35 പേരുടെ സീറ്റിൽ 70 യാത്രക്കാർ; കാടിന് നടുവിൽ ബ്രേക്ക് ഡൗണ്‍ ആയി കെഎസ്ആർടിസി ഗവി പ്രിയദർശിനി ബസ്

35 പേരുടെ സീറ്റിൽ 70 യാത്രക്കാർ; കാടിന് നടുവിൽ ബ്രേക്ക് ഡൗണ്‍ ആയി കെഎസ്ആർടിസി ഗവി പ്രിയദർശിനി ബസ്
2026-07-12T09:10:00 | By Athira V
#Latest News #KSRTC Gavi #Overcrowded Bus Kerala #KSRTC Priyadarshini Bus #Bus BreakDown

പത്തനംതിട്ട: ( www.truevisionnews.com) പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് പോയ കെഎസ്ആർടിസി പ്രിയദർശിനി ബസ് കാടിന് നടുവിൽ തകരാറിലായി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 6.30 ന് പുറപ്പെട്ട ബസ് ഗവിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള കാറ്റാടിക്കുന്ന് എത്തിയപ്പോഴാണ് ബ്രേക്ക് ഡൗൺ ആയത്.

ബസിൽ ഉണ്ടായിരുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം മെക്കാനിക് ഉടൻ തന്നെ പരിശോധിച്ച് എയർ ലീക്ക് പ്രശ്നം പരിഹരിച്ചു. തുടർന്ന് യാത്ര പുനരാരംഭിച്ചു. എന്നാൽ സംഭവസമയം ബസിൽ 70 ഓളം യാത്രക്കാർ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. 35 പേരുടെ സീറ്റിംഗ് കപ്പാസിറ്റി മാത്രമുള്ള ബസിൽ ഇത്രയും പേരെ കയറ്റിയതിനെതിരെ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു.

അപകടകരമായ വളവുകളും ഇടുങ്ങിയ വനപാതയുമാണ് ഗവിയിലേക്കുള്ള വഴി. ഭൂരിഭാഗം ഇടങ്ങളിലും മൊബൈൽ ശൃംഖല പോലുമില്ല. മഴക്കാലമായതിനാൽ റോഡ് കൂടുതൽ അപകടകരവുമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ജീവനക്കാരും നാട്ടുകാരും ആശങ്ക പ്രകടിപ്പിക്കുന്നു.

നിലവിൽ ബസിൽ പരമാവധി 55 യാത്രക്കാരെ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത് പോരെന്നും എണ്ണം കൂടുതൽ കുറയ്ക്കണമെന്നും തദ്ദേശവാസികൾ ആവശ്യപ്പെടുന്നു. പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് രാവിലെ 5.30 നും 6.30 നും രണ്ട് സർവീസുകളുണ്ട്. സർവീസുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും ശക്തമാണ്. 

Content Highlight: KSRTC Gavi Priyadarshini Bus Breakdown in Forest, 70 Passengers in 35-Seater Bus

#Latest News #KSRTC Gavi #Overcrowded Bus Kerala #KSRTC Priyadarshini Bus #Bus BreakDown

Next TV

Related Stories
പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ  ചോദ്യം ചെയ്യും

Jul 12, 2026 09:29 AM

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും

പയ്യന്നൂരിൽ ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നെന്ന് പോസ്റ്റ്മോർട്ടം. അനസ്തേഷ്യ...

Read More >>
  വിയറ്റ്നാം ബോട്ട് അപകടം:  യാത്രയ്ക്ക് ശേഷം രാവിലെയും വൈകിട്ടും വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങൾ പറഞ്ഞിരുന്നു'; സഹോദരൻ എ.സി വർഗീസ്

Jul 12, 2026 08:53 AM

വിയറ്റ്നാം ബോട്ട് അപകടം: യാത്രയ്ക്ക് ശേഷം രാവിലെയും വൈകിട്ടും വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങൾ പറഞ്ഞിരുന്നു'; സഹോദരൻ എ.സി വർഗീസ്

വിയറ്റ്നാം ഫൂ ക്വോക്കിൽ സ്പീഡ് ബോട്ട് മറിഞ്ഞ് കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസും ഭാര്യ ലൗനിയും മരിച്ചു. ലാവ കമ്പനി യാത്രയിലായിരുന്നു...

Read More >>
Top Stories

News Roundup