രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..: നാദാപുരത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്, റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ കാറിടിച്ചു

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..: നാദാപുരത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്, റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ കാറിടിച്ചു
2026-07-12T15:28:00 | By Susmitha Surendran
#Nadapuram News #KSEB #Road Accident #Bike Accident #Underground Cable #Traffic Accident

നാദാപുരം: (https://truevisionnews.com/) കെഎസ്ഇബി ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി റോഡിൽ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് . കല്ലാച്ചി പയന്തോങ്ങ് സ്വദേശിയും ബേക്കറി തൊഴിലാളിയുമായ മത്തത്ത് പ്രദീപനാണ് (51) ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനെ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു .

വെള്ളിയാഴ്ച രാത്രി വിഷ്ണുമംഗലം പഴയ മൃഗാശുപത്രിക്ക് സമീപമാണ് അപകടം. കല്ലാച്ചി ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന പ്രദീപൻ, മാസങ്ങൾക്ക് മുൻപ് കേബിൾ ഇടാനായി കുഴിച്ച കുഴിയിൽ പെട്ട് ബൈക്ക് മറിയുകയായിരുന്നു.

നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ പ്രദീപന്റെ തലയിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പ്രദീപനെ ഉടൻ തന്നെ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് അതീവ ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിയ്യൂർ സബ് സ്റ്റേഷനിൽ നിന്ന് നാദാപുരത്തേക്കും തൂണേരിയിലേക്കും ഭൂഗർഭ കേബിളുകൾ വലിക്കുന്നതിനായി റോഡിൽ പലയിടങ്ങളിലായി മാസങ്ങൾക്ക് മുൻപേ കുഴികൾ എടുത്തിരുന്നു. ആറുമാസത്തിലേറെയായി അപകടകരമായ രീതിയിൽ റോഡിൽ കിടക്കുന്ന ഈ കുഴികൾ മൂലം മുൻപും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ടെന്നും, അധികൃതരുടെ അനാസ്ഥയാണ് അപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.

Content Highlight: Nadapuram Bike Accident: Man Critically Injured After Falling Into KSEB Pit

#Nadapuram News #KSEB #Road Accident #Bike Accident #Underground Cable #Traffic Accident

Next TV

Related Stories
പണിപാളിയോ? '112' വിളിക്കാൻ മെസ്സിയോട് പോലീസ്; അർജന്റീനയെ ട്രോളി കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ പോസ്റ്റ്; പരാതിയുമായി ആരാധകർ

Jul 12, 2026 04:02 PM

പണിപാളിയോ? '112' വിളിക്കാൻ മെസ്സിയോട് പോലീസ്; അർജന്റീനയെ ട്രോളി കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ പോസ്റ്റ്; പരാതിയുമായി ആരാധകർ

ലോകപ്പിനിടെ അർജന്റീനയെയും ഫിഫയെയും പരിഹസിച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കായികപ്രേമികളുടെ വികാരം വ്രണപ്പെടുത്തിയെന്ന്...

Read More >>
വാക്സിനേഷൻ പിഴവ്; ആറുമാസം പ്രായമുള്ള കുഞ്ഞിന് അമിത ഡോസ് നൽകി; ഡോക്ടർക്കെതിരെ കേസ്

Jul 12, 2026 02:59 PM

വാക്സിനേഷൻ പിഴവ്; ആറുമാസം പ്രായമുള്ള കുഞ്ഞിന് അമിത ഡോസ് നൽകി; ഡോക്ടർക്കെതിരെ കേസ്

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് വാക്‌സിനൊപ്പം മരുന്ന് ഓവർഡോസ് നൽകിയെന്ന പരാതി. ഡോ. ഹബ്ന റുബ്ഷിയക്കെതിരെ ആലുവ പൊലീസ്...

Read More >>
കിണറ്റിൽ വീണത് ഫോണിൽ സംസാരിക്കുന്നതിനിടെ? സുഹൃത്തുക്കൾക്കൊപ്പം  മീൻ പിടിക്കാൻ പോയ യുവാവ്  കിണറ്റിൽ മരിച്ച നിലയിൽ

Jul 12, 2026 02:28 PM

കിണറ്റിൽ വീണത് ഫോണിൽ സംസാരിക്കുന്നതിനിടെ? സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

ശാസ്താംകോട്ടയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പോയ അജിത്ത് കല്ലടയാറ്റുതീരത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ് മരിച്ചു. രാത്രി വീട്ടിൽ...

Read More >>
ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം; കോഴിക്കോട് കുറ്റ്യാടിയിൽ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

Jul 12, 2026 01:49 PM

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം; കോഴിക്കോട് കുറ്റ്യാടിയിൽ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കുറ്റ്യാടി കുമ്പളച്ചോലയിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രതീഷ് കുമാർ കുഴഞ്ഞുവീണ് മരിച്ചു. ആശുപത്രിയിൽ...

Read More >>
എന്നെ അറസ്റ്റു ചെയ്യൂ' എന്ന് വെല്ലുവിളിച്ചു; ഒടുവിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ,  ഉറക്കം സുഖമായിരുന്നു എന്ന് ഉറപ്പാക്കിയതായി ശ്രീനാദേവി കുഞ്ഞമ്മ

Jul 12, 2026 01:37 PM

എന്നെ അറസ്റ്റു ചെയ്യൂ' എന്ന് വെല്ലുവിളിച്ചു; ഒടുവിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ, ഉറക്കം സുഖമായിരുന്നു എന്ന് ഉറപ്പാക്കിയതായി ശ്രീനാദേവി കുഞ്ഞമ്മ

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ യൂട്യൂബിലൂടെ അപമാനിച്ച കേസിൽ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തു....

Read More >>
'ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ....:  എൽഡിഎഫാണ് വലുത് , പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ് ' - ബിനോയ് വിശ്വം

Jul 12, 2026 12:40 PM

'ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ....: എൽഡിഎഫാണ് വലുത് , പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ് ' - ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നൽകണമെന്ന് ബിനോയ് വിശ്വം. എൽഡിഎഫിൽ എല്ലാ സ്ഥാനവും പങ്കുവെക്കണം. കീഴ്വഴക്കം മാറേണ്ട സമയം ആയെന്ന്...

Read More >>
Top Stories

News Roundup