#Kollam News #Ajith Death #Kallada River #Youth Dies #Kerala Accident #Fire Force Rescue
കൊല്ലം: (https://truevisionnews.com/) മീൻ പിടിക്കാൻ പോയ യുവാവിനെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട പനപ്പെട്ടി കിഴക്ക് അജിത്ത് ഭവനിൽ യശോധരൻ-ശ്യാമള ദമ്പതികളുടെ മകൻ അജിത്ത് (22) ആണ് മരിച്ചത്. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് ഇന്നലെ ഉച്ചയോടെയാണ് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അജിത്ത് തന്റെ സുഹൃത്തുക്കളായ സൂര്യജിത്ത്, ശ്യാം, ഷൈജു എന്നിവർക്കൊപ്പം അന്തമണിൽ കല്ലടയാറ്റിന്റെ തീരത്ത് മീൻ പിടിക്കാനെത്തിയത്. സുഹൃത്തുക്കൾ ചൂണ്ടയിടുന്നതിനിടയിൽ അജിത്ത് ഫോണിൽ സംസാരിച്ചുകൊണ്ട് കിണറിന് സമീപം നടക്കുകയായിരുന്നുവെന്ന് ഇവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പെട്ടെന്ന് വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടുവെങ്കിലും അജിത്തിനെ കാണാതാവുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ അജിത്തിനെ കാണാതായെങ്കിലും സുഹൃത്തുക്കൾ ഇക്കാര്യം പുറത്തുപറയാതെ സ്ഥലം വിട്ടു. എന്നാൽ രാത്രിയായിട്ടും അജിത്ത് വീട്ടിലെത്താത്തതിനെത്തുടർന്ന് അമ്മ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജിത്ത് കിണറ്റിൽ വീണിരിക്കാമെന്ന നിഗമനത്തിൽ എത്തുകയും തെരച്ചിൽ നടത്തുകയുമായിരുന്നു.
Content Highlight: 22-Year-Old Ajith Dies After Falling Into Abandoned Well In Kollam, Friends Hide Info
#Kollam News #Ajith Death #Kallada River #Youth Dies #Kerala Accident #Fire Force Rescue
































