#Vietnam Boat Accident #Kollam News #AC Thomas #Lavani Thomas #Kerala Death Vietnam #Phu Quoc #Indian Tourists #Lava Company #Gulf News
കൊല്ലം: (https://truevisionnews.com/) വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസിന്റെയും ഭാര്യ ലൗനി തോമസിന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നു.
വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപമാണ് അപകടമുണ്ടായത് . ലാവ മൊബൈൽ കമ്പനി ഏർപ്പെടുത്തിയ വിദേശയാത്രയ്ക്കായാണ് ഇരുവരും ഈ മാസം 7ന് വിയറ്റ്നാമിലേക്ക് പോയത്.
യാത്രയ്ക്ക് ശേഷം രാവിലെയും വൈകിട്ടും വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങൾ പറഞ്ഞിരുന്നതായി കുടുംബം പറഞ്ഞു. ഇന്നലെ വിളിച്ചിട്ട് കിട്ടാതായതോടെ ഓഡിയോ മെസേജ് അയച്ചു. തുടർന്നാണ് അപകടവിവരം അറിയുന്നത് എന്ന് സഹോദരൻ എ.സി വർഗീസ് പറഞ്ഞു. മൃതദേഹം എംബസിയുടെ സഹായത്തോടെ ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കാനാകുമെന്നാണ് ടൂർ കോർഡിനേറ്റർ അറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് കുടുംബം. കൊട്ടാരക്കര മാർത്തോമ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടത്തും.
39 പേർ ഉണ്ടായിരുന്ന ബോട്ടിൽ 15 പേർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ കൂടുതലും തമിഴ്നാട്, ആന്ധ്ര സ്വദേശികളാണ്. പഴനി സ്വദേശി മുരുകപ്രഭുവും ഇതിൽ ഉൾപ്പെടുന്നു. ലാവ കമ്പനിയുടെ മികച്ച വിതരണക്കാരനായ ഇയാളെയും കമ്പനി തന്നെയാണ് യാത്രയ്ക്ക് അയച്ചത്.
അപകടത്തിൽ മരിച്ചവരിൽ ഏറിയ പങ്കും തമിഴ്നാട് സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മരണപ്പെട്ടവരിൽ തമിഴ്നാട് പഴനി സ്വദേശിയായ 44 കാരൻ മുരുകപ്രഭു ഉൾപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്.
Content Highlight: Vietnam Boat Accident: Kerala Couple From Kollam Dies, Bodies to Reach on Tuesday
#Vietnam Boat Accident #Kollam News #AC Thomas #Lavani Thomas #Kerala Death Vietnam #Phu Quoc #Indian Tourists #Lava Company #Gulf News

































