പുലർച്ചെ പിക്കപ്പ് വാഹനത്തിൽ പോയത് എങ്ങോട്ട്?; പാലക്കാട് മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ല , അന്വേഷണം ഊർജിതം

പുലർച്ചെ പിക്കപ്പ് വാഹനത്തിൽ പോയത് എങ്ങോട്ട്?; പാലക്കാട് മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ല , അന്വേഷണം ഊർജിതം
2026-07-12T12:13:00 | By Susmitha Surendran
#Palakkad News #Missing Family #Shornur Police #CCTV Footage #Kerala Missing Case

പാലക്കാട്: (https://truevisionnews.com/) പാലക്കാട് മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. പാലക്കാട് വാണിയംകുളം സ്വദേശികളായ കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ നാല് ദിവസമായി ഇവരുടെ വീട് പൂട്ടിയിട്ട നിലയിലാണ്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ബന്ധുക്കൾ അയൽവാസികളെ അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ, വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

മൂന്നുപേരും ഈ വാഹനത്തിലാകാം യാത്ര തിരിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്ന് പൊലീസ് പറഞ്ഞു.

Content Highlight: Palakkad Family Of 3 Missing From Vaniyamkulam, Police Launch Investigation

#Palakkad News #Missing Family #Shornur Police #CCTV Footage #Kerala Missing Case

Next TV

Related Stories
എന്നെ അറസ്റ്റു ചെയ്യൂ' എന്ന് വെല്ലുവിളിച്ചു; ഒടുവിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ,  ഉറക്കം സുഖമായിരുന്നു എന്ന് ഉറപ്പാക്കിയതായി ശ്രീനാദേവി കുഞ്ഞമ്മ

Jul 12, 2026 01:37 PM

എന്നെ അറസ്റ്റു ചെയ്യൂ' എന്ന് വെല്ലുവിളിച്ചു; ഒടുവിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ, ഉറക്കം സുഖമായിരുന്നു എന്ന് ഉറപ്പാക്കിയതായി ശ്രീനാദേവി കുഞ്ഞമ്മ

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ യൂട്യൂബിലൂടെ അപമാനിച്ച കേസിൽ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തു....

Read More >>
'ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ....:  എൽഡിഎഫാണ് വലുത് , പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ് ' - ബിനോയ് വിശ്വം

Jul 12, 2026 12:40 PM

'ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ....: എൽഡിഎഫാണ് വലുത് , പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ് ' - ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നൽകണമെന്ന് ബിനോയ് വിശ്വം. എൽഡിഎഫിൽ എല്ലാ സ്ഥാനവും പങ്കുവെക്കണം. കീഴ്വഴക്കം മാറേണ്ട സമയം ആയെന്ന്...

Read More >>
വയനാട് കള്ളാടി മണ്ണിടിച്ചിൽ : കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Jul 12, 2026 12:01 PM

വയനാട് കള്ളാടി മണ്ണിടിച്ചിൽ : കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി

വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിലിൽ കാണാതായ ഹിമാചൽ സ്വദേശി വിക്രം റാണയുടെ മൃതദേഹം കണ്ടെത്തി. ജൂലൈ 8ലെ ദുരന്തത്തിൽ...

Read More >>
ക്ലാസ്മുറിയിലെ ക്രൂരത; മലപ്പുറത്ത് പത്തുവയസ്സുകാരിയെ മർദ്ദിച്ച് കൈ ഒടിച്ച അധ്യാപകന് സസ്പെൻഷൻ

Jul 12, 2026 11:19 AM

ക്ലാസ്മുറിയിലെ ക്രൂരത; മലപ്പുറത്ത് പത്തുവയസ്സുകാരിയെ മർദ്ദിച്ച് കൈ ഒടിച്ച അധ്യാപകന് സസ്പെൻഷൻ

മലപ്പുറം കല്‍പകഞ്ചേരിയില്‍ 10 വയസുകാരിയെ മര്‍ദിച്ച് കൈ ഒടിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കല്ലിങ്ങല്‍ എംഎസ്എം സ്‌കൂളിലെ ബല്‍രാജിനെ പൊലീസ് അറസ്റ്റ്...

Read More >>
 തർക്കം കലാശിച്ചത് കൊലപാതകത്തിൽ ....!  ഗുരുവായൂരിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

Jul 12, 2026 10:56 AM

തർക്കം കലാശിച്ചത് കൊലപാതകത്തിൽ ....! ഗുരുവായൂരിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

തൃശൂര്‍ ഗുരുവായൂരില്‍ 65 കാരി സന്താനവല്ലിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും പിടിയില്‍. വാടക...

Read More >>
പൂച്ച  ഒടുവിൽ കൂട്ടിൽ .....!  കോഴിക്കോട് ലഹരി മാഫിയാ തലവൻ  'പൂച്ച അർഷാദ്' പൊലീസ് പിടിയിൽ, കുടുക്കിയത് ഓപ്പറേഷൻ തൂഫാൻ

Jul 12, 2026 10:44 AM

പൂച്ച ഒടുവിൽ കൂട്ടിൽ .....! കോഴിക്കോട് ലഹരി മാഫിയാ തലവൻ 'പൂച്ച അർഷാദ്' പൊലീസ് പിടിയിൽ, കുടുക്കിയത് ഓപ്പറേഷൻ തൂഫാൻ

കോഴിക്കോട് ലഹരി സംഘത്തിലെ പ്രധാനി പൂച്ച അർഷാദ് പൊലീസ് പിടിയിൽ. മാവൂരിൽ എംഡിഎംഎ കേസിലെ പ്രതിക്ക് ലഹരി എത്തിച്ചത് ഇയാളാണെന്ന് കണ്ടെത്തൽ....

Read More >>
Top Stories

News Roundup