#Wayanad News #Kalladi Landslide #Tunnel Project #Wayanad Disaster #Fire Force Rescue #Meppadi Chooralmala
വയനാട്: (https://truevisionnews.com/) കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ വ്യക്തിയുടെയും മൃതദേഹം കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിയായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെടുത്തത്.
ദുരന്തസ്ഥലമായ മീനാക്ഷി പാലത്തിന് ഏകദേശം 150 മീറ്റർ താഴെ പുഴയോട് ചേർന്നുള്ള ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് ഫയർഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. വയനാട് കള്ളാടിയിൽ ജൂലായ് 8നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രാവിലെ പതിനൊന്നരയോടെയാണ് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്.
നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നവരും സുരക്ഷാ ജീവനക്കാരും മേൽനോട്ട ചുമതലയുള്ളവരുമടങ്ങുന്ന അതിഥി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള പ്രധാന പാതയിലാണ് ഈ ദുരന്തം സംഭവിച്ചത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് താമസിച്ചിരുന്നവരെ മുൻകരുതൽ നടപടിയായി ചുളിക്ക സർക്കാർ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
ദിവസങ്ങളോളം നീണ്ടുനിന്ന തീവ്രമായ തെരച്ചിലിനൊടുവിലാണ് കാണാതായ മുഴുവൻ ആളുകളുടെയും മൃതദേഹം കണ്ടെത്താനായത്. ഇതോടെ മേഖലയിലെ തെരച്ചിൽ ദൗത്യം ഔദ്യോഗികമായി അവസാനിപ്പിച്ചു.
Content Highlight: Wayanad Kalladi Landslide: Body Of Last Missing Person Vikram Rana Found
#Wayanad News #Kalladi Landslide #Tunnel Project #Wayanad Disaster #Fire Force Rescue #Meppadi Chooralmala


































.jpeg)