്തിന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മുതൽ രഞ്ജിത്തിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു.
പുലർച്ചെ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും സ്കൂട്ടറിൽ ഇറങ്ങിതായാണ് ഭാര്യ കല്ലാച്ചി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ സബിന പറഞ്ഞു . ഇതിനിടയിലാണ് ഇന്ന് പുലർച്ചെ 5; 30 മണിമുതൽ വിഷ്ണുമംഗലം ബണ്ട് പരിസരത്തെ പാലത്തിന് സമീപം റോഡരിൽ രഞ്ജിത്തിന്റെ സ്കൂട്ടർ K L 18 y 19 67 നിർത്തിട്ടതായി കണ്ടത് . സ്കൂട്ടറിൽ കുടയും രഞ്ജിത്ത് ഉപയോഗിച്ച ചെരുപ്പും കണ്ടെത്തിയത് .
ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ 8: 30 മുതൽ ഫർസ് ഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു . രഞ്ജിത്തിന്റെ ബന്ധു റോഷിൽ ഒരു വര്ഷം മുൻപേവിഷ്ണുമംഗലം പുഴയിൽ വീണ് മരിച്ചിരുന്നു . വളയം സി ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തുണ്ട് .
Content Highlight: Body of missing youth from Valayam found in river
#Nadapuram News #Vishnumangalam River #Missing Person Found #Valayam



























