കള്ളൻ കപ്പലിൽ തന്നെ....! ആമസോൺ ഔട്ട്ലെറ്റിൽ നിന്നും പണം കാണാനില്ല, ഷട്ടറിന്‍റെ പൂട്ട് തുറന്നത് മാനേജർ തന്നെ, റിമാന്റിൽ

കള്ളൻ കപ്പലിൽ തന്നെ....! ആമസോൺ ഔട്ട്ലെറ്റിൽ നിന്നും പണം കാണാനില്ല, ഷട്ടറിന്‍റെ പൂട്ട് തുറന്നത് മാനേജർ തന്നെ, റിമാന്റിൽ
2026-07-10T19:31:00 | By VIPIN P V
#Latest News #Online Retail Firm #Stealing Money #Outlet Manager Arrested #Kollam

കൊല്ലം: ( www.truevisionnews.com ) കൊല്ലത്ത് ഓൺലൈൻ വ്യാപാര സ്ഥാപനത്തിലെ പണം മോഷ്ടിച്ച ഔട്ട്ലറ്റ് മാനേജർ പൊലീസ് പിടിയിൽ. പോരുവഴി ഇടക്കാട് പ്രവർത്തിക്കുന്ന ആമസോൺ ഔട്ട്ലെറ്റിലെ മാനേജർ നെടിയവിള സ്വദേശി ചന്ദ്രുവാണ് പൊലീസിന്റെ പിടിയിലായത്. രണ്ട് ലക്ഷം രൂപയാണ് ഇയാൾ തന്ത്രപരമായ് ഔട്ലറ്റിൽ നിന്നും അപഹരിച്ചെടുത്തത്.

സ്ഥാപനത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. തുടർന്ന് മോഷണക്കുറ്റം കൗമാരക്കാരായ മറ്റു ചില ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം അന്വേഷിച്ചെത്തിയ ശൂരനാട് പൊലീസിന്റെ മികവിലാണ് കള്ളൻ കപ്പലിൽ തന്നെയാണെന്ന് ബോധ്യമായത്.

കടയുടെ ഷട്ടറിന്റെ താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയിട്ടുള്ളതെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ പൊലീസിന് വ്യക്തമായി. മാനേജരുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പ്രതിയിലേക്ക് എത്താൻ കൂടുതൽ സഹായകമായി. പൊലീസിന്റെ വിദഗ്ധമായ ചോദ്യം ചെയ്യലിനും കൃത്യമായ തെളിവുകൾക്കും മുന്നിൽ ഒടുവിൽ ചന്ദ്രുവിന് കുറ്റം സമ്മതിക്കേണ്ടി വന്നു. ജീവനക്കാരെ സംശയത്തിന്റെ നിഴലിലാക്കി രക്ഷപ്പെടാം എന്ന ചന്ദ്രന്റെ തന്ത്രം ഇതോടെ പൊളിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Content Highlight: Outlet manager arrested by police for stealing money from an online retail firm in Kollam

#Latest News #Online Retail Firm #Stealing Money #Outlet Manager Arrested #Kollam

Next TV

Related Stories
മത്തിക്ക് കൊതിക്കേണ്ട....! എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ

Jul 10, 2026 08:20 PM

മത്തിക്ക് കൊതിക്കേണ്ട....! എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ

എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന്...

Read More >>
ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

Jul 10, 2026 07:16 PM

ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി...

Read More >>
തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം; താമസക്കാരെ മാറ്റി, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

Jul 10, 2026 07:08 PM

തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം; താമസക്കാരെ മാറ്റി, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം, താമസക്കാരെ...

Read More >>
ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

Jul 10, 2026 06:20 PM

ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ്...

Read More >>
നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Jul 10, 2026 06:13 PM

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

നെയ്യാറ്റിൻകര ആശുപത്രി,ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി, ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ...

Read More >>
Top Stories

News Roundup

GCC News