പൂച്ച ഒടുവിൽ കൂട്ടിൽ .....! കോഴിക്കോട് ലഹരി മാഫിയാ തലവൻ 'പൂച്ച അർഷാദ്' പൊലീസ് പിടിയിൽ, കുടുക്കിയത് ഓപ്പറേഷൻ തൂഫാൻ

പൂച്ച  ഒടുവിൽ കൂട്ടിൽ .....!  കോഴിക്കോട് ലഹരി മാഫിയാ തലവൻ  'പൂച്ച അർഷാദ്' പൊലീസ് പിടിയിൽ, കുടുക്കിയത് ഓപ്പറേഷൻ തൂഫാൻ
2026-07-12T10:44:00 | By Susmitha Surendran
#Drug Case #Operation Thoofan #Kasaba Police #MDMA #Kerala Police #Drug Mafia

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് നഗരത്തിലെ ലഹരി മാഫിയാ സംഘത്തിലെ പ്രധാനിയായ യുവാവ് പൊലീസ് പിടിയിൽ. 'പൂച്ച അർഷാദ്' എന്നറിയപ്പെടുന്ന പി.വി. അർഷാദിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി മൂന്നിലധികം ലഹരിക്കേസുകളിൽ പ്രതിയാണ് ഇയാൾ.

കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ മാവൂർ സ്വദേശി സലാമിന് എംഡിഎംഎ എത്തിച്ചുനൽകിയത് അർഷാദാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. നഗരത്തിൽ ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് ശക്തമായി നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായാണ് അർഷാദിനെ പിടികൂടാനായത്.

അഞ്ച് വർഷം മുൻപ് മാവൂരിലെ ഒരു ഹോട്ടലിൽ അർഷാദിന്റെ നേതൃത്വത്തിൽ ലഹരിപ്പാർട്ടി നടത്തുന്നതിനിടെ പൊലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. അന്ന് അർഷാദിന്റെ പേരിലായിരുന്നു ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നത്. റെയ്ഡിൽ 500 ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എംഡിഎംഎയുമാണ് ഇയാളുടെ സംഘത്തിൽ നിന്നും പിടിച്ചെടുത്തത്.

ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് അന്ന് പിടികൂടിയത്. വാഗമൺ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കുന്നതിൽ അർഷാദിന് നിർണ്ണായക പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Content Highlight: Kozhikode Drug Gang Leader 'Pocha' Arshad Arrested By Kasaba Police In Operation Thoofan

#Drug Case #Operation Thoofan #Kasaba Police #MDMA #Kerala Police #Drug Mafia

Next TV

Related Stories
ക്ലാസ്മുറിയിലെ ക്രൂരത; മലപ്പുറത്ത് പത്തുവയസ്സുകാരിയെ മർദ്ദിച്ച് കൈ ഒടിച്ച അധ്യാപകന് സസ്പെൻഷൻ

Jul 12, 2026 11:19 AM

ക്ലാസ്മുറിയിലെ ക്രൂരത; മലപ്പുറത്ത് പത്തുവയസ്സുകാരിയെ മർദ്ദിച്ച് കൈ ഒടിച്ച അധ്യാപകന് സസ്പെൻഷൻ

മലപ്പുറം കല്‍പകഞ്ചേരിയില്‍ 10 വയസുകാരിയെ മര്‍ദിച്ച് കൈ ഒടിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കല്ലിങ്ങല്‍ എംഎസ്എം സ്‌കൂളിലെ ബല്‍രാജിനെ പൊലീസ് അറസ്റ്റ്...

Read More >>
 തർക്കം കലാശിച്ചത് കൊലപാതകത്തിൽ ....!  ഗുരുവായൂരിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

Jul 12, 2026 10:56 AM

തർക്കം കലാശിച്ചത് കൊലപാതകത്തിൽ ....! ഗുരുവായൂരിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

തൃശൂര്‍ ഗുരുവായൂരില്‍ 65 കാരി സന്താനവല്ലിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും പിടിയില്‍. വാടക...

Read More >>
'രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല,  പൊതുവേദിയിലെ അധിക്ഷേപം അവസാനിപ്പിക്കണം'; ജി സുധാകരന് താക്കീതുമായി സിപിഎം

Jul 12, 2026 10:16 AM

'രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല, പൊതുവേദിയിലെ അധിക്ഷേപം അവസാനിപ്പിക്കണം'; ജി സുധാകരന് താക്കീതുമായി സിപിഎം

അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ സിപിഎം രൂക്ഷ വിമർശനം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ. സുധാകരനെ തെരുവിൽ...

Read More >>
പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ  ചോദ്യം ചെയ്യും

Jul 12, 2026 09:29 AM

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും

പയ്യന്നൂരിൽ ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നെന്ന് പോസ്റ്റ്മോർട്ടം. അനസ്തേഷ്യ...

Read More >>
35 പേരുടെ സീറ്റിൽ 70 യാത്രക്കാർ; കാടിന് നടുവിൽ ബ്രേക്ക് ഡൗണ്‍ ആയി കെഎസ്ആർടിസി ഗവി പ്രിയദർശിനി ബസ്

Jul 12, 2026 09:10 AM

35 പേരുടെ സീറ്റിൽ 70 യാത്രക്കാർ; കാടിന് നടുവിൽ ബ്രേക്ക് ഡൗണ്‍ ആയി കെഎസ്ആർടിസി ഗവി പ്രിയദർശിനി ബസ്

പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് പോയ കെഎസ്ആർടിസി പ്രിയദർശിനി ബസ് കാറ്റാടിക്കുന്നിൽ ബ്രേക്ക്...

Read More >>
  വിയറ്റ്നാം ബോട്ട് അപകടം:  യാത്രയ്ക്ക് ശേഷം രാവിലെയും വൈകിട്ടും വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങൾ പറഞ്ഞിരുന്നു'; സഹോദരൻ എ.സി വർഗീസ്

Jul 12, 2026 08:53 AM

വിയറ്റ്നാം ബോട്ട് അപകടം: യാത്രയ്ക്ക് ശേഷം രാവിലെയും വൈകിട്ടും വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങൾ പറഞ്ഞിരുന്നു'; സഹോദരൻ എ.സി വർഗീസ്

വിയറ്റ്നാം ഫൂ ക്വോക്കിൽ സ്പീഡ് ബോട്ട് മറിഞ്ഞ് കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസും ഭാര്യ ലൗനിയും മരിച്ചു. ലാവ കമ്പനി യാത്രയിലായിരുന്നു...

Read More >>
Top Stories

News Roundup