സ്വർണം നൽകാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയിൽ നിന്ന് 93 ലക്ഷം രൂപ തട്ടി; രണ്ട് പേർക്കെതിരെ കേസ്

സ്വർണം നൽകാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയിൽ നിന്ന് 93 ലക്ഷം രൂപ തട്ടി; രണ്ട് പേർക്കെതിരെ കേസ്
2026-07-10T14:44:00 | By Krishnapriya S R
#Latest News #Kasargod #Supplying Gold #Fraud #Jewelry owner

കാസർകോട്: (truevisionnews.com) പഴയ സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമ്പളയിലെ 'എസ് ഗോൾഡ്' ജ്വല്ലറി ഉടമയായ യൂസഫ് കോട്ടയിലിന്റെ പരാതിയിൽ ഡോ. മുഹമ്മദ് സഹീർ, അബ്ദുല്ല എന്നിവർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

പഴയ സ്വർണം വാങ്ങി വിൽക്കുന്ന ബിസിനസ് നടത്തുന്ന യൂസഫിനെ സമീപിച്ച പ്രതികൾ, ഒരു കോടിയിലധികം വിലമതിക്കുന്ന പഴയ സ്വർണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇത് വിശ്വസിച്ച ജ്വല്ലറി ഉടമ, 2026 മേയ് 17-ന് കാഞ്ഞങ്ങാട് ചിത്താരിയിലെ ഒരു ഹോട്ടലിന് സമീപം വെച്ച് പ്രതികൾക്ക് 93 ലക്ഷം രൂപ കൈമാറി.

എന്നാൽ പണം വാങ്ങിയ ശേഷം സ്വർണം നൽകാതെ പ്രതികൾ മുങ്ങുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതികൾ തന്നെ ഭീഷണിപ്പെടുത്തിയതായും യൂസഫിന്റെ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Content Highlight: ₹93 lakh swindled in Kasaragod under the pretext of supplying gold.

#Latest News #Kasargod #Supplying Gold #Fraud #Jewelry owner

Next TV

Related Stories
വാട്സ്ആപ്പ് യൂസർനെയിം; നമ്പർ മറച്ചുള്ള ചാറ്റ് വരുന്നു, തട്ടിപ്പ് കൂടുമോയെന്ന ആശങ്ക, കേരളത്തിലും സുരക്ഷാ  ഉറപ്പാക്കും

Jul 10, 2026 03:30 PM

വാട്സ്ആപ്പ് യൂസർനെയിം; നമ്പർ മറച്ചുള്ള ചാറ്റ് വരുന്നു, തട്ടിപ്പ് കൂടുമോയെന്ന ആശങ്ക, കേരളത്തിലും സുരക്ഷാ ഉറപ്പാക്കും

`വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ കേരളത്തിലും വരുന്നു. സൈബർ തട്ടിപ്പ് കൂടുമെന്ന ആശങ്കയിൽ ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്. മെറ്റ നൽകിയ മറുപടിയും...

Read More >>
 പഠിച്ച കള്ളൻമാർ തന്നെ ...! കളി കാണുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, സിസിടിവി ഡിവിആർ കടത്തി; മഞ്ചേരിയിൽ വീടിന്റെ പൂട്ടുപൊളിച്ച്  10 പവൻ സ്വർണം കവർന്നു

Jul 10, 2026 03:22 PM

പഠിച്ച കള്ളൻമാർ തന്നെ ...! കളി കാണുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, സിസിടിവി ഡിവിആർ കടത്തി; മഞ്ചേരിയിൽ വീടിന്റെ പൂട്ടുപൊളിച്ച് 10 പവൻ സ്വർണം കവർന്നു

മലപ്പുറം മഞ്ചേരിയിൽ മോഷണം| മലപ്പുറത്ത് വീട്ടിൽ നിന്നും സ്വർണം കവർന്നു| വൈദ്യുതി ബന്ധം വിഛേദിച്ചു| അര്‍ജന്റീന - ഈജിപ്ത്...

Read More >>
തിരുട്ടു ഗ്രാമത്തില്‍ നിന്ന് പൊക്കി...! മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച നടത്തിയ സംഭവം; മുഖ്യ സൂത്രധാരൻ പിടിയിൽ

Jul 10, 2026 03:12 PM

തിരുട്ടു ഗ്രാമത്തില്‍ നിന്ന് പൊക്കി...! മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച നടത്തിയ സംഭവം; മുഖ്യ സൂത്രധാരൻ പിടിയിൽ

മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച നടത്തിയ സംഭവം, മുഖ്യ സൂത്രധാരൻ...

Read More >>
റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം

Jul 10, 2026 02:56 PM

റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക്...

Read More >>
Top Stories

News Roundup

GCC News