#Nadapuram Missing #Valayam News #Fire Force Rescue #Vishnumangalam River
നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വളയം സ്വദേശി യുവാവിനെ ഇന്ന് പുലർച്ചെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ വിഷ്ണുമംഗലം പുഴയിൽ യുവാവ് വീണതായി സംശയം.
ഫർസ് ഫോഴ്സിന്റെ സ്കൂബ ടീം പുഴയിൽ തിരച്ചിൽ ഊർജിതമാക്കി.വളയം ടൗണിനടുത്തെ ഇടീക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്ത് (43)നെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്.
പുലർച്ചെ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും സ്കൂട്ടറിൽ ഇറങ്ങിതായാണ് ഭാര്യ കല്ലാച്ചി ഗോവെര്മെന്റ് ഹൈർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ സബീന പറഞ്ഞു . ഇതിനിടയിലാണ് ഇന്ന് പുലർച്ചെ 5; 30 മണിമുതൽ വിഷ്ണുമംഗലം ബണ്ട് പരിസരത്തെ പാലത്തിന് സമീപം റോഡരിൽ രഞ്ജിത്തിന്റെ സ്കൂട്ടർ KL 18 y 1967 നിർത്തിട്ടതായി കണ്ടത. സ്കൂട്ടറിൽ കുടയും രഞ്ജിത്ത് ഉപയോഗിച്ച ചെരുപ്പും കണ്ടെത്തിയത് .
ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ 8: 30 മുതൽ ഫർസ് ഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. രഞ്ജിത്തിന്റെ ബന്ധു റോഷിൽ ഒരു വര്ഷം മുൻപേ വിഷ്ണുമംഗലം പുഴയിൽ വീണ് മരിച്ചിരുന്നു.വളയം സി ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തുണ്ട്.
Content Highlight: Man Missing From Vayalam Nadapuram, Fire Force Search Underway In Vishnumangalam River
#Nadapuram Missing #Valayam News #Fire Force Rescue #Vishnumangalam River
































