#Thrissur Crime #Woman Murder #Kerala Police #Kerala Murder #Guruvayur News
തൃശൂര്‍: (https://truevisionnews.com/) ഗുരുവായൂരിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ചേലക്കര സ്വദേശി സന്താനവല്ലി (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ, ഇയാളുടെ സഹായി എന്നിവരെ ഗുരുവായൂർ പോലീസ് പിടികൂടി.
ഇന്നലെ രാത്രിയോടെയാണ് കിണറ്റിൽ നിന്നും വയോധികയുടെ മൃതദേഹം കണ്ടെടുത്തത്. പ്രതിയായ സുരേഷ് കുമാർ വാടകയ്‌ക്കെടുത്ത വീട്ടിലേക്കാണ് ഇന്നലെ സന്താനവല്ലി എത്തിയത്. ഇവിടെ വെച്ച് ഇവർ തമ്മിൽ കടുത്ത തർക്കമുണ്ടാവുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. പിന്നാലെ സുരേഷ് കുമാറും കൂട്ടാളിയും ചേര്‍ന്ന് ഇവരെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോകാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പൊലീസ് വലയിലായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
Content Highlight: 65-Year-Old Woman Murdered in Guruvayur, Thrown Into Well, 2 Arrested
#Thrissur Crime #Woman Murder #Kerala Police #Kerala Murder #Guruvayur News































.jpeg)
