കുടുംബം തകർത്തെന്ന പക...! നെന്മാറ നടുങ്ങിയ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്, വധശിക്ഷ ആവശ്യപ്പെട്ട് കുടുംബം

കുടുംബം തകർത്തെന്ന പക...! നെന്മാറ നടുങ്ങിയ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്, വധശിക്ഷ ആവശ്യപ്പെട്ട് കുടുംബം
2026-07-13T07:22:00 | By Susmitha Surendran
#Nemmara Double Murder #Chenthamara #Palakkad Court #Kerala Crime News

പാലക്കാട്: (https://truevisionnews.com/) നെന്മാറ പോത്തുണ്ടിയില്‍ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലാണ് വിധി പ്രസ്താവിക്കുക.

ജൂലൈ 6ന് നേരത്തെ വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. 2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്.

സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം. കുടുംബം തകരാന്‍ കാരണം സുധാകരനാണെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കൊലപാതകിക്ക് വധ ശിക്ഷ നല്‍കണമെന്ന് സുധാകരന്റെ മക്കള്‍ പ്രതികരിച്ചു.

സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു നെന്മാറയിലെ പോത്തുണ്ടിയിലേക്കെത്തിയത്. പൊലീസിനെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നെങ്കിലും ഇയാളെ അവിടെ നിന്ന് പിടികൂടാന്‍ തയ്യാറായിരുന്നില്ല. പിന്നാലെയാണ് 2025 ജനുവരി 27ന് ഇയാള്‍ കയ്യിലുണ്ടായിരുന്ന വാള്‍ ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തുന്നത്.

ഇത് കണ്ടാണ് സുധാകരന്റെ അമ്മ ലക്ഷ്മി അവിടേക്ക് ഓടിയെത്തുന്നത്. തുടര്‍ന്ന് വയോധികയെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയുടെ കുടുംബം പിരിഞ്ഞു പോകാന്‍ കാരണം സുധാകരനും കുടുംബവുമാണെന്ന സംശയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു കോടതി വിധിച്ചിരുന്നത്. പിന്നാലെ നടത്തിയ ഇരട്ട കൊലപാതകത്തില്‍ 82 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ ചെന്താമരയുടെ ബന്ധുക്കളുമുണ്ടായിരുന്നു.

സാക്ഷികളില്‍ പലരും പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റി പറയുന്ന സാഹചര്യവുമുണ്ടായിരുന്നു. എന്നിരുന്നാലും ചെന്താമരക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. എല്ലാ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ടെന്ന വിശ്വാസവും പ്രോസിക്യൂഷന്‍ പ്രകടിപ്പിക്കുന്നു.

ചെന്താമരക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് സുധാകരന്റെ മക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും ഇയാള്‍ കോടതിയില്‍ വിചാരണക്കെത്തുമ്പോള്‍ കൊലവിളി മുഴക്കാറുണ്ടെന്നും കടുത്ത ഭയം കാരണം വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നുമാണ് കുട്ടികള്‍ പറയുന്നത്. ഇയാളെ ഇനി പുറത്തു വിട്ടാല്‍ തങ്ങളുടെ ജീവന് ഭീഷണിയാണെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറഞ്ഞിരുന്നു.

Content Highlight: Nemmara Double Murder Case: Verdict Against Chenthamara Today In Palakkad Court

#Nemmara Double Murder #Chenthamara #Palakkad Court #Kerala Crime News

Next TV

Related Stories
വിദേശത്തേക്ക് കടക്കാൻ 'തൊപ്പി'? ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ നീക്കവുമായി പോലീസ്

Jul 14, 2026 10:44 AM

വിദേശത്തേക്ക് കടക്കാൻ 'തൊപ്പി'? ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ നീക്കവുമായി പോലീസ്

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ 'തൊപ്പി' നിഹാദിനെതിരെ...

Read More >>
ആഭരണ പ്രേമികൾക്ക് സന്തോഷവാർത്ത; സ്വർണവിലയിൽ വലിയ ഇടിവ്, പവന് കൊടുക്കേണ്ടത്

Jul 14, 2026 10:42 AM

ആഭരണ പ്രേമികൾക്ക് സന്തോഷവാർത്ത; സ്വർണവിലയിൽ വലിയ ഇടിവ്, പവന് കൊടുക്കേണ്ടത്

സംസ്ഥാനത്ത് സ്വർണവില മൂന്നാം ദിവസവും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 1,04,720 രൂപയായി. 18 കാരറ്റിന് ഏകീകൃത വിലയും ഇന്നുമുതൽ...

Read More >>
വർക്കല ക്ലിഫിൽ വാക്കുതർക്കവും കത്തിക്കുത്തും; ടൂറിസ്റ്റായ യുവാവിന് പരിക്ക്, രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ ഓടിച്ചിട്ട് പിടിച്ച് ടൂറിസം പോലീസ്

Jul 14, 2026 10:38 AM

വർക്കല ക്ലിഫിൽ വാക്കുതർക്കവും കത്തിക്കുത്തും; ടൂറിസ്റ്റായ യുവാവിന് പരിക്ക്, രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ ഓടിച്ചിട്ട് പിടിച്ച് ടൂറിസം പോലീസ്

വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശി സുദർശന് കുത്തേറ്റു. ഹെലിപ്പാഡ് മേഖലയിൽ വെച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണം....

Read More >>
ഇരുട്ടിൽ ഇരിക്കേണ്ടി വരും ...: ഉപഭോഗം കുതിച്ചുയരുന്നു, മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന്  കെഎസ്ഇബി

Jul 14, 2026 10:35 AM

ഇരുട്ടിൽ ഇരിക്കേണ്ടി വരും ...: ഉപഭോഗം കുതിച്ചുയരുന്നു, മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടങ്ങി. ഡാമുകളിൽ 28% മാത്രം വെള്ളം. ഉപഭോഗം 86 ദശലക്ഷം യൂണിറ്റ്. മഴ കിട്ടിയില്ലെങ്കിൽ കൂടുതൽ...

Read More >>
എത്തിയത് മോഷ്ടിക്കാൻ പക്ഷെ...! പെരുമ്പാവൂരിൽ മോഷണത്തിനായി കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

Jul 14, 2026 09:57 AM

എത്തിയത് മോഷ്ടിക്കാൻ പക്ഷെ...! പെരുമ്പാവൂരിൽ മോഷണത്തിനായി കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

പെരുമ്പാവൂരിൽ മോഷണത്തിനായി വീട്ടിൽ കയറിയ ആൾ യുവതിക്ക് നേരെ ലൈംഗികാതിക്രമം...

Read More >>
 ചിക്കൻ പ്രേമികൾക്ക്  തിരിച്ചടി ....! കോഴിയിറച്ചിക്ക് തീവില; ഒരു കിലോയ്ക്ക് 300 രൂപയോടടുത്തി, മുട്ട വിലയും മുകളിലേക്ക്

Jul 14, 2026 08:55 AM

ചിക്കൻ പ്രേമികൾക്ക് തിരിച്ചടി ....! കോഴിയിറച്ചിക്ക് തീവില; ഒരു കിലോയ്ക്ക് 300 രൂപയോടടുത്തി, മുട്ട വിലയും മുകളിലേക്ക്

കോഴിത്തീറ്റ വില കൂടിയതോടെ കോഴി ഇറച്ചി 300ന് അടുത്തെത്തി. മുട്ടയ്ക്ക് 8.50, ബീഫ് 500, മത്തി വിലയും ഉയർന്നു. ഒരാഴ്ചയിൽ 80 രൂപയുടെ...

Read More >>
Top Stories

News Roundup