നാദാപുരം വളയത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവാവ് തൽക്ഷണം മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

നാദാപുരം വളയത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവാവ് തൽക്ഷണം മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
2026-07-12T21:25:00 | By VIPIN P V
#Nadapuram News #Valayam Accident #Bike Accident #Kerala Road Accident

നാദാപുരം: (nadapuram.truevisionnews.com) വളയത്തിനടുത്ത് ചുഴലി റോഡിൽ ഇന്ന് രാത്രി നടന്ന റോഡപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ച് വീണാണ് അപകടം സംഭവിച്ചത്. നിരവുമ്മൽ സ്വദേശി വള്ളിൽ രാഹുൽ (28) ആണ് മരണപ്പെട്ടത്.

രാത്രി എട്ടരയോടെ വളയം ചുഴലി റോഡിലെ നീലാണ്ടുമ്മലിനടുത്ത് വെച്ചാണ് സംഭവം. റോഡിലേക്ക് തെറിച്ച് വീണ ഒരു യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയും ചെയ്തു. ബൈക്കിന്റെ പിറകിൽ സഞ്ചരിച്ച മറ്റൊരു യുവാവിന് ഗുരുതര പരിക്കുകളുണ്ട്.

അപകടം നടന്നയുടൻ സമീപത്തെ നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റവരെ വളയം കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തും മുമ്പേ യുവാവ് മരിച്ചിരുന്നു. മൃതദേഹം നടപടികൾക്ക് ശേഷം നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വളയം കുറ്റിക്കാട്ട് പ്രവർത്തിക്കുന്ന സിപി സൺസ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.   പ്രദേശത്ത് രാത്രികാലങ്ങളിൽ ഇത്തരം അപകടങ്ങൾ വർധിക്കുന്നതായി നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

അമ്മ: ലീല. പിതാവ് :പരേതനായ രവീന്ദ്രൻ.

സഹോദരി:രമ്യ.

Content Highlight: Youth Dies in Valayam Bike Accident Near Nadapuram, One Critically Injured

#Nadapuram News #Valayam Accident #Bike Accident #Kerala Road Accident

Next TV

Related Stories
ചേലക്കട് സീവോക്ക് പാലിയേറ്റീവ് സംഘടിപ്പിച്ച 'പരിചരണ പാഠം' ശ്രദ്ധേയമായി

Jul 13, 2026 11:48 AM

ചേലക്കട് സീവോക്ക് പാലിയേറ്റീവ് സംഘടിപ്പിച്ച 'പരിചരണ പാഠം' ശ്രദ്ധേയമായി

പൊതുജനങ്ങൾക്ക് പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് ബോധവൽക്കരണം നൽകാൻ ചേലക്കട് സീവോക്ക് 'പരിചരണ പാഠം'...

Read More >>
വളയം ഗ്രാമം കണ്ണീരിൽ; ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി

Jul 13, 2026 10:50 AM

വളയം ഗ്രാമം കണ്ണീരിൽ; ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി

ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ...

Read More >>
നാദാപുരത്ത് കേരള പ്രവാസി സംഘം പഠന ക്യാമ്പ് സംഘടിപ്പിച്ചു

Jul 13, 2026 10:46 AM

നാദാപുരത്ത് കേരള പ്രവാസി സംഘം പഠന ക്യാമ്പ് സംഘടിപ്പിച്ചു

കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ പഠന ക്യാമ്പ് പെരുണ്ടച്ചേരി ഉദയ ഓഡിറ്റോറിയത്തിൽ...

Read More >>
വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

Jul 13, 2026 10:04 AM

വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ...

Read More >>
നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

Jul 13, 2026 08:57 AM

നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

കോഴിക്കോട് നാദാപുരം വാണിമേൽ പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. വിഷ്ണുമംഗലം ബണ്ടിന് സമീപം ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. ഫയർഫോഴ്സും പോലീസും...

Read More >>
Top Stories

News Roundup